ഫിയർലെസ്, അഗ്രസീവ്; ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മുഖം മാറ്റിയ നായകന്‍

ഫിയർലെസ്, അഗ്രസീവ്; ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മുഖം മാറ്റിയ നായകന്‍

കോഹ്ലിയെന്ന ടെസ്റ്റ് ക്യാപ്റ്റനെ സൗരവ് ഗാംഗുലിക്കും എം എസ് ധോണിക്കും രാഹുല്‍ ദ്രാവിഡിനും മുകളിലാണ് ക്രിക്കറ്റ് പണ്ഡിതനായ ഹർഷ ഭോഗ്ലെ പ്രതിഷ്ഠിച്ചിരിക്കുന്നത്, അതിന് തക്കതായ കാരണങ്ങളുമുണ്ട്

2021ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം, പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോർഡ്സില്‍ രണ്ടാം ഇന്നിങ്സില്‍ 60 ഓവർ ബാക്കി നില്‍ക്കെ 271 റണ്‍സ് വിജയലക്ഷ്യം ഉയർത്തി ഇംഗ്ലണ്ടിനെ വിരാട് കോഹ്ലിയും സംഘവും കാത്തിരുന്നു. ''If I see someone laughing, then see! for 60 overs they should feel hell out there,'' ക്രിക്കറ്റ് ചരിത്രം കണ്ട ഏറ്റവും തീവ്രതയാർന്ന പെപ് ടോക്ക് കോഹ്ലിയില്‍ നിന്ന് വന്നു.

ശേഷം, ലോർഡ്സില്‍ ഇംഗ്ലണ്ട് ബാറ്റർമാർക്കായി ഇന്ത്യയൊരുക്കിയത് കോഹ്ലിയുടെ വാക്കുകള്‍ പോലെ നരകം തന്നെയായിരുന്നു. മുഹമ്മദ് സിറാജും ജസ്പ്രിത് ബുംറയും ഇഷാന്ത് ശർമയും ഇംഗ്ലണ്ട് ബാറ്റിങ് നിരയിലൂടെ തീയുണ്ടകള്‍ പോലെ പാഞ്ഞു. രണ്ടക്കം കടന്നത് മൂന്ന് ബാറ്റർമാർ മാത്രം, ഗ്യാലറിയിലുണ്ടായിരുന്ന കാണികള്‍ക്ക് പോലും കളത്തിലെ 'ഹീറ്റ്' അറിയാനായിരുന്നു അന്ന്. 120 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കി ഇന്ത്യ ലോർഡ്സില്‍ വാണു. കോഹ്ലിയുടെ കീഴിലെ ഇന്ത്യന്‍ ടെസ്റ്റ് ടീം എന്താണെന്ന് പറയാന്‍, ഇതിലും മികച്ച ഉദാഹരണങ്ങളുണ്ടാകില്ല.

തോല്‍വിക്കോ സമനിലക്കോ വേണ്ടിയായിരുന്നില്ല കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ടെസ്റ്റില്‍ മൈതാനത്തിറങ്ങിയത്, ജയം മാത്രമായിരുന്നു ലക്ഷ്യം. അഗ്രസീവ് ക്രിക്കറ്റ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും സ്വീകരിച്ച് കണ്ടിട്ടുണ്ട്, പക്ഷേ അത് ചില താരങ്ങളിലേക്ക് മാത്രം ഒതുങ്ങിയിരുന്നു. കോഹ്ലി സ്ഥാപിച്ച മാതൃക തനത് ശൈലിയില്‍ നിന്ന് വ്യത്യസ്തമായിരുന്നു, കളത്തിലെ 11 പേരിലേക്കും കോഹ്ലിയുടെ മനോഭാവമെത്തി. 68 ടെസ്റ്റുകളില്‍ കോഹ്ലിയുടെ ടീമിനെ കീഴടക്കാന്‍ എതിരാളികള്‍ക്ക് ആയത് 11 തവണ മാത്രമായിരുന്നു. തുടർച്ചയായ അഞ്ച് വർഷം ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തും ഇന്ത്യ നിലനിന്നു.

ഫിയർലെസ്, അഗ്രസീവ്; ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മുഖം മാറ്റിയ നായകന്‍
ലോകകപ്പില്‍ ലങ്കയുടെ കിതപ്പ്; നാട്ടില്‍ ജനരോഷം, സർക്കാർ ഇടപെടല്‍; ശ്രീലങ്കന്‍ ക്രിക്കറ്റില്‍ സംഭവിക്കുന്നതെന്ത്?

തോല്‍വിക്കോ സമനിലക്കോ വേണ്ടിയായിരുന്നില്ല കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ടെസ്റ്റില്‍ മൈതാനത്തിറങ്ങിയത്, ജയം മാത്രമായിരുന്നു ലക്ഷ്യം

കോഹ്ലിയെന്ന ടെസ്റ്റ് ക്യാപ്റ്റനെ സൗരവ് ഗാംഗുലിക്കും എം എസ് ധോണിക്കും രാഹുല്‍ ദ്രാവിഡിനും മുകളിലാണ് ക്രിക്കറ്റ് പണ്ഡിതനായ ഹർഷ ഭോഗ്ലെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സ്ഥാപിതമായിരുന്ന ടെമ്പ്ലേറ്റ് തിരുത്തി, സ്വന്തം ശൈലിയില്‍ ഒരു ടീമിനെ സൃഷ്ടിച്ചെടുക്കാന്‍ കോഹ്ലിക്ക് കഴിഞ്ഞതാകണം കാരണം. 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിനെ കപില്‍സ് ഡെവിള്‍സെന്ന് വിശേഷിപ്പിക്കുന്നത് പോലെ കോഹ്ലിയുടെ കീഴിലുണ്ടായിരുന്ന ടെസ്റ്റ് ടീമും അങ്ങനെയൊരു വിശേഷണം അർഹിക്കുന്നുണ്ട്.

