വനിതാ ഫുട്ബോള്‍ ലോകകപ്പ്: ഓസ്ട്രേലിയയെ വീഴ്ത്തി ഇംഗ്ലണ്ട് ഫൈനലില്‍

വനിതാ ഫുട്ബോള്‍ ലോകകപ്പ്: ഓസ്ട്രേലിയയെ വീഴ്ത്തി ഇംഗ്ലണ്ട് ഫൈനലില്‍

കലാശക്കളിയില്‍ ഇംഗ്ലണ്ട് സ്‌പെയിനിനെ നേരിടും.

വനിതാ ഫുട്‌ബോള്‍ ലോകകപ്പ് രണ്ടാം സെമിയില്‍ ആതിഥേയരായ ഓസ്‌ട്രേലിയയുടെ കണ്ണിര്‍ വീഴ്ത്തി ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശം. ഓസ്‌ട്രേലിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പട ഇംഗ്ലണ്ടിനു മുന്നില്‍ മുട്ടുമടക്കിയത്. ഇംഗ്ലണ്ട് ആദ്യമായാണ് വനിതാ ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. എല്ല ടൂണ്‍, ലൗറന്‍ ഹെംപ്, അലെസിയ റൂസോ എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്. സാം കെര്‍ ആതിഥേയര്‍ക്കായി ആശ്വാസ ഗോള്‍ നേടി. കലാശക്കളിയില്‍ ഇംഗ്ലണ്ട് സ്‌പെയിനിനെ നേരിടും.

വനിതാ ഫുട്ബോള്‍ ലോകകപ്പ്: ഓസ്ട്രേലിയയെ വീഴ്ത്തി ഇംഗ്ലണ്ട് ഫൈനലില്‍
വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: സെമി പോര് ഇന്നുമുതല്‍, ആദ്യ അങ്കം സ്‌പെയിനും സ്വീഡനും തമ്മില്‍

ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിനായിരുന്നു മുന്‍തൂക്കം. ഇംഗ്ലണ്ട് കൂടുതല്‍ സമയം പന്ത് കൈവശം വച്ചെങ്കിലും ഓസീസും കളിയില്‍ സജീവമായിരുന്നു. എല്ല ടൂണിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡെടുത്തത്. 36ാം മിനിറ്റില്‍ മിനിറ്റില്‍ പിറന്ന ഗോളിലൂടെ ഇംഗ്ലണ്ട് ആദ്യ പകുതിയില്‍ മുന്നിലെത്തി.

അവസാന മിനിറ്റുകളില്‍ ഓസ്‌ട്രേലിയ തിരിച്ചു വരവിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇംഗ്ലണ്ട് പ്രതിരോധം പൊളിക്കാന്‍ കഴിഞ്ഞില്ല

രണ്ടാം പകുതിയില്‍ ഓസ്‌ട്രേലിയയുടെ തിരിച്ചു വരവിനുള്ള ശ്രമങ്ങള്‍ പ്രകടമായിരുന്നു. ക്യാപ്റ്റന്‍ സാം കെര്‍ തന്നെ അതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുകയും തിരിച്ചടിക്കുകയും ചെയ്തു. അതോടെ 63ാം മിനിറ്റില്‍ ഓസ്‌ട്രേലിയ സമനില പിടിച്ചു. എന്നാല്‍ ഓസ്‌ട്രേലിയയുടെ ഗോളടി അവിടെ അവസാനിച്ചു. പിന്നീട് മൈതാനത്ത് ഇംഗ്ലണ്ടിന്റെ മുന്നേറ്റമായിരുന്നു. 71ാം മിനിറ്റില്‍ ലൗറന്‍ ഹെംപ് ആതിഥേയരുടെ വലയ്ക്കുള്ളിലേക്ക് അടുത്ത ഗോളും പായിച്ചു. ഇതോടെ ഇംഗ്ലണ്ട് വീണ്ടും ലീഡെടുത്തു.

ഓസ്‌ട്രേലിയന്‍ പ്രതിരോധങ്ങള്‍ക്ക് ഇംഗ്ലണ്ടിന്റെ ആക്രമണത്തെ ചെറുത്തു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ 83ാം മിനിറ്റില്‍ അവര്‍ മൂന്നാം ഗോളും നേടി. ഇത്തവണ അലെസിയ റൂസോയുടെ കാലില്‍ നിന്നാണ് പിറന്നത്. അവസാന മിനിറ്റുകളില്‍ ഓസ്‌ട്രേലിയ തിരിച്ചു വരവിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇംഗ്ലണ്ട് പ്രതിരോധം പൊളിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ആതിഥേയരുടെ ഫൈനല്‍ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്‌പെയ്‌നാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഇരു ടീമുകളും തങ്ങളുടെ കന്നിക്കിരീടത്തിലാണ് കണ്ണുവയ്ക്കുന്നത്.

logo
The Fourth
www.thefourthnews.in