പിച്ച് അഡലെയ്‌ഡില്‍ നിന്ന്, ആദ്യത്തെ സമ്പൂർണ മോഡുലാർ സ്റ്റേഡിയം; നാസൗ കൗണ്ടിയില്‍ ലോകകപ്പ് വേദിയൊരുങ്ങിയത് ഇങ്ങനെ

പിച്ച് അഡലെയ്‌ഡില്‍ നിന്ന്, ആദ്യത്തെ സമ്പൂർണ മോഡുലാർ സ്റ്റേഡിയം; നാസൗ കൗണ്ടിയില്‍ ലോകകപ്പ് വേദിയൊരുങ്ങിയത് ഇങ്ങനെ

2023 ഓഗസ്റ്റിലാണ് ലോകകപ്പിന്റെ വേദി വികസന ചുമതലയുള്ള ഡോണ്‍ ലോക്കർബിയാണ് കടുത്ത വെല്ലുവിളി നിറഞ്ഞ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്

അമേരിക്ക, റഗ്‌ബിക്കും ബേസ്‌ബോളിനും ബാസ്ക്കറ്റ് ബോളിനുമെല്ലാം വളക്കൂറുള്ള മണ്ണ്. അമേരിക്കയുടെ കായിക പാരമ്പര്യത്തില്‍ ക്രിക്കറ്റിന് പറയത്തക്ക ചരിത്രമോ സ്ഥാനമോ ഉണ്ടായിരുന്നില്ല. സ്റ്റേഡിയങ്ങളുടെ അഭാവത്തില്‍ പലപ്പോഴും ബേസ്ബോള്‍, റഗ്ബി മൈതാനങ്ങളായിരുന്നു ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. പലപ്പോഴും ഇത് വലിയ വിമർശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുമുണ്ട്. 2006ല്‍ അമേരിക്കയില്‍ ക്രിക്കറ്റ് ആസ്വാദകരുടെ എണ്ണം കേവലം 30,000 മാത്രമായിരുന്നു, എന്നാല്‍ 2017ലെത്തിയപ്പോള്‍ ഇത് രണ്ട് ലക്ഷം കവിഞ്ഞു. കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായ വർധനവ് ഇതിനൊരു കാരണമായെന്ന് പറയാം.

ക്രിക്കറ്റിനെ ആഗോളവത്കരിക്കാനുള്ള ഐസിസിയുടെ നീക്കത്തിന് പിന്നാലെയാണ് 2024 ട്വന്റി 20 ലോകകപ്പിന്റെ ആതിഥേയത്വം അമേരിക്കയിലേക്ക് എത്തുന്നത്. മേജർ ലീഗ് ക്രിക്കറ്റിന് (എംഎല്‍സി) രാജ്യത്ത് ലഭിച്ച സ്വീകാര്യതയും ഐസിസിയുടെ തീരുമാനത്തെ സ്വാധീനിച്ച ഘടകമാണ്. എന്നാല്‍ അന്താരാഷ്ട്ര നിലവാരത്തിനൊത്ത ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ അഭാവത്തെ മറികടക്കുക എന്ന വലിയ ഉത്തരവാദിത്തമായിരുന്നു അമേരിക്കയ്ക്ക് മുന്നിലുണ്ടായിരുന്നത്. ഇവിടെ നിന്നാണ് ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന ന്യൂയോർക്കിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉയർന്ന കഥ തുടങ്ങുന്നത്.

 ഡോണ്‍ ലോക്കർബി
ഡോണ്‍ ലോക്കർബി

2023 ഓഗസ്റ്റിലാണ് ലോകകപ്പിന്റെ വേദി വികസന ചുമതലയുള്ള ഡോണ്‍ ലോക്കർബിയെത്തേടി ഐസിസിയുടെ സന്ദേശമെത്തുന്നത്. ന്യൂയോർക്കില്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് അനുയോജ്യമായ സ്റ്റേഡിയം കണ്ടെത്തുക എന്നതായിരുന്നു ടാസ്ക്. ഡോണ്‍ ഇതിനോടകം തന്നെ സ്റ്റേഡിയങ്ങള്‍ തിട്ടപ്പെടുത്തിയിരുന്നു. പുതിയ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍, വാന്‍ കോർട്ട്ലാന്‍ഡ് പാർക്കായിരുന്നു ഡോണിന്റെ മനസിലുണ്ടായിരുന്ന മൈതാനം. 12 ക്രിക്കറ്റ് പിച്ചുകള്‍ ഇതിനോടകം തന്നെ കോർട്ട്ലാന്‍ഡ് പാർക്കിലുണ്ടായിരുന്നു. ന്യൂയോർക്ക് മേയർക്കും താല്‍പ്പര്യം ഇതുതന്നെ. പക്ഷേ, വലിയ സ്റ്റേഡിയം വേണമെന്ന നിർബന്ധമാണ് വെല്ലുവിളിയായത്.

