വെള്ളവുമായി തുള്ളിച്ചാടി ഗ്രൗണ്ടിലേക്ക് ഓടി കോഹ്‌ലി;  വിരാടിന്റെ വാട്ടര്‍ബോയ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

വെള്ളവുമായി തുള്ളിച്ചാടി ഗ്രൗണ്ടിലേക്ക് ഓടി കോഹ്‌ലി; വിരാടിന്റെ വാട്ടര്‍ബോയ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

താരം മൈതാനത്തേക്ക് ഓടുന്ന ശൈലിയാണ് ആരാധകരെ അമ്പരപ്പിച്ചത്.

കളിക്കളത്തിലെ വിരാട് കോഹ്‌ലിയുടെ ആവേശമാണ് ആരാധകരെ എന്നും രസിപ്പിക്കാറുണ്ട്. പ്ലെയിങ് ഇലവനില്‍ ഇല്ലെങ്കില്‍ പോലും ആരാധകരെ ആഹ്ളാദിപ്പിക്കാനുള്ള ഒരവസരവും കോഹ്‌ലി പാഴാക്കാറില്ല. ഏഷ്യാകപ്പില്‍ പുരോഗമിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലും അത്തരമൊരു സംഭവമുണ്ടായി. മത്സരം അപ്രസക്തമായതുകൊണ്ട് തന്നെ കോഹ്‌ലിയടക്കം ചില മുന്‍നിര താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചിരുന്നു. എന്നാല്‍ വാട്ടര്‍ ബോയ് ആയുള്ള കോഹ്‌ലിയുടെ മൈതാനത്തേക്കുള്ള രംഗപ്രവേശമാണ് ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം ചിരിപ്പിച്ചത്.

ഷാര്‍ദൂല്‍ ഠാക്കൂറിന്റെ പന്തില്‍ അനമുല്‍ ഹഖ് കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കി പുറത്തായതിന് പിന്നാലെ കോഹ്‌ലി തന്റെ സഹതാരങ്ങള്‍ക്ക് വെള്ളവുമായി മൈതാനത്തേക്ക് കുതിച്ചു. താരം മൈതാനത്തേക്ക് ഓടുന്ന ശൈലിയാണ് ആരാധകരെ അമ്പരപ്പിച്ചത്. കൈയില്‍ വെള്ളവുമായി ചെറിയ കുട്ടികളെ പോലെ മൈതാനത്തേക്ക് ചിരിച്ചുകൊണ്ട് ഓടുന്ന കോഹ്‌ലിയുടെ ദൃശ്യങ്ങള്‍ വളരെ വേഗം ആരാധകര്‍ ഏറ്റെടുക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുകകയും ചെയ്തു. മൈതാനാത്തെ കോഹ്‌ലിയുടെ അമിതാവേശം പലപ്പോഴും വിമര്‍ശനമായിട്ടുണ്ടെങ്കിലും താരത്തിൻ്റെ ആഘോഷങ്ങള്‍ ആരാധകര്‍ക്കെന്നും പ്രിയപ്പെട്ടതാണ്.

വെള്ളവുമായി തുള്ളിച്ചാടി ഗ്രൗണ്ടിലേക്ക് ഓടി കോഹ്‌ലി;  വിരാടിന്റെ വാട്ടര്‍ബോയ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍
ടോസ് ഇന്ത്യക്ക്; ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചു; തിലക് വര്‍മയ്ക്ക് ഏകദിന അരങ്ങേറ്റം

ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തിനാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഇതിനോടകം തന്നെ ആധികാരിക വിജയങ്ങളോടെ ഇന്ത്യ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചുകഴിഞ്ഞു. അതിനാല്‍ കോഹ്‌ലി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമമനുവദിച്ചു. പകരം സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ടീമിലെത്തി. തിലക് വര്‍മ ഏകദിനത്തില്‍ അരങ്ങേറ്റവും കുറിച്ചു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in