പോണ്ടിങ് ക്യാപിറ്റല്‍സില്‍ തുടരും; വാട്‌സണും ഹോപ്‌സും മടങ്ങും

പോണ്ടിങ് ക്യാപിറ്റല്‍സില്‍ തുടരും; വാട്‌സണും ഹോപ്‌സും മടങ്ങും

ജിന്‍ഡാലിന്റെ ട്വീറ്റ് ക്രിക്കറ്റ് ഡയറക്ടര്‍ സൗരവ് ഗാംഗുലിയും പോണ്ടിങ്ങും ഉള്‍പ്പെടുന്ന തിങ്ക്-ടാങ്കിന്റെ തുടര്‍ച്ചയെക്കുറിച്ചുള്ള സൂചന നല്‍കി

ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യപരിശീലകനായി തുടരും. ടീമിന്റെ സഹഉടമ പാര്‍ഥ ജിന്‍ഡാലാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. ഐപിഎല്‍ 16ാം പതിപ്പില്‍ മോശം പ്രകടനത്തിന് ശേഷം പോണ്ടിങ്ങിന്റെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജിന്‍ഡാലിന്റെ ട്വീറ്റ് ക്രിക്കറ്റ് ഡയറക്ടര്‍ സൗരവ് ഗാംഗുലിയും പോണ്ടിങ്ങും ഉള്‍പ്പെടുന്ന തിങ്ക്-ടാങ്കിന്റെ തുടര്‍ച്ചയെക്കുറിച്ചുള്ള സൂചന നല്‍കി.

വരാനിരിക്കുന്ന സീസണില്‍ പോണ്ടിങ്ങും മുഖ്യ പരിശീലകനായി തുടരുമെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ് വ്യക്തമാക്കുന്നത്. 'അടുത്ത വര്‍ഷത്തെ ഐപിഎല്ലിനുള്ള തയ്യാറെടുപ്പുകള്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നടക്കുന്നുണ്ട്. ഗാംഗുലി, റിക്കി പോണ്ടിങ് എന്നിവരോടൊപ്പം കിരണും ഞാനും കഠിനമായി പരിശ്രമിക്കുകയാണെന്ന് ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്നു,'' ജിന്‍ഡാല്‍ ട്വീറ്റ് ചെയ്തു.

പോണ്ടിങ് ക്യാപിറ്റല്‍സില്‍ തുടരും; വാട്‌സണും ഹോപ്‌സും മടങ്ങും
ഐപിഎല്‍ മതിയെങ്കില്‍ ദേശീയ ടീം വിട്ടേക്കൂ; ഇന്ത്യന്‍ മുന്‍നിരയെ വിമര്‍ശിച്ച് ശാസ്ത്രി

ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനായി പോണ്ടിങ് തുടരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന സീസണിലെ അദ്ദേഹത്തിന്റെ സപ്പോര്‍ട്ട് സ്റ്റാഫിന്റെ ഘടന സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്. ഷെയ്ന്‍ വാട്സണും ജെയിംസ് ഹോപ്സും അടുത്ത എഡിഷനില്‍ കോച്ചിങ് സ്റ്റാഫിന്റെ ഭാഗമായേക്കില്ലെന്ന ഊഹാപോഹങ്ങളുണ്ട്. ഫീല്‍ഡിങ് കോച്ച് ബിജു ജോര്‍ജിന്റെ ഭാവി അവ്യക്തമാണ്. പ്രവീണ്‍ ആംറെയും അജിത് അഗാര്‍ക്കറും ടീമില്‍ തുടരാനാണ് സാധ്യത.

logo
The Fourth
www.thefourthnews.in