പിച്ച് അഡലെയ്‌ഡില്‍ നിന്ന്, ആദ്യത്തെ സമ്പൂർണ മോഡുലാർ സ്റ്റേഡിയം; നാസൗ കൗണ്ടിയില്‍ ലോകകപ്പ് വേദിയൊരുങ്ങിയത് ഇങ്ങനെ
2024 ടി20 ലോകകപ്പ്: 'ഇന്ത്യന്‍' കരുത്തില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്നവർ

കാലിഫോർണിയയിലെ വുഡ്‌ലി പാർക്കായിരുന്നു ഡോണിന് മുന്നിലുണ്ടായിരുന്ന മറ്റൊരു വേദി. ക്രിക്കറ്റ് ലോകകപ്പിനുള്ള വേദി അന്വേഷണം ആരംഭിച്ച സമയത്തുതന്നെ വുഡ്‍ലി പാർക്ക് ഡോണ്‍ സന്ദർശിച്ചിരുന്നു. രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്റ്റേഡിയങ്ങളിലൊന്നാണിത്. പാർക്ക് അധികൃതർ പാരിസ്ഥിതിക ആഘാത പഠനം ആവശ്യപ്പെട്ടതും അതിന് രണ്ട് വർഷത്തോളം കാലതാമസമുള്ളതുമെല്ലാം വുഡ്‌ലി പാർക്ക് കൈവിടാനുള്ള കാരണങ്ങളായി. ഈ സമയത്താണ് ഡോണിനെ തേടി ലാന്‍ഡ് ടെക് ഗ്രൂപ്പിന്റെ ജോണ്‍ സീലിന്‍സ്കിയെത്തുന്നത്. മൈതാനങ്ങള്‍ നിർമിച്ചു നല്‍കുന്ന സ്ഥാപനമാണ് ലാന്‍ഡ് ടെക്.

ലോങ് ഐലന്‍ഡ് സ്വദേശിയായ ജോണാണ് നാസൗ കൗണ്ടിയിലെ ഐസന്‍ഹോവർ പാർക്കില്‍ അനുയോജ്യമായ സ്ഥാനമുണ്ടെന്ന് ഡോണിനെ അറിയിക്കുന്നത്. ഐസിസി ഔദ്യോഗികമായി ഓഗസ്റ്റില്‍ തന്നെ കൗണ്ടിയുമായി ബന്ധപ്പെട്ടു. കൗണ്ടി എക്സിക്യൂട്ടീവായ ബ്രൂസ് ബേക്ക്‌മാന്‍ പച്ചക്കൊടി കാണിക്കുകയും ചെയ്തു. 2023 സെപ്തംബർ നാലിനായിരുന്നു ഇത്. നവംബർ 17 ഓടെ കരാർ കൗണ്ടിയും ഐസിസിയും കരാറിലും ഏർപ്പെട്ടു. എട്ട് മത്സരങ്ങള്‍ക്കായാണ് വേദി തിരഞ്ഞെടുത്തത്. പിന്നീടായിരുന്നു അമ്പരപ്പിക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ തുടക്കവും.

ഐസന്‍ഹോവർ പാർക്കില്‍ ക്രിക്കറ്റിന്റെ ജനനം

മൂന്ന് ഗോള്‍ഫ്‌ കോഴ്‌സ്, എണ്ണിയാലൊടുങ്ങാത്ത ഫുട്ബോള്‍, ബേസ്ബോള്‍, ബാസ്ക്കറ്റ് ബോള്‍, ടെന്നിസ് കോർട്ടുകള്‍, ഒളിമ്പിക്സിന് അനുയോജ്യമായ ഇന്‍ഡോർ സ്വിമ്മിങ് പൂള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ട 900 ഏക്കർ വരുന്ന ഭൂമിയാണ് ഐസന്‍ഹോവർ പാർക്ക്. ആവശ്യമായ ഡ്രെയിനേജ് സംവിധാനങ്ങളൊന്നും സ്റ്റേഡിയത്തിനായി തിരഞ്ഞെടുത്ത ഭാഗത്തുണ്ടായിരുന്നില്ല. 42 ഏക്കറോളം വരുന്ന ഭാഗമാണ് ഐസിസി സ്റ്റേഡിയത്തിനായി തിരഞ്ഞെടുത്തത്.

