2022 അണ്ടര്‍ 19 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീം
2022 അണ്ടര്‍ 19 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീം

അണ്ടര്‍ 19 ലോകകപ്പ്: കിരീടം നിലനിര്‍ത്താന്‍ ഇന്ത്യന്‍ യുവനിര; ആദ്യ എതിരാളികള്‍ ബംഗ്ലാദേശ്

ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, യുഎസ്എ എന്നിവരോടൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ

2024 അണ്ടര്‍ 19 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ബംഗ്ലാദേശ്. ശ്രീലങ്ക ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് ജനുവരി 13-നാണ് ആരംഭിക്കുന്നത്. 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരക്രമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

ജനുവരി 14-നാണ് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരം. 16 ടീമുകളെ നാല് ഗ്രൂപ്പുകളിലായി തിരിച്ചാണ് ടൂര്‍ണമെന്റ്. ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, യുഎസ്എ എന്നിവരോടൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ജനുവരി 18ന് യുഎസ്എയേയു ജനുവരി 20ന് അയര്‍ലന്‍ഡിനേയും ഇന്ത്യ നേരിടും.

ഗ്രൂപ്പ് ബി - ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, സ്കോട്ട്ലന്‍ഡ്

ഗ്രൂപ്പ് സി - ഓസ്ട്രേലിയ, സിംബാബ്വെ, ശ്രീലങ്ക, നമീബിയ.

ഗ്രൂപ്പ് ഡി - അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ്, നേപ്പാള്‍.

2022 അണ്ടര്‍ 19 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീം
ഏഷ്യാഡിൽ ജപ്പാനെ പിടിച്ചുകെട്ടിയ ഇന്ത്യൻ പുലി

ഓരോ ഗ്രൂപ്പിലും നാലാം സ്ഥാനത്തെത്തുന്ന ടീമുകള്‍ ടൂര്‍ണമെന്റ് അവസാനിക്കുന്നതിന് നാലാം സ്ഥാനത്തെത്തിയ മറ്റൊരു ടീമുമായി ഏറ്റുമുട്ടേണ്ടി വരുമെന്ന് ഐസിസിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ശേഷം 12 ടീമുകളാണ് ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടമായ സൂപ്പര്‍ സിക്സിലേക്ക് കടക്കുക. ഈ ഘട്ടത്തില്‍ ആറ് ടീമുകളടങ്ങുന്ന രണ്ട് ഗ്രൂപ്പുകളാണുള്ളത്. എ ഗ്രൂപ്പിലേയും ഡി ഗ്രൂപ്പിലേയും ആദ്യ മൂന്ന് സ്ഥാനക്കാരായിരിക്കും ഒരു ഗ്രൂപ്പില്‍. ബി ഗ്രൂപ്പിലേയും സി ഗ്രൂപ്പിലേയും ആദ്യ മൂന്ന് സ്ഥാനക്കാര്‍ രണ്ടാമത്തെ ഗ്രൂപ്പിലും ഉള്‍പ്പെടും.

സൂപ്പര്‍ സിക്സില്‍ എല്ലാ ടീമുകള്‍ക്കും രണ്ട് മത്സരം വീതമാണ്. പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിലെ സ്ഥാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും എതിരാളികളെ നിശ്ചയിക്കുക. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തെത്തിയ ടീം (എ1) ഗ്രൂപ്പ് ഡിയിലെ രണ്ടും മൂന്നും (ഡി2, ഡി3) സ്ഥാനക്കാരെ നേരിടും. ഗ്രൂപ്പ് എയിലെ രണ്ടാം (എ2) സ്ഥാനക്കാരുടെ എതിരാളിള്‍ ഗ്രൂപ്പ് ഡിയിലെ ഒന്നും (ഡി1, ഡി3) മൂന്നും സ്ഥാനക്കാരായിരിക്കും.

പി സാറ ഓവല്‍, കൊളംബൊ ക്രിക്കറ്റ് ക്ലബ്ബ്, നോണ്‍ഡ്സ്ക്രിപ്റ്റ്സ് ക്രിക്കറ്റ് ക്ലബ്ബ്, സിംഗാളീസ് സ്പോര്‍ട്സ് ക്ലബ്ബ്, ആര്‍ പ്രേമദാസ അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in