താരങ്ങൾക്ക് വിശ്രമം അനുവദിക്കണം; ഇന്ത്യൻ ടീമിനെ ഉദാഹരണമാക്കി പാക് ടീം മാനേജ്മെന്റിനെ വിമർശിച്ച് ഷാഹിദ് അഫ്രീദി

താരങ്ങൾക്ക് വിശ്രമം അനുവദിക്കണം; ഇന്ത്യൻ ടീമിനെ ഉദാഹരണമാക്കി പാക് ടീം മാനേജ്മെന്റിനെ വിമർശിച്ച് ഷാഹിദ് അഫ്രീദി

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ നാളെ ശ്രീലങ്കയെ നേരിടും. പ്രേമദാസ സ്റ്റേഡിയത്തിൽ വൈകുന്നരം 3 മണിക്കാണ് മത്സരം

2023 ഏഷ്യാ കപ്പിൽ നിന്നും പാകിസ്താൻ പുറത്തായതിന് പിന്നാലെ, പാക് ടീം മാനേജ്മെന്റിനെതിരെ വിമർശനവുമായി മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. മത്സരത്തിലുട നീളം മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയ പാക് ഓൾറൗണ്ടർ ഷദാബ് ഖാനെ ബെഞ്ചിലിരുത്താത്തതിനും മാനേജ്‌മെന്റിനെതിരെ അഫ്രീദി ആഞ്ഞടിച്ചു.

താരങ്ങൾക്ക് വിശ്രമം അനുവദിക്കണം; ഇന്ത്യൻ ടീമിനെ ഉദാഹരണമാക്കി പാക് ടീം മാനേജ്മെന്റിനെ വിമർശിച്ച് ഷാഹിദ് അഫ്രീദി
അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരയില്ല: മന്ത്രി അനുരാഗ് ഠാക്കൂർ

"ഇത് കാലങ്ങളായുള്ള ഒരു പ്രശ്‌നമാണ്. ഇന്ത്യ ഏഷ്യാ കപ്പിൽ കളിക്കുന്നു. അവരുടെ ടീമിലെ മിക്കവാറും എല്ലാ മത്സരങ്ങളിലും ഞാൻ മാറ്റങ്ങൾ കണ്ടു. അവർ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകുകയും ജൂനിയർ താരങ്ങൾക്ക് അവസരം നൽകി കളിപ്പിക്കുകയും ചെയ്തു. വരുന്ന ലോകകപ്പിനായി അവർ തയാറെടുക്കുന്നതാണ് ഇത് കാണിക്കുന്നത്. തീരുമാനങ്ങൾ വളരെ പ്രധാനമാണ്. നിങ്ങൾ 15 അംഗ സ്ക്വാഡിനെ തിരഞ്ഞെടുക്കുന്നു. പ്ലേ ഇലവനിലെ മികച്ച താരങ്ങളാണ് ഇവർ. മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ചാൽ ഒരു പ്രശ്നവുമില്ലെന്നും അഫ്രീദി പറഞ്ഞു.

താരങ്ങൾക്ക് വിശ്രമം അനുവദിക്കണം; ഇന്ത്യൻ ടീമിനെ ഉദാഹരണമാക്കി പാക് ടീം മാനേജ്മെന്റിനെ വിമർശിച്ച് ഷാഹിദ് അഫ്രീദി
ഏഷ്യാ കപ്പ് ക്രിക്കറ്റ്: ഇന്ത്യക്ക് വമ്പന്‍ ജയം, പൊരുതാന്‍ പോലും കഴിയാതെ പാകിസ്താന്‍

ഷാദാബിന് വിശ്രമം അനുവദിച്ചാൽ പകരം കളിക്കാൻ ഒസാമ മിർ ഉണ്ടെന്നും അദ്ദേഹം മുമ്പ് പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും അഫ്രീദി ചൂണ്ടിക്കാട്ടി. അതേസമയം, മോശം ഫോമിൽ തുടരുന്ന താരത്തെ 15 അംഗ സ്ക്വാഡിൽ നിന്നും ഒഴിവാക്കണമെന്ന് പറയില്ലെന്നും ടീമിൽ നിലനിർത്തിക്കൊണ്ടുതന്നെ ആ താരത്തിന് വിശ്രമം അനുവദിക്കാമെന്നും അഫ്രീദി പറഞ്ഞു.

താരങ്ങൾക്ക് വിശ്രമം അനുവദിക്കണം; ഇന്ത്യൻ ടീമിനെ ഉദാഹരണമാക്കി പാക് ടീം മാനേജ്മെന്റിനെ വിമർശിച്ച് ഷാഹിദ് അഫ്രീദി
പാകിസ്താനും ശ്രീലങ്കയ്ക്കും ഒരേ സ്‌കോര്‍; എന്നിട്ടും എന്തുകൊണ്ട് പാകിസ്താന്‍ തോറ്റു?, കാരണമിതാ

നേരത്തെ ടീം ഇന്ത്യ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആരംഭിച്ചപ്പോൾ തന്നെ കെഎൽ രാഹുലിന് വിശ്രമം നൽകിയിരുന്നു. എന്നാൽ സൂപ്പർ പോരാട്ടം ആരംഭിച്ചപ്പോൾ താരത്തെ കളത്തിലിറക്കിയിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം ബം​ഗ്ലാദേശുമായുളള മത്സരത്തിൽ വിരാട് കോഹ്ലിയ്ക്കും ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. ഇതിനെ മുൻനിർത്തിയാണ് പാക് മാനേജ്മെന്റിനെതിരെ വിമർശനവുമായി അഫ്രീദി രം​ഗത്തെത്തിയത്.

താരങ്ങൾക്ക് വിശ്രമം അനുവദിക്കണം; ഇന്ത്യൻ ടീമിനെ ഉദാഹരണമാക്കി പാക് ടീം മാനേജ്മെന്റിനെ വിമർശിച്ച് ഷാഹിദ് അഫ്രീദി
ഗില്ലിന്റെ സെഞ്ചുറിയും അക്സറിന്റെ പോരാട്ടവും പാഴായി; ഏഷ്യാകപ്പില്‍ ആശ്വാസ ജയവുമായി ബംഗ്ലാദേശിന് മടക്കം

നിലവിൽ ശ്രീലങ്കയിലും പാകിസ്താനിലുമായി നടന്നു വന്നിരുന്ന ഏഷ്യാകപ്പിൽ ഓൾറൗണ്ടർ കൂടിയായ ഷദാബ് ഖാന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. വലംകൈയ്യൻ സ്പിന്നറായ താരത്തിന് അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റ് വീഴ്ത്താൻ മാത്രമേ കഴിഞ്ഞിരുന്നുളളൂ. അതിൽ നാല് വിക്കറ്റും നേടിയത് നേപ്പാളിനെതിരെയായിരുന്നു. സൂപ്പർ ഫോറിലെ ശ്രീലങ്കയ്ക്കെതിരെയുളള നിർണായക മത്സരത്തിൽ 9 ഓവറിൽ 55 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് സ്വന്തമാക്കാനായത്. കുശൽ മെൻഡിസിന്റെ 91 റൺസിന്റെയും ചരിത് അസലങ്കയുടെ പുറത്താകാതെ 49 റൺസിന്റെയും കരുത്തിൽ പാക്കിസ്ഥാനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ശ്രീലങ്ക ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം, ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ നാളെ ശ്രീലങ്കയെ നേരിടും. ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകുന്നരം 3 മണിക്കാണ് മത്സരം.

logo
The Fourth
www.thefourthnews.in