പിച്ച് അഡലെയ്‌ഡില്‍ നിന്ന്, ആദ്യത്തെ സമ്പൂർണ മോഡുലാർ സ്റ്റേഡിയം; നാസൗ കൗണ്ടിയില്‍ ലോകകപ്പ് വേദിയൊരുങ്ങിയത് ഇങ്ങനെ
കളത്തില്‍ തിളങ്ങിയവര്‍ കരയ്ക്കിരിക്കും! ഐപിഎല്‍ ആവേശം ലോകകപ്പിന് വഴിമാറുമ്പോള്‍ ഇന്ത്യയ്ക്ക് 'ക്ഷീണം'

കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു നിർമാണം ആരംഭിച്ചത്. പൂർണമായും മോഡുലാർ വിഭാഗത്തില്‍ വരുന്ന ആദ്യത്തെ സ്റ്റേഡിയമാകുകയായിരുന്നു നാസൗ കൗണ്ടി. കാണികള്‍ക്കിരിക്കാനായി ഇരുനിരയായി തിരിച്ചിട്ടുള്ള ആറു സ്റ്റാന്‍ഡുകള്‍ വലതുവശത്തും ഒറ്റനിരയിലുള്ള ആറു സ്റ്റാന്‍ഡുകള്‍ ഇടതുവശത്തുമുണ്ട്. സ്റ്റീലും അലുമിനിയവും ഉപയോഗിച്ചായിരുന്നു സ്റ്റാന്‍ഡുകളുടെ നിർമാണം, സാധാരണ സ്റ്റേഡിയങ്ങള്‍പ്പോലെ കോണ്‍ക്രീറ്റായിരുന്നില്ല.

പിച്ച് അഡലയ്‌ഡില്‍ നിന്ന്

പരിമിതമായ സമയമാണ് ഡ്രോപ്‌ഡ് ഇന്‍ പിച്ചെന്ന ആശയത്തിലേക്ക് എത്തിച്ചത്. മറ്റൊരിടത്ത് നിർമ്മിച്ച പിച്ച് മൈതാനത്ത് സ്ഥാപിക്കുന്ന സംവിധാനത്തെയാണ് ഡ്രോപ്‌ഡ് ഇന്‍ പിച്ചുകള്‍ എന്ന് പറയുന്നത്. ഇതിനായി അഡലെ‌യ്‌ഡ് ഓവല്‍ ടർഫ് സൊലൂഷന്‍സിനെയായിരുന്നു ഐസിസി സമീപിച്ചത്. അഡലെയ്‌ഡിലെ പിച്ച് ക്യൂറേറ്റർ കൂടിയായ ഡാമിയന്‍ ഹോഫിനായിരുന്നു ചുമതല. കമ്പനിയുടെ ഗ്രൗണ്ട്‌സ് ടീമിന്റെ തലവനും ഡാമിയന്‍ തന്നെയായിരുന്നു. കൗണ്ടിയിലെ മണ്ണിന് അനുയോജ്യമായ പിച്ച് തയാറാക്കുന്നതിന് പ്രദേശിക സഹായം ലഭിക്കണമെന്ന് ഡാമിയന്‍ ആവശ്യപ്പെടുകയും ഡോണ്‍ ലാന്‍ഡ് ടെക്കിലെ ജോണിനെ പദ്ധതിയിലേക്ക് ചേർക്കുകയുമായിരുന്നു.

സെപ്തംബർ അവസാനമാണ് ഡാമിയന്റെ ടീമിന് ആറ് ട്രേകള്‍ (പിച്ച് ഉള്‍പ്പെട്ട സ്റ്റീലുകൊണ്ടുള്ള ഫ്രെയിം) അഡലെ‍യ്‌ഡില്‍ നിർമിക്കാനുള്ള അനുമതി ഐസിസി നല്‍കുന്നത്. പിന്നീടിത് ജോർജിയയിലേക്ക് എത്തിച്ചു. ഡിസംബറോടെ റോഡ് മാർഗം ജോർജിയയില്‍ നിന്ന് ലാന്‍ഡ്‌ടെക്കിന്റെ ഫ്ലോറിഡയിലെ പ്ലാന്റിലെത്തിച്ചു. പത്ത് പിച്ചുകളാണ് മൊത്തത്തില്‍ പ്ലാന്റിലെത്തിച്ച് തയാറാക്കിയത്. നാലെണ്ണം മൈതാനത്തും, ആറെണ്ണം പരിശീലനത്തിനുള്ള ടർഫിലേക്കും. ബ്ലാക്ക് സ്റ്റിക്ക് എന്നറിയപ്പെടുന്ന മണ്ണാണ് പിച്ചില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ മണ്ണില്‍ 60 ശതമാനത്തിലധികം കളിമണ്ണാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഏപ്രിലോടെയാണ് പിച്ചടങ്ങിയ ട്രേകള്‍ ഫ്ലോറിഡയില്‍ നിന്ന് ന്യൂയോർക്കിലെത്തിച്ചത്. രണ്ട് ദിവസമാണ് ട്രേകള്‍ എത്തിക്കാന്‍ വേണ്ടിവന്നത്. 22 ട്രക്കുകളിലായി 1,200 മൈലാണ് ഇതിനായി താണ്ടിയത്.

logo
The Fourth
www.thefourthnews.in