എഎഫ്സി കപ്പ്: അൻവർ അലിയുടെ ഇരട്ട ഗോളില്‍ മോഹൻ ബഗാന് ജയം

എഎഫ്സി കപ്പ്: അൻവർ അലിയുടെ ഇരട്ട ഗോളില്‍ മോഹൻ ബഗാന് ജയം

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മച്ചിന്ദ്ര എഫ്‌സിക്കെതിരെ ബഗാന്റെ ജയം

എഎഫ്സി കപ്പ് രണ്ടാം പ്രിലിമിനറി റൗണ്ടില്‍ നേപ്പാള്‍ ക്ലബ്ബായ മച്ചിന്ദ്ര എഫ്‌സിയെ പരാജയപ്പെടുത്തി മോഹന്‍ ബഗാന്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബഗാന്റെ ജയം. അന്‍വര്‍ അലിയുടെ ഇരട്ട ഗോളും ജേസന്‍ കമ്മിങ്‌സിന്റെ ഗോളുമാണ് ബഗാനെ ജയത്തിലേക്കെത്തിച്ചത്.

എഎഫ്സി കപ്പ്: അൻവർ അലിയുടെ ഇരട്ട ഗോളില്‍ മോഹൻ ബഗാന് ജയം
വനിതാ ഫുട്ബോള്‍ ലോകകപ്പ്: ഓസ്ട്രേലിയയെ വീഴ്ത്തി ഇംഗ്ലണ്ട് ഫൈനലില്‍

ആദ്യ മിനിറ്റില്‍ തന്നെ ഗോളവസരം സൃഷ്ടിച്ച് ബഗാന്‍ എതിരാളികളെ പിരിമുറുക്കത്തിലാക്കി. ആഷിഖ് കുരുണിയന്‍ തൊടുത്ത ഷോട്ട് എതിരാളികളുടെ ഗോള്‍ പോസ്റ്റിന് മുകളിലൂടെ കടന്നു പോയി. സഹലിന്റെ മികച്ച ഷോട്ട് മച്ചിന്ദ്രാ കീപ്പര്‍ സേവ് ചെയ്തു. ബഗാന്‍ ആക്രമണത്തില്‍ മുന്നിട്ടുനിന്നെങ്കിലും ആദ്യ ഗോള്‍ പിറക്കാന്‍ 39ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. അന്‍വര്‍ അലിയുടെ ഹെഡര്‍ ഗോളിലൂടെ ബഗാന്‍ മുന്നിലെത്തി.

77ാം മിനിറ്റിലായിരുന്നു മച്ചിന്ദ്രയുടെ ആശ്വാസ ഗോള്‍ പിറന്നത്

പിന്നാലെ ആഷിഖും മന്‍വീറും ഷോട്ടുകള്‍ തൊടുത്തെങ്കിലും മച്ചീന്ദ്രാ ഗോള്‍ കീപ്പര്‍ അത് തടഞ്ഞു. എന്നാല്‍ 59ാം മിനിറ്റില്‍ ജേസണ്‍ കമ്മിങ്‌സിന്റെ ഗോളിലൂടെ ബഗാന്‍ ലീഡുയര്‍ത്തി. പന്തുമായി ബോക്‌സിലേക്ക് കുതിച്ചെത്തിയ താരം തടയാനെത്തിയ ഗോള്‍കീപ്പറെയും വെട്ടിച്ച് എതിരാളികളുടെ വലകുലുക്കി. 77ാം മിനിറ്റിലായിരുന്നു മച്ചിന്ദ്രയുടെ ആശ്വാസ ഗോള്‍ പിറന്നത്.

മെസോക്കെ ഓളുമോ ആണ് നേപ്പാള്‍ ക്ലബ്ബിന്റെ രക്ഷയ്‌ക്കെത്തിയത്. എന്നാല്‍ പിന്നീട് മച്ചിന്ദ്രയ്ക്ക് ഗോളുകളൊന്നും നേടാന്‍ സാധിച്ചില്ല. 86ാം മിനിറ്റില്‍ അന്‍വര്‍ അലി തന്റെ രണ്ടാം ഗോളിലൂടെ ബഗാന്റെ ജയം ഉറപ്പിച്ചു. ദിമിത്രിയുടെ ഫ്രീകിക്കില്‍ തലവച്ച് അന്‍വര്‍ അലി മനോഹരമായ ഒരു ഗോള്‍ കൂടി ബഗാന്റെ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.

logo
The Fourth
www.thefourthnews.in