ഫിറ്റ്നസ് വീണ്ടെടുത്തില്ല; കെ എൽ രാഹുലിനും ശ്രേയസ് അയ്യർക്കും ഏഷ്യാക്കപ്പ് നഷ്ടമായേക്കും

ഫിറ്റ്നസ് വീണ്ടെടുത്തില്ല; കെ എൽ രാഹുലിനും ശ്രേയസ് അയ്യർക്കും ഏഷ്യാക്കപ്പ് നഷ്ടമായേക്കും

ശ്രേയസ് ലോകകപ്പ് കളിക്കുന്ന കാര്യത്തിലും സംശയം

പരുക്കിന്റെ പിടിയിൽ അകപ്പെട്ട കെ എൽ രാഹുലിന് ഏഷ്യാ കപ്പ് നഷ്ടമാകാൻ സാധ്യത. ഹാംസ്ട്രിംഗിനേറ്റ പരുക്ക് ഭേദമാകാൻ താമസമെടുക്കുന്നതാണ് തടസം. ഇതോടെ താരത്തിന് ലോകകപ്പിൽ പങ്കെടുക്കാനാകുമോ എന്ന കാര്യവും ആശങ്കയിലായിരിക്കുകയാണ്. ശ്രേയസ് അയ്യറിന്റെ ഫിറ്റ്നസ് സംബന്ധിച്ചും ആശങ്ക ഉയരുകയാണ്.

ഫിറ്റ്നസ് വീണ്ടെടുത്തില്ല; കെ എൽ രാഹുലിനും ശ്രേയസ് അയ്യർക്കും ഏഷ്യാക്കപ്പ് നഷ്ടമായേക്കും
ഗ്യാന്‍വാപി പള്ളിയില്‍ സര്‍വെ നടത്താം; വാരാണസി കോടതിയുടെ ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി

തുടയെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ രാഹുൽ വിശ്രമത്തിലാണ്. പുറം വേദനയെ തുടർന്ന് ശ്രേയസ് അയ്യർ ലണ്ടനിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. താരങ്ങൾ ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാൽ ഇരുവരും എപ്പോൾ തിരിച്ചെത്തുമെന്ന കാര്യത്തിൽ ബിസിസിഐ ഒരു വ്യക്തതയും വരുത്തുന്നില്ല.

ഫിറ്റ്നസ് വീണ്ടെടുത്തില്ല; കെ എൽ രാഹുലിനും ശ്രേയസ് അയ്യർക്കും ഏഷ്യാക്കപ്പ് നഷ്ടമായേക്കും
ഓസ്‌ട്രേലിയൻ ഓപ്പണിൽ മഞ്ജുനാഥിന് അട്ടിമറി വിജയം; സിന്ധു, ശ്രീകാന്ത്, പ്രണോയ് രണ്ടാം റൗണ്ടിൽ

രാഹുലും ശ്രേയസ് അയ്യരും ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ സാധ്യതയില്ല, അതും ശ്രീലങ്കയിലെ ഈർപ്പമുള്ള കാലാവസ്ഥയിൽ. എന്നാൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സര പരമ്പരയ്ക്ക് മുൻപെങ്കിലും രാഹുലിന് ഫിറ്റ്‌നസ് നേടാനാകുമെന്നാണ് ബിസിസിഐ മെഡിക്കൽ ടീം കരുതുന്നത്. നിലവിൽ ശ്രേയസ് അയ്യർ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

'ഇന്ത്യൻ മാനേജ്‌മെന്റ് വിചാരിച്ചാൽ നൂറു ശതമാനം ഫിറ്റായിട്ടുള്ള അയ്യരെ ടീമിലേയ്ക്ക് മടക്കി കൊണ്ട് വരാനായി സാധിക്കും. അങ്ങനെയെങ്കിൽ ലോകകപ്പ് മത്സരത്തിലും അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കും. ടി20 ആകും തിരിച്ചു വരവിന് ഏറെ ഉചിതം. ഞങ്ങളും അതുപ്രതീക്ഷിച്ച് ഇരിക്കുകയാണ്' ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.

ശസ്ത്രക്രിയയ്ക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്‌നെസ് ട്രെയിനിങ്ങിലായിരുന്നു ശ്രേയസ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ രണ്ടു ദിവസം ശ്രേയസ് ഗ്രൗണ്ടിലിറങ്ങിയെങ്കിലും പുറംവേദന കാരണം പിന്നീട് തുടരാൻ കഴിഞ്ഞിരുന്നില്ല. ഐപിഎൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നിവയുൾപ്പെടെ ശ്രേയസിന് നഷ്ടമായിരുന്നു.

രാഹുലും പരിശീലനം ആരംഭിച്ചെങ്കിലും അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ പങ്കെടുക്കുന്ന കാര്യം സംശയത്തിലാണ്. എന്നാൽ മധ്യ ഓവറുകളിൽ ഏറെ നിർണായകമായ രാഹുലിന്റെ സാന്നിധ്യം ടീമിന് പ്രധാനപ്പെട്ടതാണ്. രണ്ടിൽ ഒരാളെയെങ്കിലും കായികക്ഷമത വീണ്ടെടുത്ത് ടീമിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റ്.

logo
The Fourth
www.thefourthnews.in