വിവാദ ചുംബനം: റൂബിയാലെസ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആര്‍ എഫ് ഇ എഫ് പ്രതിനിധികള്‍

വിവാദ ചുംബനം: റൂബിയാലെസ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആര്‍ എഫ് ഇ എഫ് പ്രതിനിധികള്‍

സംഭവത്തില്‍ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്നറിയാനായി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വനിതാ ഫുട്‌ബോള്‍ ലോകകപ്പ് നേടിയ സ്പാനിഷ് ഫുട്‌ബോള്‍ ടീമംഗം ജെന്നി ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ചതിന് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി ലൂയിസ് റൂബിയാലെസ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക ഫുട്‌ബോള്‍ ഫെഡറേഷൻ പ്രതിനിധികള്‍. സ്ത്രീകളുടെ അവകാശങ്ങള്‍, മോശം പെരുമാറ്റം, ലൈംഗികാതിക്രമം എന്നിവയെച്ചൊല്ലി രാജ്യത്ത് തര്‍ക്കങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഫെഡറേഷന്റെ നീക്കം. തിങ്കളാഴ്ച വൈകീട്ടോടെയാണ് പ്രതിനിധികള്‍ രാജി ആവശ്യപ്പെട്ടത്. എന്നാല്‍ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം ഒഴിവാക്കി. പകരം സ്ത്രീ പ്രാതിനിധ്യം ഉറപ്പിച്ചുകൊണ്ട് പുതിയ സമിതിക്ക് രൂപം നല്‍കി സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പുനഃസംഘടിപ്പിക്കണമെന്നും അവര്‍ ആവശ്യമുന്നയിച്ചു.

വിവാദ ചുംബനം: റൂബിയാലെസ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആര്‍ എഫ് ഇ എഫ് പ്രതിനിധികള്‍
'ആ ചുംബനം സമ്മതമില്ലാതെ തന്നെ', അതിക്രമത്തിന് ഇരയായെന്ന് സ്പെയിന്‍ ഫുട്ബോള്‍ താരം ഹെർമോസോ, രാജിയില്ലെന്ന് ഫെഡറേഷൻ മേധാവി

കായികരംഗത്തെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സ്ത്രീകളുടെ പങ്ക് ഉറപ്പാക്കുമെന്ന് രാജ്യത്തിന്റെ കാവല്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്നറിയാനായി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നു വ്യക്തമാക്കി ഫെഡറേഷന്‍ കടുത്ത നിലപാട് സ്വീകരിച്ചത്.

'അസ്വീകാര്യമായ പെരുമാറ്റത്താല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രതിച്ഛായ നശിപ്പിച്ച ലൂയിസ് റൂബിയാലെസ് ഉടന്‍ രാജി വയ്ക്കണമെന്ന് പ്രാദേശിക പ്രസിഡന്റുമാര്‍ ആവശ്യപ്പെടുന്നു' അവര്‍ പ്രസ്ഥാവനയിലൂടെ അറിയിച്ചു. ആര്‍ എഫ് ഇ എഫിന്റെ വിമര്‍ശനങ്ങളെ സ്പാനിഷ് കായിക മന്ത്രി മൈക്കിള്‍ ഐസെറ്റ ശരിവച്ചു. കൂടാതെ കായിക സംഘടനകളില്‍ കുറഞ്ഞത് 40% സ്ത്രീ സാന്നിധ്യം ഉറപ്പാക്കുമെന്നും പുതിയ കായിക നിയമങ്ങള്‍ക്ക് കീഴില്‍ ലിംഗസമത്വം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്ത്രീകളുടെ അവകാശങ്ങള്‍, മോശം പെരുമാറ്റം, ലൈംഗികാതിക്രമം എന്നിവയെച്ചൊല്ലി രാജ്യത്ത് തര്‍ക്കങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഫെഡറേഷന്റെ നീക്കം.

ഓഗസ്റ്റ് 20 ന് സിഡ്‌നിയില്‍ നടന്ന വനിതാ ലോകകപ്പില്‍ സ്‌പെയ്ന്‍ വിജയിച്ചതിന് ശേഷം റൂബിയാലെസ് താരങ്ങളെ ചുംബിച്ചിരുന്നു. ഹെര്‍മോസയുടെ ചുണ്ടില്‍ ചുംബിക്കുന്ന വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് വിവാദം. ആരോപണ വിധേയനായ റൂബിയാലെസിനെ ഫിഫ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നാണും സമ്മതത്തോടുകൂടിയാണ് അവരെ ചുംബിച്ചതെന്നുമാണ് റൂബിയാലെസിന്റെ വാദം. ഇതിന് പിന്നാലെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേരാണ് രംഗത്തെത്തിയത്. അവിടെ നടന്നത് വളരെ വൈകാരികമായ ഒരു പ്രതികരണം മാത്രമാണെന്നാണ് ചിലരുടെ വാദം. എന്നാല്‍ ഇത്തരം ആഭാസകരമായ പെരുമാറ്റത്തിനും ലൈംഗികാതിക്രമങ്ങള്‍ക്കും അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുന്നവരാണ് ഏറെ പേരും.

വിവാദ ചുംബനം: റൂബിയാലെസ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആര്‍ എഫ് ഇ എഫ് പ്രതിനിധികള്‍
വനിതാ താരത്തെ ചുംബിച്ച സംഭവം: സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിനെ സസ്‌പെൻഡ് ചെയ്ത് ഫിഫ

റൂബിയാലെസിന്റെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച വൈകുന്നേരം നിരവധി പേര്‍ മാഡ്രിഡില്‍ തടിച്ചുകൂടിയിരുന്നു. ആ പ്രവൃത്തി വല്ലാതെ വെറുപ്പുളവാക്കുന്നതായിരുന്നു എന്നും പ്രസിഡന്റായതുകൊണ്ട് മാത്രമാണ് ഇത്തരത്തില്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പ്രതികരിച്ചു.

റൂബിയാലെസിന്റെ വിവാദങ്ങള്‍ക്ക് മുന്‍പ് തന്നെ സ്‌പെയിനില്‍ ലിംഗ അസമത്വത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. സോഷ്യലിസ്റ്റ് നേതൃത്വത്തിലുള്ള ഭരണകൂടം ലിംഗമാറ്റം, ഗര്‍ഭച്ഛിദ്രം, ലൈംഗിക ജോലി എന്നിവയെ ചുറ്റിപ്പറ്റിയുള്ള നിയമ പരിഷ്‌കാരങ്ങളുടെ ഒരു റാഫ്റ്റിന് നേതൃത്വം നല്‍കിയിട്ടുണ്ട്. സ്പോര്‍ട്സ് നിയമം 2022 ഡിസംബറില്‍ അംഗീകരിച്ചു, 2024 ജനുവരിയില്‍ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരും.

logo
The Fourth
www.thefourthnews.in