പരമ്പര റാഞ്ചി ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് ജയം

പരമ്പര റാഞ്ചി ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് ജയം

ഇന്ത്യയ്ക്കായി രോഹിത് ശർമയും (54) ശുഭ്മാന്‍ ഗില്ലും (52) അർദ്ധ സെഞ്ചുറി നേടി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. നിർണായകമായ നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനാണ് ആതിഥേയരുടെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ഒരു സെഷനും ഒരു ദിവസവും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയ്ക്കായി രോഹിത് ശർമയും (54) ശുഭ്മാന്‍ ഗില്ലും (52) അർദ്ധ സെഞ്ചുറി നേടി. പരമ്പരയിലെ അവസാന മത്സരം മാർച്ച് ഏഴിന് ആരംഭിക്കും.

സ്കോർ

ഇംഗ്ലണ്ട് - 353 & 145, ഇന്ത്യ - 307 & 192/5

40-0 എന്ന നിലയില്‍ നാലാം ദിനം പുനരാംരഭിച്ച ഇന്ത്യയ്ക്ക് രോഹിതും യശസ്വി ജയ്സ്വാളും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ മണിക്കൂറില്‍ ഇരുവരും ആക്രമിച്ച് കളിച്ചു. ബൗണ്ടറികളും സിംഗിളുകളുമായി സഖ്യം മുന്നോട്ട് കുതിക്കവെയാണ് ജോ റൂട്ട് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 37 റണ്‍സെടുത്ത ജയ്സ്വാളിനെയാണ് റൂട്ട് മടക്കിയത്.

പരമ്പര റാഞ്ചി ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് ജയം
യോദ്ധാക്കളെ വീഴ്ത്തിയ റോയല്‍ ശോഭന; ചിന്നസ്വാമിയിലെ പെരിയ സക്സസ്

ജയ്സ്വാള്‍ മടങ്ങിയതിന് പിന്നാലെ രോഹിത് ടെസ്റ്റ് കരിയറിലെ 17-ാം അർധ സെഞ്ചുറി തികച്ചു. എന്നാല്‍ ടോം ഹാർട്ട്ലിയുടെ പന്ത് പ്രതിരോധിച്ച രോഹിത് ബെന്‍ ഫോക്സിന്റെ കൈകളിലൊതുങ്ങി. 81 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 55 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. ഇതോടെ കളിയിലേക്ക് തിരിച്ചുവരാനുള്ള വാതില്‍ ഇംഗ്ലണ്ടിന് മുന്നില്‍ തുറന്നു.

പിന്നാലെയെത്തിയ രജത് പാട്ടിദാർ (0), രവീന്ദ്ര ജഡേജ (4), സർഫറാസ് ഖാന്‍ (0) എന്നിവർ അതിവേഗം മടങ്ങി. ഇന്ത്യ 120-5 എന്ന നിലയിലേക്ക് വീണു. പക്ഷേ, ശുഭ്മാന്‍ ഗില്ലിന്റേയും ധ്രൂവ് ജൂറലിന്റേയും ചെറുത്തു നില്‍പ്പ് ഇന്ത്യയ്ക്ക് തുണയായി. ഇരുവരും വേർപിരിയാതെ ആറാം വിക്കറ്റില്‍ 72 റണ്‍സ് ചേർത്ത് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

പരമ്പര റാഞ്ചി ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് ജയം
ചികിത്സാപ്പിഴവിനാല്‍ പിതാവിന്റെ മരണം, പിന്നാലെ ജ്യേഷ്ഠനേയും നഷ്ടമായി; ആകാശ് ദീപ് പ്രതിസന്ധികള്‍ മറികടന്ന പ്രതിഭ

124 പന്തില്‍ രണ്ട് സിക്സുള്‍പ്പെടെ 52 റണ്‍സെടുത്താണ് ഗില്‍ പുറത്താകാതെ നിന്നത്. 77 പന്തില്‍ രണ്ട് ഫോറുള്‍പ്പെടെ 39 റണ്‍സാണ് ജൂറല്‍ നേടിയത്. ഒന്നാം ഇന്നിങ്സില്‍ 90 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററും ജൂറലായിരുന്നു. ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്സില്‍ ഷോയിബ് ബഷീർ മൂന്നും ടോം ഹാർട്ട്ലി, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റുമെടുത്തു.

logo
The Fourth
www.thefourthnews.in