ജയിലറിന് അയര്‍ലന്‍ഡില്‍ പ്രത്യേക ഷോ; കാണാന്‍ മുഖ്യാതിഥിയായി സഞ്ജു സാംസണും

ജയിലറിന് അയര്‍ലന്‍ഡില്‍ പ്രത്യേക ഷോ; കാണാന്‍ മുഖ്യാതിഥിയായി സഞ്ജു സാംസണും

ഡബ്ലിനിൽ നടന്ന ഇന്ത്യ-അയർലൻഡ് ടി20 മത്സരത്തിനിടെ കമന്റേറ്റർ നിയാൽ ഒബ്രിയനാണ് ഈ കാര്യം സൂചിപ്പിച്ചത്

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ആക്ഷൻ ത്രില്ലർ ചിത്രം ജയിലർ തീയേറ്ററുകളിൽ വിജയകരമായി മുന്നേറുമ്പോൾ ജയിലർ സിനിമയുടെ അയർലൻഡിൽ നടന്ന പ്രത്യേക പ്രദർശനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഡബ്ലിനിൽ നടന്ന ഇന്ത്യ-അയർലൻഡ് ടി20 മത്സരത്തിനിടെ കമന്റേറ്റർ നിയാൽ ഒബ്രിയനാണ് ഈ കാര്യം സൂചിപ്പിച്ചത്.

രജനികാന്തിന്റെ കടുത്ത ആരാധകനായ സഞ്ജുവിന് ഇത് അഭിമാനകരമായ നിമിഷമാണെന്നും നിയാൽ കൂട്ടിച്ചേർത്തു. രജനികാന്തിന്റെ എല്ലാ സിനിമകളും മുടങ്ങാതെ തീയേറ്ററിൽ പോയി കാണാറുണ്ടെന്ന് സഞ്ജു മുൻപ് വെളിപ്പെടുത്തിയിരുന്നു. ചെന്നൈയിലെ പോയസ് ഗാർഡനിലെ വീട്ടിൽ വച്ച് ഈ വർഷമാദ്യം സഞ്ജു രജനികാന്തിനെ കണ്ടിരുന്നു. ഏഴു വയസുള്ളപ്പോൾ മുതൽ രജനി ആരാധകൻ ആണെന്നും ഒരിക്കൽ അദ്ദേഹത്തെ കാണുമെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും സൂചിപ്പിച്ചാണ് താരം രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കു വച്ചത്.

ജയിലറിന് അയര്‍ലന്‍ഡില്‍ പ്രത്യേക ഷോ; കാണാന്‍ മുഖ്യാതിഥിയായി സഞ്ജു സാംസണും
ഏഷ്യാ കപ്പ് ക്രിക്കറ്റ്: ശ്രേയസും രാഹുലും തിരിച്ചെത്തി, സഞ്ജു റിസര്‍വ് താരം

ചിത്രമിറങ്ങി10 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്നു മാത്രം 263.9 കോടി രൂപയുടെ കളക്ഷനാണ് ജയിലർ നേടിയിരിക്കുന്നത്. ലോകമെമ്പാടുമായി 500 കോടി കടക്കാനും ജയിലറിന് കഴിഞ്ഞു. തമിഴ്നാട്ടിൽ നിന്നും ജയിലറിന് 53.79 ശതമാനവും തെലങ്കാനയിൽ നിന്നും 46.73 ശതമാനവും കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. എന്തിരൻ 2.0, പൊന്നിയിൻ സെൽവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം 500 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് ജയിലർ.

logo
The Fourth
www.thefourthnews.in