'ഏഷ്യാ കപ്പ് വേദി മാറ്റിയതിൽ നഷ്ടപരിഹാരം വേണം': പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

'ഏഷ്യാ കപ്പ് വേദി മാറ്റിയതിൽ നഷ്ടപരിഹാരം വേണം': പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

ശ്രീലങ്കയിലെ മത്സര ക്രമങ്ങൾ എസിസി കൈകാര്യം ചെയ്ത രീതികളിൽ സാക്ക അഷ്റഫ് അതൃപ്തി അറിയിച്ചിട്ടുണ്ട്

ഏഷ്യാ കപ്പ് മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിസിബി ചെയർമാൻ സാക്ക അഷ്റഫ് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റ് ജയ് ഷായ്ക്ക് ഔദ്യോഗിക കത്ത് അയച്ചതായാണ് വിവരം. എന്നാൽ വിഷയത്തെ കുറിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ശ്രീലങ്കയിലെ മത്സര ക്രമങ്ങൾ എസിസി കൈകാര്യം ചെയ്ത രീതികളിൽ ഉൾപ്പെടെ സാക്ക അഷ്റഫ് അതൃപ്തി അറിയിച്ചിട്ടുണ്ട്. എസിസിയിലെ മറ്റ് അംഗങ്ങളുമായി ആലോചിക്കാതെ പാകിസ്താനിൽ നിന്ന് വേദി മാറ്റാൻ അവസാന നിമിഷം തീരുമാനമെടുത്തതിന് പിന്നിലുള്ള കാരണമെന്ത് എന്ന കാര്യങ്ങളിൽ ഉൾപ്പെടെ കത്തിൽ ചോദ്യം ചെയ്തിട്ടുണ്ട്.

'ഏഷ്യാ കപ്പ് വേദി മാറ്റിയതിൽ നഷ്ടപരിഹാരം വേണം': പാകിസ്താൻ ക്രിക്കറ്റ് ബോർഡ്
ഐഎസ്എല്‍ ഷെഡ്യൂളായി; സെപ്റ്റംബര്‍ 21ന് തുടക്കം; ആദ്യ മത്സരം കൊച്ചിയില്‍; കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയെ നേരിടും

മത്സരങ്ങൾ ആദ്യം നിശ്ചയിച്ച ക്രമപ്രകാരമല്ലാതെ കാൻഡിയിൽ നിന്ന് ഹമ്പത്തോട്ടയിലേയ്ക്ക് മാറ്റാനുള്ള തീരുമാനത്തിൽ നിന്ന് എസിസി പിന്നോട്ട് പോയതിനെ കുറിച്ചും സാക്ക അഷ്റഫ് ആരോപണമുന്നയിച്ചു. ഹമ്പത്തോട്ടയിലേയ്ക്ക് വേദികൾ മാറ്റുന്ന കാര്യം സെപ്തംബർ 5 നാണ് എസിസിയും ആതിഥേയ രാജ്യങ്ങളും കൂടി തീരുമാനിച്ചത്.

പിച്ചുകൾ ഉൾപ്പെടെ തയ്യാറാക്കാൻ പറഞ്ഞു കൊണ്ട് ശ്രീലങ്കയുടെ ഹെഡ് ക്യൂറേറ്ററെയും അയക്കുകയും ബ്രോഡ്കാസ്റ്റ് ക്രൂ ഉൾപ്പെടെ ഹമ്പത്തോട്ടയിലേയ്ക്ക് മാറാനുള്ള സജ്ജീകരണങ്ങൾ ചെയ്തതായും കത്തിൽ അഷ്റഫ് പരാമർശിച്ചു. എന്നാൽ പിന്നാലെ സൂചനയുമില്ലാതെ അപ്രതീക്ഷിതമായിട്ടായിരുന്നു വേദി മാറ്റം. ഇത് വലിയ രീതിയിലുള്ള നഷ്ടങ്ങൾ വരുത്തി വച്ചു എന്നാണ് പരാമർശം.

'ഏഷ്യാ കപ്പ് വേദി മാറ്റിയതിൽ നഷ്ടപരിഹാരം വേണം': പാകിസ്താൻ ക്രിക്കറ്റ് ബോർഡ്
ഏഷ്യൻ ഗെയിംസിനായി ക്ലബ്ബുകള്‍ താരങ്ങളെ വിട്ടുകൊടുക്കുന്നില്ല; ഐഎസ്എല്‍ നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി എഐഎഫ്എഫ്

ടൂർണമെന്റ്, വേദി മാറ്റം തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ തീരുമാനം എടുത്തപ്പോൾ ആതിഥേയരായ പാകിസ്താനെ അവഗണിച്ചതുൾപ്പെടെയുള്ള കാര്യങ്ങളിൽ പിസിബി കത്തിലൂടെ അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ-നേപ്പാൾ മത്സരത്തിന് ശേഷം ശ്രീലങ്കയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള ചില എസിസി അംഗങ്ങൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും അഷ്‌റഫ് കത്തിൽ പരാമർശിക്കുന്നുണ്ട്. ഏഷ്യാ കപ്പിലെ നാല് കളികൾ മാത്രമാണ് പാകിസ്താനിൽ നടക്കുക.

logo
The Fourth
www.thefourthnews.in