ഹൃദ്രോഗമുണ്ടായിട്ടും ഫുട്ബോള്‍ തുടർന്നു, ഒടുവില്‍ കളിക്കളത്തില്‍ അന്ത്യം; കണ്ണീരായി റാഫേല്‍ ഡ്വമേന

ഹൃദ്രോഗമുണ്ടായിട്ടും ഫുട്ബോള്‍ തുടർന്നു, ഒടുവില്‍ കളിക്കളത്തില്‍ അന്ത്യം; കണ്ണീരായി റാഫേല്‍ ഡ്വമേന

അല്‍ബേനിയന്‍ സൂപ്പര്‍ലിഗയിലെ കെഎഫ് എഗ്നേഷ്യയുടെ താരമായ റാഫേല്‍, പാർട്ടിസാനി ടിറാനയ്ക്കെതിരായ മത്സരത്തിനിടെ 24-ാം മിനുറ്റിലാണ് കുഴഞ്ഞുവീണത്

ഫുട്ബോള്‍ മത്സരത്തിനിടെ ഹൃദയഘാതം മൂലം കുഴഞ്ഞുവീണ ഘാനയുടെ അന്താരാഷ്ട്ര താരം റാഫേല്‍ ഡ്വമേന അന്തരിച്ചു. 28 വയസായിരുന്നു. അല്‍ബേനിയന്‍ സൂപ്പര്‍ലിഗയിലെ കെഎഫ് എഗ്നേഷ്യയുടെ താരമായ റാഫേല്‍, പാർട്ടിസാനി ടിറാനയ്ക്കെതിരായ മത്സരത്തിനിടെ 24-ാം മിനിറ്റിലാണ് കുഴഞ്ഞുവീണത്.

താരം കുഴഞ്ഞു വീണതിന് പിന്നാലെ തന്നെ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി റാഫേലിന് വീണ്ടും ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു.

2017ലാണ് റാഫേലിന് ഹൃദയസംബന്ധമായ രോഗമുണ്ടെന്ന് കണ്ടെത്തിയത്. ആരോഗ്യ വിദഗ്ധരുടെ നിർദേശത്തെ അവഗണിച്ച് താരം കളി തുടരുകയായിരുന്നു.

2021ല്‍ ഓസ്ട്രിയന്‍ കപ്പിനിടെയും താരം കുഴഞ്ഞു വീണിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ ശരീരത്തില്‍ ഇംപ്ലാന്റബിള്‍ കാർഡിയോവേർട്ടർ ഡെഫിബ്രിലേറ്റർ ഘടിപ്പിച്ചിരുന്നു.

ഹൃദ്രോഗമുണ്ടായിട്ടും ഫുട്ബോള്‍ തുടർന്നു, ഒടുവില്‍ കളിക്കളത്തില്‍ അന്ത്യം; കണ്ണീരായി റാഫേല്‍ ഡ്വമേന
CWC2023 | ഇന്ത്യ - ന്യൂസിലന്‍ഡ് സെമിക്ക് മഴ വില്ലനാകുമോ? മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ വിജയിയെ നിർണയിക്കുക ഇങ്ങനെ

മുന്നേറ്റനിര താരമായ റാഫേല്‍ സീനിയർ ക്ലബ്ബ് കരിയർ ആരംഭിക്കുന്നത് റെഡ്ബുള്‍ സാല്‍സ്ബർഗിലൂടെയാണ്. റെഡ്ബുള്ളിനായി കളത്തിലിറങ്ങാന്‍‍ റാഫേലിനായില്ലെങ്കിലും പിന്നീട് ഒന്‍പത് ക്ലബ്ബുകള്‍ക്കായി 166 മത്സരങ്ങള്‍ കളിക്കുകയും 77 ഗോളുകള്‍ നേടുകയും ചെയ്തു.

യൂത്ത് ദേശീയ ടീമിന്റെ ഭാഗമാകാതെ തന്നെ ഘാനയ്ക്കായി അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറാന്‍ റാഫേലിനായിരുന്നു. 2017ലെ ആഫ്രിക്കൻ നേഷന്‍സ് കപ്പിലേക്കുള്ള 30 അംഗ പ്രാഥമിക പട്ടികയിലേക്കാണ് താരം ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 23 അംഗ ചുരുക്കപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

2017 ജൂണ്‍ 11 ന് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ക്വാളിഫയറില്‍ എത്തിയോപ്പിയക്കെതിരെയായിരുന്നു റാഫേലിന്റെ അരങ്ങേറ്റം. രണ്ട് ഗോളുകളും താരം നേടി. ഘാനയ്ക്കായി ഒന്‍പത് മത്സരങ്ങളില്‍ റാഫേല്‍ കളത്തിലിറങ്ങിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in