തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട്; ആഷസ് രണ്ടാം ടെസ്റ്റിന് നാളെ ലോര്‍ഡ്‌സില്‍ തുടക്കം

തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട്; ആഷസ് രണ്ടാം ടെസ്റ്റിന് നാളെ ലോര്‍ഡ്‌സില്‍ തുടക്കം

ഓള്‍ റൗണ്ടര്‍ മൊയിന്‍ അലി പരുക്ക് മാറി തിരിച്ചെത്തിയേക്കുമെന്ന സൂചന നല്‍കി ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റന്‍ ഒലി പോപ്പ്

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് നാളെ ലോര്‍ഡ്‌സില്‍ തുടക്കം. എഡ്ജ്ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസീസിനോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്താന്‍ ലക്ഷ്യമിട്ടാണ് വിഖ്യാത സ്‌റ്റേഡിയത്തില്‍ ഇറങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ ഇംഗ്ലണ്ടിന് ആത്മവിശ്വാസം പകരുന്നുണ്ട്. ഉപനായകന്‍ ഒലി പോപ്പാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന ടെസ്റ്റിലാണ് അലിക്ക് വിരലിന് പരുക്കേറ്റത്. അദ്ദേഹത്തിന് പകരം പതിനെട്ടുകാരനായ റെഹാന്‍ അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ കളിക്കാന്‍ സാധിച്ചാല്‍ 1877 ന് ശേഷം ആഷസില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകും റെഹാന്‍.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിൽ രണ്ട് വിക്കറ്റിന് തോറ്റ ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 0-1 ന് പിന്നിലാണ്

'' ഈ പ്രായത്തില്‍ ലോര്‍ഡ്‌സില്‍ ആഷസ് ടീമിന്റെ ഭാഗമാകാന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല,'' റെഹാന്‍ പറഞ്ഞു. 2022 ഡിസം ബറില്‍ കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ പാകിസ്താനെതിരെയാണ് റെഹാന്റെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. എന്നാല്‍ അതിനുശേഷം അദ്ദേഹത്തിന് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട്; ആഷസ് രണ്ടാം ടെസ്റ്റിന് നാളെ ലോര്‍ഡ്‌സില്‍ തുടക്കം
മൊയീൻ അലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു; ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍

ഇതുവരെ പ്ലേയിങ് ഇലവന്റെ കാര്യത്തില്‍ ഇംഗ്ലണ്ട് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് വൈസ് ക്യാപ്റ്റന്‍ അറിയിച്ചത്.എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിൽ രണ്ട് വിക്കറ്റിന് തോറ്റ ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 0-1 ന് പിന്നിലാണ്.

logo
The Fourth
www.thefourthnews.in