IPL Auction 2024 | ഐപിഎല്‍ ചരിത്രത്തിലെ മൂല്യമേറിയ താരമായി കമ്മിന്‍സ്; 20.5 കോടി രൂപയ്ക്ക് ഹൈദരാബാദില്‍

IPL Auction 2024 | ഐപിഎല്‍ ചരിത്രത്തിലെ മൂല്യമേറിയ താരമായി കമ്മിന്‍സ്; 20.5 കോടി രൂപയ്ക്ക് ഹൈദരാബാദില്‍

14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിച്ച ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടർ ഡാരില്‍ മിച്ചലാണ് വിലയേറിയ രണ്ടാമത്തെ താരം

ഇന്ത്യന്‍ പ്രീമിയർ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്. 20.5 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദാണ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. 18.5 കോടി രൂപയ്ക്ക് 2023-ലെ മെഗാതാരലേലത്തില്‍ പഞ്ചാബ് കിങ്സ് കൂടാരത്തിലെത്തിച്ച സാം കറണായിരുന്നു ഇതിനുമുന്‍പ് മൂല്യമേറിയ താരം.

14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിച്ച ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടർ ഡാരില്‍ മിച്ചലാണ് വിലയേറിയ രണ്ടാമത്തെ താരം. 11.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ ഇന്ത്യന്‍ പേസർ ഹർഷല്‍ പട്ടേലാണ് ഇത്തവണത്തെ മൂന്നാമത്തെ മൂല്യമേറിയ താരം.

IPL Auction 2024 | ഐപിഎല്‍ ചരിത്രത്തിലെ മൂല്യമേറിയ താരമായി കമ്മിന്‍സ്; 20.5 കോടി രൂപയ്ക്ക് ഹൈദരാബാദില്‍
ഐപിഎല്‍ 2024: ലേലം ഇന്ന്, നോക്കിവച്ചോളൂ ഈ അഞ്ച് മിടുക്കരെ

ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറൊ ട്രാവിസ് ഹെഡിനേയും ഹൈദരാബാദാണ് നേടിയത്. 6.8 കോടി രൂപയ്ക്കാണ് ഹെഡിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്.

ലേലത്തില്‍ ആദ്യ താരം വെസ്റ്റ് ഇന്‍ഡീസിന്റെ റോവ്‍മാന്‍ പവലായിരുന്നു. താരത്തെ 7.4 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരം റൈലി റൂസൊയെ ആദ്യ ഘട്ടത്തില്‍ സ്വന്തമാക്കാന്‍ ഒരു ടീമും തയാറായില്ല. ഇംഗ്ലണ്ടിന്റെ യുവതാരം ഹാരി ബ്രൂക്കിനെ നാല് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് കൂടാരത്തിലെത്തിച്ചു. സണ്‍റൈസേഴ്സ് ഹൈദരാബാദ് മെഗാതാരലേലത്തില്‍ 13.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരമായിരുന്നു ഹാരി ബ്രൂക്ക്.

ജെറാള്‍ഡ് കോറ്റ്സി (അഞ്ച് കോടി, മുംബൈ ഇന്ത്യന്‍സ്), അസ്മത്തുള്ള ഒമർസായി (50 ലക്ഷം, ഗുജറാത്ത് ടൈറ്റന്‍സ്), ശാർദൂല്‍ താക്കൂർ (നാല് കോടി, ചെന്നൈ സൂപ്പർ കിങ്സ്), രച്ചിന്‍ രവീന്ദ്ര (1.8 കോടി, ചെന്നൈ സൂപ്പർ കിങ്സ്), വനിന്ദു ഹസരങ്ക (1.5 കോടി സണ്‍റൈസേഴ്സ് ഹൈദരാബാദ്) എന്നിവരാണ് ലേലത്തില്‍ വിറ്റുപോയ മറ്റ് താരങ്ങള്‍.

logo
The Fourth
www.thefourthnews.in