ഇന്‍സ്റ്റയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തു; ഗില്ലും സാറയും വേര്‍പിരിഞ്ഞെന്ന് ആരാധകര്‍

ഇന്‍സ്റ്റയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തു; ഗില്ലും സാറയും വേര്‍പിരിഞ്ഞെന്ന് ആരാധകര്‍

കഴിഞ്ഞ ദിവസം തെന്നിന്ത്യൻ സിനിമാ താരം രശ്മിക മന്ദാനയോട് ക്രഷാണെന്ന് തുറന്നു പറഞ്ഞ് ശുഭ് മാൻ രംഗത്തെത്തിയിരുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ് മാൻ ഗില്ലും ബോളിവുഡ് താരം സാറാ അലി ഖാനും സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പരസ്പരം പിന്തുടരുന്നത് നിർത്തി. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾക്ക് ഇതോടെ അന്ത്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തെന്നിന്ത്യൻ സിനിമാ താരം രശ്മിക മന്ദാനയോട് ക്രഷാണെന്ന് തുറന്നു പറഞ്ഞ് ശുഭ് മാൻ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും ട്വിറ്ററില്‍ പരസ്പരം അണ്‍ഫോളോ ചെയ്തത്.

ഇന്‍സ്റ്റയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തു; ഗില്ലും സാറയും വേര്‍പിരിഞ്ഞെന്ന് ആരാധകര്‍
ക്രഷിന്റെ പേര് വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ

ഗില്ലും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന രീതിയിൽ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. ഇരുവരെയും പലപ്പോഴായി ഒരുമിച്ച് കണ്ടതായിരുന്നു അഭ്യൂഹങ്ങൾക്ക് പിന്നിൽ.

മുൻപ് 'ദിൽ ദിയാ ഗല്ലാ' എന്ന പഞ്ചാബി ചാറ്റ് ഷോയിൽ വച്ച് ബോളിവുഡിലെ ഏറ്റവും ഫിറ്റ്നസ് ആയിട്ടുള്ള വനിതാ താരം സാറാ അലി ഖാനാണെന്ന് ശുഭ്മാൻപറഞ്ഞിരുന്നു. സാറയുമായി ഡേറ്റിംഗ് നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടായിരിക്കാം, അല്ലെങ്കിൽ ഇല്ലായിരിക്കാം എന്നായിരുന്നു ശുഭ്മാന്റെ മറുപടി.

ഇന്‍സ്റ്റയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തു; ഗില്ലും സാറയും വേര്‍പിരിഞ്ഞെന്ന് ആരാധകര്‍
അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് 'ശുഭ'പ്രതീക്ഷ; സെഞ്ചുറി നേടി ശുഭ്മാന്‍ ഗിൽ

നിലവിലെ സംഭവത്തോടെ ഇത്തരം കിംവദന്തികൾക്ക് കൂടി വിരാമമായിരിക്കുകയാണ്. എന്ത് കൊണ്ടാകും ഇരുവരും സാമൂഹിക മാധ്യമത്തിൽ പിന്തുടരുന്നത് നിർത്തിയതെന്ന ചോദ്യത്തിലാണ് ആരാധകർ. നേരത്തെ സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറാ തെണ്ടുൽക്കറുമായി ശുഭ്മാൻ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനു ശേഷമായിരുന്നു നടി സാറയുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നത്.

സാറാ അലിഖാനുമായി ബന്ധം സ്ഥാപിക്കാൻ സാറാ തെണ്ടുൽക്കറെ ശുഭ്മാൻ ഉപേക്ഷിച്ചെന്നായിരുന്നു ആരോപണങ്ങൾ. അതേസമയം ഇരുവരും സുഹൃത്തുക്കൾ മാത്രമാണെന്നാണ് ശുഭ്മാൻ വ്യക്തമാക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in