ഇക്വഡോറിനെതിരെ വിജയക്കൊടി പാറിച്ച് ലയണൽ മെസി: യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്ക് മിന്നും ജയം

ഇക്വഡോറിനെതിരെ വിജയക്കൊടി പാറിച്ച് ലയണൽ മെസി: യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്ക് മിന്നും ജയം

78-ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കിലൂടെ മെസി ഗോൾ വലയിലെത്തിക്കുകയായിരുന്നു

ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനെതിരെ അർജന്റീനയ്ക്ക് മിന്നും വിജയം. യോഗ്യതാ റൗണ്ടിന്റെ രണ്ടാം പകുതിയിലെ ഗോളിൽ 1-0 നായിരുന്നു അർജന്റീനയുടെ ജയം. ലയണൽ മെസിയുടെ ഫ്രീകിക്കിലൂടെയാണ് അര്‍ജന്റീന ഇക്വഡോറിനെതിരെ വിജയക്കൊടി നാട്ടിയത്. ആദ്യ പകുതിയിൽ അർജന്റീന ചെറുതായി അടി പതറിയെങ്കിലും 78-ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കിലൂടെ മെസി പന്ത് വലയിലെത്തിക്കുകയായിരുന്നു.

ഇക്വഡോറിനെതിരെ വിജയക്കൊടി പാറിച്ച് ലയണൽ മെസി: യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്ക് മിന്നും ജയം
ഇന്ത്യൻ ഫുട്‌ബോള്‍ ടീമിന് ഇനി പെര്‍ഫോര്‍മാക്സിന്റെ ജഴ്‌സി

തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഇന്ന് പുലർച്ചെ 5.30 നായിരുന്നു മത്സരം. ബൊളീവിയക്കെതിരെ സെപ്റ്റംബര്‍ 13 നാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ലോകകപ്പ് വിജയിച്ച ശേഷമുള്ള അർജന്റീനയുടെ ആദ്യ മത്സരം കൂടിയാണിത്. എന്നാൽ ലോകകപ്പിന് ശേഷം രണ്ട് സൗഹൃദ മത്സരങ്ങളിൽ മെസി കളിച്ചിരുന്നു.

ഇക്വഡോറിനെതിരെ വിജയക്കൊടി പാറിച്ച് ലയണൽ മെസി: യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്ക് മിന്നും ജയം
ആവേശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസ്‌ട്രേലിയ

അമേരിക്കൻ മേജർലീഗ് സോക്കർ ടീമായ ഇന്റർ മയാമിയിലേക്ക് മാറിയതിനാൽ മെസി മത്സരത്തിൽ നിന്ന് മാറി നിൽക്കാൻ സാധ്യതയുള്ളതായി സൂചനയുണ്ടായിരുന്നു. എന്നാൽ യോഗ്യതാ റൗണ്ടിന്റെ ടീം പ്രഖ്യാപനത്തിൽ മെസിയുടെ പേരും ഉള്‍പ്പെടുത്തുകയായിരുന്നു. ലോകകപ്പ് ടീമിൽ പ്രത്യേക മാറ്റമൊന്നും പരിശീലകൻ ലയണൽ സ്കാലോനി വരുത്തിയിട്ടില്ല.

logo
The Fourth
www.thefourthnews.in