ആന്‍ഡി ഫ്‌ളവറിനെ കോച്ചായി നിയമിച്ച് ആര്‍സിബി

ആന്‍ഡി ഫ്‌ളവറിനെ കോച്ചായി നിയമിച്ച് ആര്‍സിബി

ആൻഡി ഫ്‌ളവറുമായി ലണ്ടനിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആർസിബിയുടെ വൈസ് പ്രസിഡന്റ് രാജേഷ് മേനോൻ വിവരം പുറത്തു വിട്ടത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ അടുത്ത സീസൺ മുതൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുഖ്യ പരിശീലകനായി സിംബാബ്‌വെ മുന്‍ താരം ആൻഡി ഫ്‌ളവർ ചുമതലയേൽക്കും. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചു വന്ന ഫ്‌ളവറുമായി കരാറില്‍ എത്തിയെന്നും അദ്ദേഹം ഉടന്‍ സ്ഥാനമേല്‍ക്കുമെന്നും സാമൂഹിക മാധ്യമത്തിലൂടെയാണ് ആർസിബി വ്യക്തമാക്കിയത്. മൈക്ക് ഹെസ്സണിന് പകരമായാണ് ഫ്‌ളവർ സ്ഥാനമേറ്റെടുക്കുക.

ആർസിബിയിൽ മുഖ്യ പരിശീലകനായി സ്ഥാനമേൽക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആൻഡി ഫ്‌ളവര്‍ പ്രതികരിച്ചു. "ആർസിബി പോലെ പ്രശസ്‌തിയും പ്രഗത്ഭരായ കളിക്കാരുമുള്ള ടീമിനെ പ്രതിനിധീകരിക്കാൻ സാധിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത വിധത്തിൽ ആരാധകരുള്ള ഫ്രാഞ്ചസിയാണ് ആർസിബി. അടുത്ത സീസണിലെ മത്സരത്തിനായി ഞാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്" മുഖ്യ പരിശീലകനായി നിയമിതനായ ശേഷം ഫ്‌ളവര്‍ പറഞ്ഞു.

ആൻഡി ഫ്‌ളവറുമായി ലണ്ടനിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആർസിബിയുടെ വൈസ് പ്രസിഡന്റ് രാജേഷ് മേനോൻ വിവരം പുറത്തു വിട്ടത്. 2020-ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായാണ് ആന്‍ഡി ഫ്‌ളവര്‍ ഐപിഎല്ലിലേക്ക് എത്തുന്നത്. പിന്നീട് 2021-ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരിശീലകനായി ചൃമതലയേറ്റ ഫ്‌ളവര്‍ കഴിഞ്ഞ രണ്ടു സീസണുകളിലായി അവരുടെ കൂടെയായിരുന്നു.

ആന്‍ഡി ഫ്‌ളവറിനെ കോച്ചായി നിയമിച്ച് ആര്‍സിബി
'ഞാനുള്‍പ്പടെയുള്ളവര്‍ വിക്കറ്റ് വലിച്ചെറിഞ്ഞത് തിരിച്ചടിയായി'; തോല്‍വിയില്‍ കുറ്റസമ്മതവുമായി ഹാര്‍ദ്ദിക്‌

"മൈക്ക് ഹെസ്സണും സഞ്ജയ് ബംഗാറും നൽകിയ സംഭാവനകളെ കുറിച്ച് ഞാൻ അത്യധികം ബഹുമാനിക്കുന്നു. ടീമിനായി അവർ പങ്കു വച്ച പ്രയത്‌നങ്ങൾ ഞാൻ തിരിച്ചറിയുന്നു. ആർസിബിയെ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തിക്കാനായി ഞാൻ കാത്തിരിക്കുകയാണ്. ഫാഫുമായി വീണ്ടും ഒന്നിക്കുന്നതിൽ ഞാനേറെ ആവേശത്തിലാണ്. ഞാനും ഫാഫും ഇതിന് മുൻപും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചുള്ള പ്രവർത്തനം ഫ്രാഞ്ചസിയെ കൂടുതൽ മെച്ചപ്പെട്ട തലത്തിലേക്ക് ഉയർത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു" ഫ്‌ളവർ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in