കോഹ്ലിയുടെ പേസ് പട

ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലുമൊക്കെ പര്യടനം നടത്തി നിരാശയോടെ മടങ്ങുന്ന ഇന്ത്യന്‍ ടീമായിരുന്നു ചരിത്രത്തിലെ കാഴ്ച. പക്ഷേ കോഹ്ലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തിയതോടെ വിദേശ പിച്ചുകള്‍ക്ക് അനുയോജ്യമായ തരത്തില്‍ ടീം ശൈലി പൊളിച്ചെഴുതി. സ്പിന്നിന് പേരുകേട്ട ഇന്ത്യയുടെ ബൗളിങ് നിരയിലേക്ക് പേസർമാരുടെ ആധിപത്യം കണ്ടുതുടങ്ങി.

കോഹ്ലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തിയതോടെ വിദേശ പിച്ചുകള്‍ക്ക് അനുയോജ്യമായ തരത്തില്‍ ടീം ശൈലി പൊളിച്ചെഴുതി

മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ഇഷാന്ത് ശർമ എന്നിവർ കോഹ്ലിയുടെ കീഴില്‍ അക്ഷരാർത്ഥത്തില്‍ പേസർമാരാകുകയായിരുന്നു. ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച ടെസ്റ്റ് ബൗളിങ് പേസ് നിരയായാണ് ക്രിക്കറ്റ് ലോകം ഈ ലൈനപ്പിനെ കണക്കാക്കിയത്. ഏത് സാഹചര്യത്തിനും അനുയോജ്യമായ തരത്തിലുള്ള ബൗളിങ് നിരയെ വാർത്തെടുക്കാനായെങ്കിലും ഒരു എക്സ് ഫാക്ടറിന്റെ അഭാവം നിലനിന്നിരുന്നു. ജസ്പ്രിത് ബുംറയുടെ വരവോടെ അതിനും പരിഹാരം കാണാന്‍ കോഹ്ലിക്ക് കഴിഞ്ഞു.

കോഹ്ലിയുടെ തുറുപ്പ് ചീട്ടായി രോഹിത്

ഏകദിനത്തിലും ട്വന്റി 20യിലും ഓപ്പണറായി ബാറ്റ് ചെയ്തിരുന്ന രോഹിതിന്റെ ടെസ്റ്റിലെ സ്ഥാനം മധ്യനിരയിലായിരുന്നു. മുന്‍നിര വിദേശ പിച്ചുകളില്‍ പരാജയപ്പെടുന്നത് ഇന്ത്യയുടെ മത്സരഫലങ്ങളെ ബാധിക്കുന്ന സ്ഥിതിയിലേക്ക് എത്തിയപ്പോഴാണ് കോഹ്ലിയുടെ നിർണായക തീരുമാനമെത്തുന്നത്. രോഹിതിനെ ടെസ്റ്റിലും ഓപ്പണിങ് സ്ഥാനത്തേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടു.

'ഫിറ്റ്നസ് ഫ്രീക്ക്' എന്ന അറിയപ്പെടുന്ന കോഹ്ലിയുടെ കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ പുതിയൊരു സംസ്കാരം തന്നെ സൃഷ്ടിക്കപ്പെട്ടു

രോഹിതിന്റെ ടെസ്റ്റ് കരിയർ തന്നെ മാറ്റി മറിച്ചു കോഹ്ലിയുടെ തീരുമാനം. മുന്‍നിരയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും രോഹിതിന്റെ വരവോടെ ഇന്ത്യയ്ക്കായി. 2021ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു രോഹിതിന്റെ കരിയറിലെ തന്നെ നിർണായക പ്രകടനങ്ങളുണ്ടായത്. നാല് കളികളില്‍ നിന്ന് 52.57 ശരാശരിയില്‍ 368 റണ്‍സായിരുന്നു രോഹിത് അന്ന് നേടിയത്. ഇന്ത്യന്‍ ടീമിന്റെ ടോപ് സ്കോററും രോഹിത് തന്നെയായിരുന്നു.

ഫിയർലെസ്, അഗ്രസീവ്; ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മുഖം മാറ്റിയ നായകന്‍
തീവ്രദേശീയവാദികളേയും ആത്മഹത്യയേയും അതിജീവിച്ച ഷമി; ലോകകപ്പിലെ ഇന്ത്യയുടെ പേസ് മാന്ത്രികന്‍

കോഹ്ലി തുറന്ന പാത

ക്രിക്കറ്റിന്റെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിന് ഏറ്റവും ആവശ്യം ശാരീരിക ക്ഷമതയാണ്. 'ഫിറ്റ്നസ് ഫ്രീക്ക്' എന്ന അറിയപ്പെടുന്ന കോഹ്ലിയുടെ കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ പുതിയൊരു സംസ്കാരം തന്നെ സൃഷ്ടിക്കപ്പെട്ടു. ടീമിലേക്ക് ഇടം നേടാന്‍ ശാരീരിക ക്ഷമത തെളിയിക്കണമെന്നത് നിർബന്ധമായത് കോഹ്ലിയുടെ കാലത്താണ്. യോ-യോ ടെസ്റ്റ് പോലുള്ള സംവിധാനങ്ങളും അവതരിപ്പിക്കപ്പെട്ടു. ഇത് താരങ്ങളുടെ പ്രകടനത്തിലും മുന്നേറ്റമുണ്ടാക്കിയെന്നതാണ് മത്സരഫലങ്ങള്‍ വ്യക്തമാക്കുന്നതും.

logo
The Fourth
www.thefourthnews.in