തുടർതോല്‍വിയില്‍ ബാബറിനെ വിടാതെ പാക് മാധ്യമങ്ങള്‍; ക്രിക്കറ്റ് ബോ‍ര്‍ഡുമായി ബന്ധപ്പെട്ട സ്വകാര്യ ചാറ്റ് പുറത്ത് വിട്ടു

തുടർതോല്‍വിയില്‍ ബാബറിനെ വിടാതെ പാക് മാധ്യമങ്ങള്‍; ക്രിക്കറ്റ് ബോ‍ര്‍ഡുമായി ബന്ധപ്പെട്ട സ്വകാര്യ ചാറ്റ് പുറത്ത് വിട്ടു

പാകിസ്താന്‍ ക്രിക്കറ്റ് ബോർഡ് തലവന്‍ സാക്ക അഷ്റഫും ബാബറും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ പാകിസ്താന്റെ തുടർ തോല്‍വികള്‍ക്ക് പിന്നാലെ കടുത്ത വിമർശനങ്ങള്‍ നേരിടുകയാണ് നായകന്‍ ബാബർ അസം. മുന്‍ ചാമ്പ്യന്മാരുടെ സെമി ഫൈനല്‍ സാധ്യതകള്‍ മങ്ങിയതോടെ പാകിസ്താന്‍ ക്രിക്കറ്റ് ബോർഡ് തലവന്‍ സാക്ക അഷ്റഫും ബാബറും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ബാബറിന്റെ ഫോണ്‍ കോളുകളോട് സാക്ക പ്രതികരിക്കുന്നില്ലെന്നാണ് ഉയരുന്ന മറ്റൊരു ആരോപണം. ഇതിനിടെയാണ് ബാബർ അസമുമായിട്ടുള്ളതെന്ന് കരുതപ്പെടുന്ന ഒരു സ്വകാര്യ വാട്ട്സാപ്പ് ചാറ്റ് പാകിസ്താന്‍ ചാനല്‍ പുറത്ത് വിട്ടത്.

തുടർതോല്‍വിയില്‍ ബാബറിനെ വിടാതെ പാക് മാധ്യമങ്ങള്‍; ക്രിക്കറ്റ് ബോ‍ര്‍ഡുമായി ബന്ധപ്പെട്ട സ്വകാര്യ ചാറ്റ് പുറത്ത് വിട്ടു
ജയമൊരുക്കിയത് രോഹിതിന്റെ മാസ്റ്റര്‍ക്ലാസ്, ഇംഗ്ലണ്ട് തരുന്നത് നിരാശ മാത്രം

സല്‍മാന്‍ എന്ന വ്യക്തി ബാബറിന്റേതെന്ന് കരുതപ്പെടുന്ന നമ്പറിലേക്ക് അയച്ച സന്ദേശം ഇപ്രകാരമാണ്, ബാബർ, നിങ്ങള്‍ ചെയർമാനെ വിളിച്ചതായും അദ്ദേഹം മറുപടി നല്‍കിയില്ലെന്നും സമൂഹ മാധ്യമങ്ങളിലും ടിവിയിലും വാർത്തകള്‍ പ്രചരിക്കുന്നുണ്ട്, നിങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നോ,

സലാം സല്‍മാന്‍ ഭായ്, ഞാന്‍ സാറിനെ വിളിച്ചിരുന്നില്ല, എന്നാണ് സന്ദേശത്തിന് ലഭിച്ച മറുപടി. ബാബർ അസം ന്യൂ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറില്‍ നിന്നാണ് മറുപടി സന്ദേശം സല്‍മാന് ലഭിച്ചിരിക്കുന്നത്.

ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനം ബാബറിന്റെ നായകസ്ഥാനം തെറിപ്പിച്ചേക്കുമെന്നതരത്തിലും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ സ്വകാര്യ ചാറ്റ് പ്രചരിപ്പിച്ചതില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് മുന്‍താരം വഖാർ യൂനിസ്. ''നിങ്ങള്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നത്, ദയനീയം. ബാബർ അസമിനെ വെറുതെ വിടു. അദ്ദേഹം പാകിസ്താന്‍ ക്രിക്കറ്റിന്റെ സ്വത്താണ്''- വഖാർ സമൂഹമാധ്യമമായ എക്സില്‍ പ്രതികരിച്ചു

പാകിസ്താന്‍ മുന്‍ താരം റഷീദ് ലത്തീഫാണ് വിവാദങ്ങള്‍ തുടക്കമിട്ടത്. പാകിസ്താന്‍ താരങ്ങള്‍ക്ക് കഴിഞ്ഞ അഞ്ച് മാസമായി പ്രതിഫലം ലഭിക്കുന്നില്ലെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് പിസിബി ചെയര്‍മാന്‍ സാക്ക അഷ്‌റഫിനെ ബാബര്‍ അസം നിരവധി തവണ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുക്കാന്‍ തയാറായില്ലെന്നുമായിരുന്നു ലത്തീഫിന്റെ തുറന്നുപറച്ചില്‍. ഇത് പാകിസ്താനില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

logo
The Fourth
www.thefourthnews.in