ക്യൂരിയസ് കേസ് ഓഫ് സഞ്ജു സാംസണ്‍

ക്യൂരിയസ് കേസ് ഓഫ് സഞ്ജു സാംസണ്‍

എട്ട് വർഷം പിന്നിടുന്ന അന്താരാഷ്ട്ര കരിയറില്‍ ടീമില്‍ വന്നുപോകുന്ന ഒരു താരത്തിനപ്പുറമാകാന്‍ സഞ്ജുവിന് കഴിഞ്ഞിട്ടില്ല. അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന പരാതിയുള്ളവർക്ക് മുന്നിലേക്ക് വെക്കാനും ചിലതുണ്ട്

ഏകദിനത്തില്‍ ഇതുവരെ കളിച്ചത് 15 മത്സരങ്ങള്‍, 50-ന് മുകളില്‍ ശരാശരി, 402 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 100-ന് മേലെ. ഇത്രയും ശ്രദ്ധേയമായ റെക്കോഡുണ്ടായിട്ടും മലയാളി താരവും വിക്കറ്റ് കീപ്പർ ബാറ്ററുമായ സഞ്ജു സാംസണിന് എന്തുകൊണ്ടായിരിക്കും ഇന്ത്യയുടെ ഏകദിന ടീമിലെ സ്ഥിരസാന്നിധ്യമാകാന്‍ കഴിയാതെ പോകുന്നത്. സഞ്ജുവിന് മുന്നില്‍ സമയം അവസാനിക്കുന്നുവെന്ന് വിലയിരുത്തുന്നതിന്റെ കാരണമെന്തായിരിക്കും.

ക്രിക്കറ്റിന്റെ ശൈലി മാറിവരുന്ന കാലത്ത് കേവലം ശരാശരിയും സ്ട്രൈക്ക് റേറ്റും മാത്രമല്ല ടീമില്‍ നിലയുറപ്പിക്കാനുള്ള മാനദണ്ഡങ്ങള്‍. ഒരു മത്സരത്തിന്റെ ഗതി മാറ്റുന്ന ഇന്നിങ്സുകള്‍, അനുകൂല സാഹചര്യങ്ങളില്‍ അനായാസം ബാറ്റ് വീശുന്നവർ, ടീമിനെ വിജയത്തിലേക്ക് എത്തിക്കുന്ന പ്രകടനങ്ങള്‍... അങ്ങനെ നീളുന്നു പുതിയ കളിനിയമങ്ങള്‍..

ക്രിക്കറ്റിന്റെ ശൈലി മാറിവരുന്ന കാലത്ത് കേവലം ശരാശരിയും സ്ട്രൈക്ക് റേറ്റും മാത്രമല്ല ടീമില്‍ നിലയുറപ്പിക്കാനുള്ള മാനദണ്ഡങ്ങള്‍

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജുവിന്റെ കൈകളിലേക്ക് എത്തിയത് സുവർണാവസരമായിരുന്നു. സെന്റ് ജോർജ് പാർക്കില്‍ 114 - 3 എന്ന ഭേദപ്പെട്ട നിലയില്‍ ഇന്ത്യ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സഞ്ജു ക്രീസിലെത്തിയത്. മറുവശത്ത് നിലയുറപ്പിച്ച നായകന്‍ കെ എല്‍ രാഹുലും. ന്യൂബോളിന്റെ വെല്ലുവിളിയും ഉണ്ടായിരുന്നില്ല. 2027 ഏകദിന ലോകകപ്പിലേക്കുള്ള യാത്രയില്‍ സെലക്ടർമാരുടെ കണ്ണിലുടക്കാനുള്ള കളമൊരുങ്ങിയിരുന്നു. മനോഹരമായ സ്ക്വയർ ഡ്രൈവിലൂടെ തുടങ്ങിയ സഞ്ജുവിന് പിന്നീട് താളം കണ്ടെത്താനായില്ല, ഡോട്ട് ബോളുകളുടെ സമ്മർദം താരത്തെ കീഴ്പ്പെടുത്തുകയായിരുന്നു. 23 പന്തില്‍ നേടിയത് കേവലം 12 റണ്‍സ് മാത്രം.

ക്യൂരിയസ് കേസ് ഓഫ് സഞ്ജു സാംസണ്‍
തോല്‍പ്പിച്ചത് മധ്യനിര തന്നെ; ക്രെഡിറ്റ് പ്രോട്ടിയാസ് പേസ് ത്രയത്തിന്

എട്ട് വർഷം പിന്നിടുന്ന അന്താരാഷ്ട്ര കരിയറില്‍ ടീമില്‍ വന്നുപോകുന്ന ഒരു താരത്തിനപ്പുറമാകാന്‍ സഞ്ജുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന പരാതി പറഞ്ഞവർക്ക് മുന്നിലേക്ക് വയ്ക്കാനും ചില ഉദാഹരണങ്ങളുണ്ട്.

