റാഞ്ചി ടെസ്റ്റ്: ഇന്ത്യ 307ന് പുറത്ത്, ഇംഗ്ലണ്ടിന് 46 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ്

റാഞ്ചി ടെസ്റ്റ്: ഇന്ത്യ 307ന് പുറത്ത്, ഇംഗ്ലണ്ടിന് 46 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ്

അഞ്ച് വിക്കറ്റെടുത്ത ഷോയ്‌ബ് ബഷീറാണ് ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ തിളങ്ങിയത്

റാഞ്ചി ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 46 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. 219-7 എന്ന നിലയില്‍ മൂന്നാം ദിനം പുനരാരംഭിച്ച ഇന്ത്യയ്ക്ക് 88 റണ്‍സ് മാത്രമാണ് ചേർക്കാനായത്. വിക്കറ്റ് കീപ്പർ ബാറ്റർ ധ്രൂവ് ജൂറലിന് 10 റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായി. അഞ്ച് വിക്കറ്റെടുത്ത ഷോയ്‌ബ് ബഷീറാണ് ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ തിളങ്ങിയത്.

രണ്ടാം ദിനത്തിന്റെ തുടർച്ചയായിരുന്നു ഇന്നത്തെ ആദ്യ സെഷന്‍. ധ്രൂവ് ജൂറലും കുല്‍ദീപ് യാദവും ചേർന്ന് ഇംഗ്ലണ്ട് ബൗളർമാരുടെ ക്ഷമയെ പരീക്ഷിക്കുകയായിരുന്നു. കുല്‍ദീപ് ഒരുവശത്ത് നിലയുറപ്പിച്ച് പ്രതിരോധം തുടർന്നു. മറുവശത്ത് ബൗണ്ടറികളുമായി സ്കോർ ചലിപ്പിച്ച് ജൂറലും. ഒടുവില്‍ ആന്‍ഡേഴ്സണിന്റെ പേസിന് മുന്നില്‍ കുല്‍ദീപിന്റെ പ്രതിരോധം തകർന്നു.

റാഞ്ചി ടെസ്റ്റ്: ഇന്ത്യ 307ന് പുറത്ത്, ഇംഗ്ലണ്ടിന് 46 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ്
യോദ്ധാക്കളെ വീഴ്ത്തിയ റോയല്‍ ശോഭന; ചിന്നസ്വാമിയിലെ പെരിയ സക്സസ്

76 റണ്‍സ് നീണ്ടു നിന്ന കൂട്ടുകെട്ടിനായിരുന്നു അവസാനമായത്. 131 പന്തു നേരിട്ട കുല്‍ദീപ് രണ്ട് ഫോറടക്കം 28 റണ്‍സാണ് നേടിയത്. പിന്നീടെത്തിയ ആകാശ് ദീപിനെ കൂട്ടുപിടിച്ച് 40 റണ്‍സുകൂടി ജൂറല്‍ ചേർത്തു. ആകാശിനെ (9) വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ബഷീർ അഞ്ച് വിക്കറ്റ് തികച്ചത്. അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇംഗ്ലണ്ട് താരമാകാനും ബഷീറിനായി.

വൈകാതെ ടോം ഹാർട്ട്ലിയുടെ പന്ത് ജൂറലിന്റെയും പ്രതിരോധം പൊളിച്ചു. 149 പന്തില്‍ ആറ് ഫോറും നാല് സിക്സും ഉള്‍പ്പെടെയാണ് ജൂറല്‍ 90 റണ്‍സെടുത്തത്. താരത്തിന്റെ ഇന്നിങ്സായിരുന്നു ഇന്ത്യയെ കൂറ്റന്‍ ലീഡ് വഴങ്ങുന്നതില്‍ നിന്ന് രക്ഷിച്ചത്.

ബഷീറിന് പുറമെ ടോം ഹാർട്‌ലി മൂന്ന് വിക്കറ്റ് വീഴ്ത്തി. യശസ്വി ജയ്സ്വാള്‍ (73), ശുഭ്മാന്‍ ഗില്‍ (38) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്കോറർമാർ

റാഞ്ചി ടെസ്റ്റ്: ഇന്ത്യ 307ന് പുറത്ത്, ഇംഗ്ലണ്ടിന് 46 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ്
ചികിത്സാപ്പിഴവിനാല്‍ പിതാവിന്റെ മരണം, പിന്നാലെ ജ്യേഷ്ഠനേയും നഷ്ടമായി; ആകാശ് ദീപ് പ്രതിസന്ധികള്‍ മറികടന്ന പ്രതിഭ

ജോ റൂട്ടിന്റെ (122) സെഞ്ചുറി മികവിലായിരുന്നു ഇംഗ്ലണ്ട് 353 റണ്‍സ് നേടിയത്. ഒലി റോബിന്‍സണ്‍ (58), ബെന്‍ ഫോക്സ് (47), സാക്ക് ക്രൗളി (42) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്കോറർമാർ. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും ആകാശ് ദീപ് മൂന്നും വിക്കറ്റെടുത്തു.

logo
The Fourth
www.thefourthnews.in