പുറംവേദന ചതിക്കുമോ?ശ്രേയസ് അയ്യർ ഏഷ്യ കപ്പിൽ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്‌

പുറംവേദന ചതിക്കുമോ?ശ്രേയസ് അയ്യർ ഏഷ്യ കപ്പിൽ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്‌

ഐപിഎൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നിവയുൾപ്പെടെ ശ്രേയസിന് നഷ്ടമായിരുന്നു

ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് വീണ്ടും തിരിച്ചടി. കെഎല്‍ രാഹുലിനു പുറമേ മറ്റൊരു സൂപ്പര്‍ താരം ശ്രേയസ് അയ്യരും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നു റിപ്പോര്‍ട്ട്. പുറംവേദനയെ തുടർന്ന് ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷം ഫിറ്റ്‌നസ്‌ വീണ്ടെടുക്കാത്തതാണ് കാരണം. അതിനാൽ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നടക്കാൻ പോകുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിൽ നിന്ന് താരം വിട്ട് നിൽക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

പുറംവേദന ചതിക്കുമോ?ശ്രേയസ് അയ്യർ ഏഷ്യ കപ്പിൽ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്‌
ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലില്‍ തന്നെ; പാകിസ്താനും ശ്രീലങ്കയും സംയുക്ത ആതിഥേയര്‍

ബോർഡർ ഗാവസ്‌കർ ട്രോഫി മുതൽ ശ്രേയസ് അയ്യർ പുറംവേദനയുടെ പിടിയിലായിരുന്നു. വേദന കലശലായതിനെ തുടർന്ന് ലണ്ടനിൽ വച്ച് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശസ്ത്രക്രിയയ്ക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്‌നെസ് ട്രെയിനിങ്ങിലായിരുന്നു ശ്രേയസ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ രണ്ടു ദിവസം ശ്രേയസ് ഗ്രൗണ്ടിലിറങ്ങിയെങ്കിലും പുറംവേദന കാരണം പിന്നീട് തുടരാൻ കഴിഞ്ഞിരുന്നില്ല. ഐപിഎൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നിവയുൾപ്പെടെ ശ്രേയസിന് നഷ്ടമായിരുന്നു.

ഏഷ്യാ കപ്പിൽ കെ എൽ രാഹുലും കളിക്കില്ലെന്നു നേരത്തെ വ്യക്തമായിരുന്നു. കാൽ തുടയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം രാഹുലും ഇതുവരെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ്.

ഇക്കുറി ഏഷ്യാ കപ്പില്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ടീമുകള്‍ ഏറ്റുമുട്ടുക. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് യോഗ്യത നേടും. സൂപ്പര്‍ഫോറില്‍ പരസ്പരം മത്സരിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവരാകും പിന്നീട് ഫൈനലിൽ ഏറ്റുമുട്ടുക.

logo
The Fourth
www.thefourthnews.in