സഞ്ജുവിന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് പിറന്നത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലക്നൗവിനെതിരെയായിരുന്നു. 63 പന്തില്‍ 86 റണ്‍സാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് അന്ന് പിറന്നത്. പക്ഷേ, ഇന്ത്യയെ വിജയിപ്പിക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. തൊട്ടടുത്ത മത്സരത്തില്‍ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജുവിനൊപ്പം മത്സരിക്കുന്ന ഇഷാന്‍ കിഷന്‍ 84 പന്തില്‍ 93 റണ്‍സെടുത്ത് തിളങ്ങി, ഇന്ത്യ വിജയിക്കുകയും ചെയ്തു. പിന്നാലെ കിഷന്‍ ടീമിലെ സ്ഥിരസാന്നിധ്യമാകുകയും ബംഗ്ലാദേശിനെതിരെ നേടിയ ഇരട്ട സെഞ്ചുറി ലോകകപ്പ് ടീമിലേക്ക് താരത്തെ എത്തിക്കുകയും ചെയ്തു.

ഏകദിന ക്രിക്കറ്റില്‍ സഞ്ജു 15 മത്സരങ്ങള്‍ കളിച്ചതും കഴിഞ്ഞ രണ്ട് വർഷത്തിനിടെയായിരുന്നു. പ്രായവും സഞ്ജുവിനെ തുണയ്ക്കുന്നില്ല. അടുത്ത ഏകദിന ലോകകപ്പ് ആരംഭിക്കുമ്പോള്‍ സഞ്ജുവിന്റെ പ്രായം 33 വയസ്

പണ്ട് ഇന്ത്യന്‍ ക്രിക്കറ്റിനെ വലച്ചിരുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് മികച്ച വിക്കറ്റ് കീപ്പറിന്റെ അഭാവമായിരുന്നു. എം എസ് ധോണിയുടെ വരവോടെ പരിഹാരം കാണുകയും ചെയ്തു. ധോണിക്കാലം ടീമിലെത്തുന്ന വിക്കറ്റ് കീപ്പർമാരുടെ മികവ് പരിശോധിക്കാനും മാനദണ്ഡമായി. ഇതിനോടകം ധോണിയുടെ നിരവധി റെക്കോഡുകള്‍ തകർത്ത റിഷഭ് പന്ത് മാത്രമാണ് സ്ഥിരതയോടെ ടീമില്‍ നിലനിന്നത്. ഏകദിനത്തിലും പന്ത് സ്ഥാനം ഉറപ്പിക്കുന്നതിനിടെയായിരുന്നു വാഹനാപകടം ഉണ്ടായത്. പന്തിന്റെ വിടവ് നികത്താന്‍ രാഹുലിന് സാധിച്ചതായാണ് ലോകകപ്പിലെ പ്രകടനം വ്യക്തമാക്കുന്നത്.

ക്യൂരിയസ് കേസ് ഓഫ് സഞ്ജു സാംസണ്‍
കോളടിച്ചത്‌ ഓസീസ് താരങ്ങള്‍; അമ്പരപ്പിച്ച് സമീര്‍ റിസ്‌വിയും കുമാര്‍ കുശാഗ്രയും

ഇതോടെ ടീമിലെ സുപ്രധാന താരങ്ങളുടെ അഭാവത്തില്‍ മാത്രമായിരിക്കും സഞ്ജുവിനെ തേടി അവസരങ്ങള്‍ എത്തുക എന്നതും തെളിഞ്ഞിരിക്കുകയാണ്. മുന്‍ നിരയില്‍ രോഹിത് ശർമ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, രാഹുല്‍, ശ്രേയസ് അയ്യർ എന്നിവരെ മറികടന്ന് ബാറ്റിങ് നിരയില്‍ ഇടം പിടിക്കാന്‍ നിലവില്‍ സാധ്യതകള്‍ കാണുന്നുമില്ല. ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഓള്‍ റൗണ്ടർമാരെയാണ് ദീർഘകാലമായി ഇന്ത്യ പരീക്ഷിക്കുന്നതും.

ഏകദിന ക്രിക്കറ്റില്‍ സഞ്ജു 15 മത്സരങ്ങള്‍ കളിച്ചതും കഴിഞ്ഞ രണ്ട് വർഷത്തിനിടെയായിരുന്നു. പ്രായവും സഞ്ജുവിനെ തുണയ്ക്കുന്നില്ല. അടുത്ത ഏകദിന ലോകകപ്പ് ആരംഭിക്കുമ്പോള്‍ സഞ്ജുവിന്റെ പ്രായം 33 വയസ്. ചുരുക്കത്തില്‍ ഇനി ലഭിക്കുന്ന അവസരങ്ങളില്‍ അമ്പരപ്പിക്കുന്ന ഇന്നിങ്സുകള്‍ സമ്മാനിക്കാന്‍ സഞ്ജുവിന് സാധിക്കണം. കാരണം സഞ്ജുവിന് ഒപ്പം മികവുള്ളവരും അവസരങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നവരും കാത്തുനില്‍ക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in