ഇനി 'അവന്‍' വരണം; സഞ്ജുവിന്റെ എന്‍ട്രിക്ക് ടൈം ആയി

ഇന്ത്യന്‍ ടീമിലെ ഇതിഹാസങ്ങളായ വിരാട് കോഹ്ലിക്കും രോഹിതിനും മുകളില്‍, സമീപകാലത്ത് സ്പിന്നിനെ നേരിടുന്നതില്‍ സഞ്ജു മികവ് കാണിച്ചിട്ടുണ്ട്

ഫുള്‍മാർക്ക് നേടുന്ന ബൗളർമാരും ജസ്റ്റ് പാസാകുന്ന ബാറ്റർമാരും, ഇതാണ് ട്വന്റി 20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ അവസ്ഥ. ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍, നാസൗ കൗണ്ടിയിലെ വിക്കറ്റ്, ടീമിന്റെ ബാലന്‍സിനെ ആകെ പരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മൂന്നാം മത്സരത്തില്‍ അമേരിക്കയെ നേരിടാനിറങ്ങുമ്പോള്‍, ചില മാറ്റങ്ങള്‍ക്കും ഇന്ത്യ തയാറായേക്കാം. ആതിഥേയർക്കെതിരെ സഞ്ജുവിന് നറുക്കുവീഴുമോയെന്നതാണ് ആകാംക്ഷ.

പരിശീലന മത്സരമുള്‍പ്പടെ മൂന്ന് മത്സരങ്ങളാണ് നാസൗ കൗണ്ടിയില്‍ ഇന്ത്യ കളിച്ചത്. മൂന്നിലും പരാജയപ്പെട്ട ബാറ്റർമാരുടെ പേരെടുത്താല്‍ മുന്നിലുള്ളത് ശിവം ദുബെയാണ്. ഓള്‍റൗണ്ടറെന്ന ആനുകൂല്യവും, സ്പിന്നർമാർക്കെതിരെ ആധിപത്യം പുലർത്താനുള്ള മികവുമായിരുന്നു, ദുബെയെ തുണച്ചിരുന്നത്. എന്നാല്‍, ഗ്രൂപ്പ് ഘട്ടത്തില്‍ അയർലന്‍ഡിനെതിരെയും പാകിസ്താനെതിരെയും ഓള്‍ റൗണ്ടറായല്ല, രോഹിത് ദുബെയെ ഉപയോഗിച്ചത്.

പാകിസ്താനെതിരെ സ്പെഷിലിസ്റ്റ് ബാറ്ററായെത്തിയ ദുബെ, സമ്മർദ സാഹചര്യത്തില്‍ ക്രീസില്‍ നിലയുറപ്പിക്കാന്‍ തയാറാകാതെ ക്ലൂലെസ് ആയാണ് കണ്ടത്. ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തില്‍ സ്പിന്നർമാരുടെ പന്തുകളെ മിഡില്‍ ചെയ്യുന്നതില്‍ ദുബെ പരാജയപ്പെട്ടിരുന്നു. കൂറ്റനടികള്‍ക്ക് ശ്രമിച്ച് കണക്കുകൂട്ടലുകള്‍ തെറ്റുന്ന ദുബെയാണ് അന്ന് പ്രത്യക്ഷമായത്. ദുബെയെ ഓള്‍ റൗണ്ടറായി പരിഗണിക്കുന്നില്ലെങ്കില്‍, ഒരു പ്രോപ്പർ ബാറ്ററെ ടീമില്‍ ഉള്‍പ്പെടുത്തിക്കൂടെ എന്നതാണ് ചോദ്യം.

ഇനി 'അവന്‍' വരണം; സഞ്ജുവിന്റെ എന്‍ട്രിക്ക് ടൈം ആയി
T20 CWC | രോഹിതിനെ വ്യത്യസ്തനാക്കുന്ന 'വെയിറ്റിങ് ഗെയിം' തന്ത്രം

ഇവിടെയാണ് സഞ്ജുവിന് മുന്‍ഗണന കൊടുക്കണമെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നതും, സാധ്യതകള്‍ തെളിയുന്നതും. ഇന്ത്യന്‍ ടീമിലെ ഇതിഹാസങ്ങളായ വിരാട് കോഹ്ലിക്കും രോഹിതിനും മുകളില്‍, സമീപകാലത്ത് സ്പിന്നിനെ നേരിടുന്നതില്‍ സഞ്ജു മികവ് കാണിച്ചിട്ടുണ്ട്. പേസിനെ നേരിടുന്ന കാര്യത്തിലും സമാനമാണ് കണക്കുകള്‍. ബൗളർമാരുടെ ഗെയിമായി മാറിയ ഈ ലോകകപ്പില്‍ പേസിനും സ്പിന്നിനുമെതിരെ സഞ്ജു നിർണായകമാകുമെന്നാണ്, താരത്തിന്റെ സ്ട്രൈക്ക് റേറ്റുകള്‍ തെളിയിക്കുന്നത്.

