ലോകകപ്പില്‍ ഓസ്‌ട്രേലിയ്ക്ക് കനത്ത തിരിച്ചടി; മിച്ചല്‍ മാര്‍ഷ് നാട്ടിലേക്ക് മടങ്ങി, തിരിച്ചെത്തുമെന്ന് ഉറപ്പില്ല

ലോകകപ്പില്‍ ഓസ്‌ട്രേലിയ്ക്ക് കനത്ത തിരിച്ചടി; മിച്ചല്‍ മാര്‍ഷ് നാട്ടിലേക്ക് മടങ്ങി, തിരിച്ചെത്തുമെന്ന് ഉറപ്പില്ല

ടീമിലെ മറ്റൊരു സൂപ്പര്‍താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനും ഇംഗ്ലണ്ടിനെതിരായ മത്സരം കളിക്കാനാകില്ലെന്നതും ഓസ്‌ട്രേലിയയുടെ പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്

നവംബര്‍ നാലിന് ഇംഗ്ലണ്ടിനെതിരേ നിര്‍ണായക മത്സരം നടക്കാനിരിക്കെ ഓസ്‌ട്രേലിയയുടെ മുന്‍നിരബാറ്റ്മാനും ബൗളറുമായ മിച്ചല്‍ മാര്‍ഷ് നാട്ടിലേക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങള്‍ എന്നു മാത്രമാണ് ടീം അധികൃതര്‍ നല്‍കുന്ന സൂചന. ലോകപ്പിലെ ബാക്കി മത്സരങ്ങള്‍ കളിക്കാനായി മിച്ചല്‍ മടങ്ങി എത്താനുള്ള സാധ്യത വളരെ വിരളമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

ടീമിലെ മറ്റൊരു സൂപ്പര്‍താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനും ഇംഗ്ലണ്ടിനെതിരായ മത്സരം കളിക്കാനാകില്ലെന്നതും ഓസ്‌ട്രേലിയയുടെ പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്. ഹോട്ടലിനു സമീപം വീണതിനെ തുടര്‍ന്ന് തലയ്‌ക്കേറ്റ ക്ഷതം മൂലമാണ് മാക്‌സ്‌വെല്ലിന് മത്സരം നഷ്ടമായത്.

ലോകകപ്പില്‍ ഓസ്‌ട്രേലിയ്ക്ക് കനത്ത തിരിച്ചടി; മിച്ചല്‍ മാര്‍ഷ് നാട്ടിലേക്ക് മടങ്ങി, തിരിച്ചെത്തുമെന്ന് ഉറപ്പില്ല
CWC2023 | ലങ്ക കടന്നാല്‍ സെമി ഉറപ്പിക്കാം; ഏഴാം അങ്കത്തിന് രോഹിതും സംഘവും

ചിരവൈരികളായ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മാക്സ്വെല്ലിനും മാര്‍ഷിനും പകരം അലക്സ് കാരി, സീന്‍ ആബട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് പട്ടികയിലുള്ളത്. സ്പിന്നര്‍ തന്‍വീര്‍ സംഗ ടീമിനൊപ്പം റിസര്‍വ് ആയി ചേര്‍ന്നിട്ടുണ്ട്. എങ്കിലും മാര്‍ഷിന്റേയും മാക്‌സ്‌വെല്ലിന്റേയും അഭാവം ടീമിന്റെ സന്തുലിതാവസ്ഥയെ കാര്യമായി ബാധിക്കും.

ലോകകപ്പില്‍ ഇതുവരെ 37ന് മുകളില്‍ ശരാശരിയില്‍ 225 റണ്‍സും രണ്ട് വിക്കറ്റും മാര്‍ഷ് നേടിയിട്ടുണ്ട്. ബാംഗ്ലൂരില്‍ പാകിസ്ഥാനെതിരെ 121 റണ്‍സ് അടിച്ചുകൂട്ടിയ മാര്‍ഷിന് തന്റെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനത്തോടെയായിരുന്നു.

ഓസ്ട്രേലിയ അവരുടെ അവസാന രണ്ട് ലീഗ് മത്സരങ്ങളില്‍ നവംബര്‍ 4 ന് ഇംഗ്ലണ്ടിനെയും നവംബര്‍ 11 ന് ബംഗ്ലാദേശിനെയും നേരിടും.

logo
The Fourth
www.thefourthnews.in