'ഹാർദിക്കിനെ ലോകകപ്പ് ടീമിൽ ഉള്‍പ്പെടുത്തിയത് സമ്മർദം മൂലം'; രോഹിതിനും അഗാർക്കറിനും എതിർപ്പുണ്ടായിരുന്നെന്ന് റിപ്പോർട്ട്

'ഹാർദിക്കിനെ ലോകകപ്പ് ടീമിൽ ഉള്‍പ്പെടുത്തിയത് സമ്മർദം മൂലം'; രോഹിതിനും അഗാർക്കറിനും എതിർപ്പുണ്ടായിരുന്നെന്ന് റിപ്പോർട്ട്

ഐപിഎല്ലില്‍ 13 കളികളില്‍ നിന്ന് കേവലം 200 റണ്‍സും 11 വിക്കറ്റും മാത്രമാണ് ഹാർദിക്കിന്റെ നേട്ടം

ഇന്ത്യന്‍ പ്രീമിയർ ലീഗിന്റെ (ഐപിഎല്‍) പതിനേഴാം സീസണില്‍ ആദ്യം പുറത്തായ ടീമാണ് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. രോഹിത് ശർമയെ നായകസ്ഥാനത്തുനിന്ന് നീക്കി ഹാർദിക്ക് പാണ്ഡ്യക്ക് ചുമതല നല്‍കിയതുമുതല്‍ മുംബൈ ക്യാമ്പിനെ ചുറ്റിപ്പറ്റി ആരോപണങ്ങള്‍ ഉയർന്നിരുന്നു. 2024 ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നാല് മുംബൈ താരങ്ങളാണുള്ളത്. രോഹിത്, ഹാർദിക്ക്, സൂര്യകുമാർ യാദവ്, ജസ്പ്രിത് ബുംറ.

ടൂർണമെന്റ് പുരോഗമിക്കുമ്പോള്‍ ടീമിനുള്ളിലെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് കരുതിയിരുന്നെങ്കിലും മറിച്ചാണ് സംഭവിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളില്‍ വരുന്ന റിപ്പോർട്ടുകള്‍. ലോകകപ്പ് ടീമിലേക്ക് ഹാർദിക്കിനെ പരിഗണിക്കുന്നത് സംബന്ധിച്ച് രോഹിതിനും മുഖ്യ സെലക്ടർ അജിത് അഗാർക്കർ ഉള്‍പ്പെടെയുള്ള ബിസിസിഐ ഉദ്യോഗസ്ഥർക്കും എതിർപ്പുണ്ടായിരുന്നെന്നാണ് ദൈനിക് ജാഗരണിലെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

'ഹാർദിക്കിനെ ലോകകപ്പ് ടീമിൽ ഉള്‍പ്പെടുത്തിയത് സമ്മർദം മൂലം'; രോഹിതിനും അഗാർക്കറിനും എതിർപ്പുണ്ടായിരുന്നെന്ന് റിപ്പോർട്ട്
IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ഐപിഎല്ലിലെ ഹാർദിക്കിന്റെ മോശം പ്രകടനമാണ് ഇതിന് കാരണമായത്. 13 കളികളില്‍ നിന്ന് കേവലം 200 റണ്‍സും 11 വിക്കറ്റും മാത്രമാണ് ഹാർദിക്കിന്റെ നേട്ടം. താരത്തിന്റെ എക്കണോമി 11ന് അടുത്തുമാണ്. ടൂർണമെന്റിന്റെ രണ്ടാം പകുതിയിലാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം ഹാർദിക്ക് പുറത്തെടുത്ത്.

സമ്മർദം മൂലമാണ് ഹാർദിക്ക് ലോകകപ്പ് ടീമില്‍ ഇടം നേടിയതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ലോകകപ്പിന് ശേഷം രോഹിത് ട്വന്റി 20യില്‍ നിന്ന് വിരമിച്ചേക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.

ഹാർദിക്കിനെ ടീമിലുള്‍പ്പെടുത്തിയത് സംബന്ധിച്ച് അഗാർക്കർ പത്രസമ്മേളനത്തില്‍ ഉത്തരം നല്‍കിയിരുന്നു. പകരം കണ്ടെത്താന്‍ ഹാർദിക്കിനെ പോലെ മറ്റൊരു താരമില്ലെന്നായിരുന്നു അഗാർക്കറിന്റെ നിലപാട്. മുംബൈ ക്യാമ്പില്‍ അടുത്തിടെ ഹാർദിക്ക് പരിശീലനത്തിനെത്തിയപ്പോള്‍ രോഹിതും സൂര്യകുമാറും തിലക് വർമയും മൈതാനം വിട്ട സംഭവം വിവാദങ്ങളെ ശരിവെക്കും വിധമായിരുന്നു.

logo
The Fourth
www.thefourthnews.in