2020ന് ശേഷമാണ് സഞ്ജുവിന്റെ ബാറ്റിങ് സമീപനത്തില്‍ കാര്യമായ മാറ്റമുണ്ടായത്. സാങ്കേതികമികവും പവർഹിറ്റിങ്ങും ഒരുപോലെ ഉയർന്നു. 2020ന് ശേഷം സ്പിന്നർമാർക്കെതിരെ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് 150ന് മുകളിലാണ്. രോഹിതിനും കോഹ്ലിക്കും ദൗ‍‍ർബല്യമുള്ള ലെഗ് സ്പിന്നിനെതിരെ 156 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. പേസിനെതിരെ 2020ന് ശേഷം 144 ആണ് സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. ഇടം കയ്യന്‍ പേസർമാർക്കെതിരെ 160ന് മുകളിലും.

ഇതിനെല്ലാം പുറമെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കരിബീയന്‍ ദ്വീപുകളിലെ മൈതാനങ്ങളിലും വിദേശ പിച്ചുകളിലും കളിച്ച പരിചയസമ്പത്തും സഞ്ജുവിനൊപ്പമുണ്ട്. ദുബെയ്ക്ക് പകരം ഒരു ഇടംകയ്യന്‍ ബാറ്റർക്ക് തന്നെയാണ് നറുക്കുവീഴുന്നതെങ്കില്‍ സാധ്യതകള്‍ യശസ്വി ജയ്സ്വാളിനുമുണ്ട്. ഓപ്പണറായി വിരാട് കോഹ്ലി പരാജയപ്പെട്ട പശ്ചാത്തലം കൂടി ഇവിടെ കാരണമാകും.

ഇനി 'അവന്‍' വരണം; സഞ്ജുവിന്റെ എന്‍ട്രിക്ക് ടൈം ആയി
മാറക്കാനയില്‍ മെസിയെ കരയിച്ച ശേഷം പേരിനുപോലും കാണാനില്ല; എവിടെപ്പോയി പേരുകേട്ട ജര്‍മന്‍ മുന്നേറ്റനിര?

ആദ്യ രണ്ട് കളികളില്‍ നിന്ന് അഞ്ച് റണ്‍സ് മാത്രമാണ് കോഹ്ലി നേടിയത്. ജയ്സ്വാള്‍ എത്തിയാല്‍ കോഹ്ലി മൂന്നാം നമ്പറിലേക്ക് മടങ്ങിയെത്തും. താരത്തിന് ഫോം വീണ്ടെടുക്കാനുള്ള ആത്മവിശ്വാസവും ഇത് നല്‍കിയേക്കും. മറ്റൊരു ഇടംകയ്യന്‍ ബാറ്ററായ റിങ്കുവിനും ഇവിടെ സാധ്യതകളുണ്ടായിരുന്നു. സഞ്ജുവിന് സമാനമായി സ്പിന്നിനും പേസിനുമെതിരെ മികച്ച റെക്കോഡുള്ള താരമാണ് റിങ്കു. മുന്‍നിര തകർന്നപ്പോള്‍ ഐപിഎല്ലില്‍ പലതവണ കൊല്‍ക്കത്തയ്ക്കായി റിങ്കു നങ്കൂരമിട്ടിട്ടുള്ള ചരിത്രവുമുണ്ട്.

ദുബെ മാത്രമല്ല ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ ഇരുട്ടിലാക്കുന്ന ആശങ്കകള്‍. ലോക ഒന്നാം നമ്പർ ട്വന്റി 20 ബാറ്റർ സൂര്യകുമാർ യാദവിന്റെ ബാറ്റും റണ്‍സ് കണ്ടത്തേണ്ടതുണ്ട്. മധ്യനിരയുടെ നട്ടെല്ലായ സൂര്യകുമാറിന് ഇതുവരെ തിളങ്ങാനായിട്ടില്ല. കേവലം 10 പന്തില്‍ കളി തിരിക്കാന്‍ കഴിവുള്ള സൂര്യയുടെ സംഭാവന ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ അനിവാര്യമാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in