'സങ്കടം മറയ്ക്കാന്‍ കൂട്ടായുണ്ടായിരുന്നത് മൈതാനങ്ങള്‍'; മുംബൈ ഇന്ത്യന്‍സിന്റെ വയനാടന്‍ കരുത്താകാന്‍ സജന

'സങ്കടം മറയ്ക്കാന്‍ കൂട്ടായുണ്ടായിരുന്നത് മൈതാനങ്ങള്‍'; മുംബൈ ഇന്ത്യന്‍സിന്റെ വയനാടന്‍ കരുത്താകാന്‍ സജന

തന്റെ കഴിവിന്റെ ഒരുപങ്ക് സജന നൽകുന്നത് യോദ്ധാക്കളുടെ സമുദായമെന്ന് അറിയപ്പെടുന്ന കുറിച്യയ്ക്കാണ്

കേരളാ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ആർക്കും അവകാശപ്പെടാനില്ലാത്ത ചാമ്പ്യൻഷിപ്പ് നേടിയ ടീമിന്റെ മുന്നണി പോരാളിയാണ് 28-കാരിയായ സജന സജീവന്‍. പക്ഷേ, സജന ഇപ്പോള്‍ കേരളത്തിലെ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമാണ്. വനിത പ്രീമിയർ ലീഗിലെ (ഡബ്ല്യുപിഎല്‍) നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ബ്ലു ആന്‍ഡ് ഗോള്‍ഡ് ജേഴ്സിയിലായിരിക്കും സജന ഇനി കളത്തിലെത്തുക. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ 15 ലക്ഷം രൂപയ്ക്കായിരുന്നു സജനയെ മുംബൈ കൂടാരത്തിലെത്തിച്ചത്.

ട്വന്റി20 സൂപ്പർ ലീഗിലെ താരം

ബിസിസിഐ നടത്തിയ ട്വന്റി-20 സൂപ്പർലീഗ് ചാമ്പ്യൻഷിപ്പ് കേരളത്തിലെത്തിച്ച ടീമിനെ നയിക്കുക മാത്രമല്ല, ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ട് കൂടിയാണ് ഇരുപത്തിയെട്ടുകാരിയായ സജന ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധകേന്ദ്രമായത്. 14 വിക്കറ്റുകളാണ്‌ ടൂർണമെന്റിൽ സജന കൊയ്തത്. ക്രിക്കറ്റിലേക്കെത്തി കേവലം ആറുവർഷം കൊണ്ടുതന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ സജന നേടി എന്നിടത്താണ് കാര്യങ്ങൾ കൂടുതൽ പ്രസക്തമാകുന്നത്.

കരുത്ത് പാകിയത് കുറിച്യ സമൂഹം

തന്റെ കഴിവിന്റെ ഒരു പങ്ക് സജന നൽകുന്നത് യോദ്ധാക്കളുടെ സമുദായമെന്ന് അറിയപ്പെടുന്ന കുറിച്യയ്ക്കാണ്. ജീവിതത്തിലെ വെല്ലുവിളികൾ എന്നെ ദൃഢമാക്കുകയും പോരാടാനുള്ള കഴിവുകൾക്ക് മൂർച്ചകൂട്ടുകയും ചെയ്തുവെന്നാണ് സജനയുടെ പക്ഷം. ഓട്ടോറിക്ഷ തൊഴിലാളിയായ സജീവന്റെയും വയനാട്ടിലെ ഒരു മുൻസിപ്പൽ കൗൺസിലറായ ശാരദയുടെയും മകളാണ് സജന. റെസിഡെന്‍ഷ്യല്‍ സ്കൂളിലെ വിദ്യാഭ്യാസകാലത്ത് വീട്ടുകാരെ വിട്ടുനിൽക്കുന്നതിന്റെ സങ്കടം മറക്കാൻ അന്നുമുതൽ സജനയ്ക്ക് കൂട്ടുണ്ടായിരുന്നത് മൈതാനങ്ങളായിരുന്നു.

