പ്ലെയർ ഓഫ് ദി മാച്ച് തുക ശ്രീലങ്കൻ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സമ്മാനിച്ച് മുഹമ്മദ് സിറാജ്

പ്ലെയർ ഓഫ് ദി മാച്ച് തുക ശ്രീലങ്കൻ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സമ്മാനിച്ച് മുഹമ്മദ് സിറാജ്

മഴ നിരന്തരം തടസം സൃഷ്ടിച്ചുകൊണ്ടിരുന്ന ശ്രീലങ്കയിലെ മാച്ചുകൾ സുഖമമായി നടക്കാൻ കാരണക്കാരായ ഗ്രൗണ്ട് സ്റ്റാഫുകൾക്കുള്ള ഉപഹാരമായാണ് തുക നൽകിയത്.

ഏഷ്യ കപ്പിലെ മിന്നും വിജയത്തിന് ശേഷം പ്ലെയർ ഓഫ് ദി മാച്ച് തുക ഗ്രൗണ്ടസ്മെൻ സ്റ്റാഫുകൾക്ക് സമ്മാനിച്ച് ഇന്ത്യൻ താരം മുഹമ്മദ് സിറാജ്. മഴ നിരന്തരം തടസം സൃഷ്ടിച്ചുകൊണ്ടിരുന്ന കാന്റിയിലെയും കൊളംബോയിലെയും എല്ലാ മാച്ചുകളും സുഗമമായി നടക്കാൻ കാരണക്കാരായ ഗ്രൗണ്ട് സ്റ്റാഫുകൾക്കുള്ള ഉപഹാരമായാണ് തുക നൽകിയത്. " ഈ തുക പൂർണ്ണമായും ഗ്രൗണ്ട് സ്റ്റാഫിനുള്ളതാണ്.അവരത് അർഹിക്കുന്നുണ്ട്. അവരില്ലായിരുന്നെങ്കിൽ ഈ ടൂർണമെന്റ് തന്നെ സാധ്യമാകില്ലായിരുന്നു."- സിറാജ് പറഞ്ഞു.

പ്ലെയർ ഓഫ് ദി മാച്ച് തുക ശ്രീലങ്കൻ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സമ്മാനിച്ച് മുഹമ്മദ് സിറാജ്
കൊളംബോയിലെ മിയാൻ മാജിക്; ലങ്കയെ വിറപ്പിച്ച ഇന്ത്യയുടെ തീയുണ്ട

50 റൺസിൽ ശ്രീലങ്കയെ തളയ്ക്കാൻ മുഹമ്മദ് സിറാജിന്റെ 6 വിക്കറ്റുകൾ പകരം വെക്കാനില്ലാത്ത സംഭാവനയായിരുന്നു. ചരിത്ര വിജയത്തിന് ശേഷമാണ് സിറാജ് ഈ പ്രഖ്യാപനം നടത്തിയത്.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി ജയ് ഷായും ഗ്രൗണ്ട് സ്റ്റാഫിന് 50,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കയിൽ വച്ച് നടന്ന ഏകദേശം എല്ലാ മാച്ചുകളിലും മഴ വില്ലനായിരുന്നു. ഫൈനൽ മാച്ചും മഴ കാരണം വൈകിയിരുന്നു. ഇന്ത്യയും പാകിസ്താനുമായി നടന്ന ആദ്യ മാച്ചും മഴ മൂലം റദ്ദാക്കിയിരുന്നു. മഴകാരണം പല മാച്ചുകളിലും ഡക്ക്വർത്ത് ലൂയിസ് നിയമമാണ് പല മാച്ചുകളുടേയും വിധി നിർണയിച്ചത്.

പ്ലെയർ ഓഫ് ദി മാച്ച് തുക ശ്രീലങ്കൻ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സമ്മാനിച്ച് മുഹമ്മദ് സിറാജ്
ഏഷ്യാകപ്പ്: ലങ്കയെ എറിഞ്ഞുവീഴ്ത്തി; എട്ടാം കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in