IPL 2024| ജസ്പ്രിത് ജസ്റ്റ് വൗ! ഗുജറാത്തിനെ പിടിച്ചുകെട്ടി മുംബൈ

IPL 2024| ജസ്പ്രിത് ജസ്റ്റ് വൗ! ഗുജറാത്തിനെ പിടിച്ചുകെട്ടി മുംബൈ

ഓപ്പണിങ് ബൗളറായെത്തിയ മുന്‍ നായകന്‍ ഹാർദിക്ക് പാണ്ഡ്യയെ ബൗണ്ടറി കടത്തിയായിരുന്നു ഗുജറാത്ത് ഇന്നിങ്സിന് തുടക്കമിട്ടത്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 169 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 168 റണ്‍സ് നേടിയത്. നാല് ഓവറില്‍ കേവലം 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയാണ് മുംബൈക്കായി തിളങ്ങിയത്. സായ് സുദർശനാണ് (45) ഗുജറാത്തിന്റെ ടോപ് സ്കോറർ.

ഓപ്പണിങ് ബൗളറായെത്തിയ മുന്‍ നായകന്‍ ഹാർദിക്ക് പാണ്ഡ്യയെ ബൗണ്ടറി കടത്തിയായിരുന്നു ഗുജറാത്ത് ഇന്നിങ്സിന് തുടക്കമിട്ടത്. വൃദ്ധിമാന്‍ സാഹയും-ശുഭ്മാന്‍ ഗില്ലും കൂറ്റന്‍ സ്കോർ ലക്ഷ്യമിട്ടായിരുന്നു ബാറ്റ് വീശിയത്. എന്നാല്‍ തന്റെ ആദ്യ ഓവറില്‍ തന്നെ ജസ്പ്രിത് ബുംറ സാഹയുടെ (19) പ്രതിരോധം യോർക്കറിലൂടെ പൊളിച്ചു. മൂന്നാമനായെത്തിയ സായ് സുദർശനെ കൂട്ടുപിടിച്ച് 33 റണ്‍സുകൂടി ചേർത്താണ് ഗില്‍ മടങ്ങിയത്.

IPL 2024| ജസ്പ്രിത് ജസ്റ്റ് വൗ! ഗുജറാത്തിനെ പിടിച്ചുകെട്ടി മുംബൈ
IPL 2024| രാജകീയം രാജസ്ഥാന്‍; ലഖ്നൗവിനെ തകർത്തത് വിജയത്തുടക്കം

പിയൂഷ് ചൗളയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഗില്‍ (31) ലോങ് ഓണില്‍ രോഹിത് ശർമയുടെ കൈകളിലൊതുങ്ങി. ഗുജറാത്തിനായി ആദ്യ മത്സരത്തിനിറങ്ങിയ അസ്മത്തുള്ള ഒമർസായ് 11 പന്തില്‍ 17 റണ്‍സെടുത്ത് ജെറാള്‍ഡ് കോറ്റ്സിയുടെ ആദ്യ ഐപിഎല്‍ വിക്കറ്റായി മാറി. മറുവശത്ത് വിക്കറ്റ് വീഴുമ്പോഴും സായ് സുദർശന്‍ സ്കോറിങ് തുടർന്നു. എന്നാല്‍ 17-ാം ഓവറില്‍ ബുംറയെത്തിയതോടെ ഗുജറാത്തിന്റെ കൂറ്റന്‍ സ്കോറെന്ന സ്വപ്നത്തിന് മങ്ങലേല്‍ക്കുകയായിരുന്നു.

ആദ്യ പന്തില്‍ ബുംറ അപകടകാരിയായ മില്ലറെ (12) ഹാർദിക്കിന്റെ കൈകളിലെത്തിച്ചു. ഒരു പന്തിന്റെ ഇടവേളയില്‍ സായ് സുദർശന്‍ മടങ്ങി. ഡീപ് ബാക്ക്‌വേഡ് സ്ക്വയർ ലെഗില്‍ തിലക് വർമയുടെ ഡൈവിങ് ക്യാച്ചായിരുന്നു വിക്കറ്റിലേക്ക് നയിച്ചത്. 39 പന്തില്‍ 45 റണ്‍സായിരുന്നു സായ് നേടിയത്. മൂന്ന് ഫോറും ഒരു സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.

IPL 2024| ജസ്പ്രിത് ജസ്റ്റ് വൗ! ഗുജറാത്തിനെ പിടിച്ചുകെട്ടി മുംബൈ
'ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ്' മോഡല്‍ രഞ്ജിയിലേക്കും; മാച്ച് ഫീ ഉയർത്തി താരങ്ങളെ ആകർഷിക്കാന്‍ ബിസിസിഐ

രാഹുല്‍ തേവാത്തിയയുടെ പ്രകടനമാണ് ഗുജറാത്തിനെ 160 കടത്തിയത്. എന്നാല്‍ അവസാന ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച തേവാത്തിയ നമന്‍ ധീറിന്റെ മികച്ച ക്യാച്ചില്‍ പുറത്തായി. കോറ്റ്സിക്കായിരുന്നു വിക്കറ്റ്. 15 പന്തില്‍ 22 റണ്‍സായിരുന്നു തേവാത്തിയ നേടിയത്.

logo
The Fourth
www.thefourthnews.in