സ്കൂൾ കാലങ്ങളിൽ അത്ലറ്റിക്സ് വിഭാഗങ്ങളിലായിരുന്നു സജനയ്ക്ക് താത്പര്യം. സ്പ്രിന്റ്, ഹൈ-ജമ്പ് എന്നീ ഇനങ്ങളിൽ സ്കൂളിന്റെ അഭിമാന താരമായിരുന്നു സജന. തന്റെ സ്കൂളിലൊരു മീറ്റ് ഉണ്ടായിരുന്നെങ്കിൽ താനൊരു ഹൈ ജമ്പ് ചാമ്പ്യൻ ആകുമായിരുന്നുവെന്ന് സജന ഒരിക്കൽ പറഞ്ഞിരുന്നു. ഉയരം എന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് സജന തന്നെ വെളിപ്പെടുത്തുന്നു. ഈ തിരിച്ചറിവുകളാണ് സജനയുടെ മുന്നോട്ടുള്ള യാത്രകളിൽ എപ്പോഴും സഹായിച്ചിരുന്നത്.

'സങ്കടം മറയ്ക്കാന്‍ കൂട്ടായുണ്ടായിരുന്നത് മൈതാനങ്ങള്‍'; മുംബൈ ഇന്ത്യന്‍സിന്റെ വയനാടന്‍ കരുത്താകാന്‍ സജന
WPL Auction | 30 സ്ഥാനങ്ങളും 165 താരങ്ങളും; ഡബ്ല്യുപിഎല്‍ ലേലത്തില്‍ തിളങ്ങാന്‍ ഇവർ

ക്രിക്കറ്റിലേക്കുള്ള ചുവടുമാറ്റം

മാനന്തവാടി ഹയർ സെക്കൻഡറി സ്കൂളിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് സജന ഹൈജമ്പിൽനിന്ന് ക്രിക്കറ്റിലേക്ക് മാറുന്നത്. പിന്നീട് ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ടീമിലെ ഓൾ റൗണ്ടർ എന്ന നിലയിൽ പുറത്തെടുത്ത മികച്ച പ്രകടനങ്ങൾ സജനയെ പെട്ടെന്നുതന്നെ സംസ്ഥാന ടീമിലെത്താൻ സഹായിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുമെങ്കിലും തന്റെ കരുത്തുറ്റ മേഖലയയായി സജന പരിഗണിക്കുന്നത് ഫീൽഡിങ്ങാണ്.

ആദ്യം വയനാട് ജില്ലാ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ സജന, അണ്ടർ-19 അന്തർ ജില്ലാ ചാമ്പ്യൻഷിപ്പിലെ അവിസ്മരണീയമായ പ്രകടനം നടത്തി. വൈകാതെ കേരള ടീമിലും എത്തി. 2013-ലാണ് കേരളാ ടീം ക്യാപ്റ്റൻ പദവി തേടിയെത്തുന്നത്. ഒരു വർഷം നീണ്ട സ്ഥിരതയാർന്ന പ്രകടനങ്ങൾ പെട്ടെന്നുതന്നെ അണ്ടർ 23, സീനിയർ ടീമുകളിലേക്കും സജനയെ എത്തിച്ചു.

'സങ്കടം മറയ്ക്കാന്‍ കൂട്ടായുണ്ടായിരുന്നത് മൈതാനങ്ങള്‍'; മുംബൈ ഇന്ത്യന്‍സിന്റെ വയനാടന്‍ കരുത്താകാന്‍ സജന
ആദ്യ സന്തോഷ് ട്രോഫി വിജയം അവരെ കള്ളുഷാപ്പിൽ എത്തിച്ചതെങ്ങനെ?

ഇന്ത്യൻ ടീമിന്റെ നീലക്കുപ്പായം അണിയുന്ന ആ ദിവസത്തിന് വേണ്ടിയാണ് സജനയുടെ ഇപ്പോഴത്തെ കാത്തിരിപ്പ്. ഉടൻ തന്നെ ആഗ്രഹം സാധ്യമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ വയനാട്ടുകാരി. ഒരു മികച്ച കായികതാരം എന്നതിലുപരി, ജീവിതത്തെ വളരെ പ്രായോഗികമായി കൂടി എടുക്കുന്ന വ്യക്തിത്വമാണ് സജന. മാച്ച് ഫീ ആയിരുന്നു പ്രൊഫഷണൽ ക്രിക്കറ്റ് താരമാകുന്നതിലെ വലിയ ആകർഷണങ്ങളിലൊന്നെന്ന് സജന തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ടീമിലെത്തുന്നതിനോടൊപ്പം നല്ലൊരു ജോലി നേടിയെടുക്കുക എന്നതും ലക്ഷ്യമാക്കിയാണ് സജനയുടെ ജൈത്രയാത്ര.

logo
The Fourth
www.thefourthnews.in