യുവേഫ നേഷന്‍സ് ലീഗ്: കന്നിക്കിരീടം ചൂടി സ്പെയിൻ

യുവേഫ നേഷന്‍സ് ലീഗ്: കന്നിക്കിരീടം ചൂടി സ്പെയിൻ

ക്രൊയേഷ്യയെ ഫൈനൽ ഷൂട്ട് ഔട്ടിൽ 4-5 ന് പരാജയപ്പെടുത്തിയാണ് കിരീട നേട്ടം

യുവേഫ നേഷന്‍സ് ലീഗിൽ കന്നി കിടീരം ചൂടി സ്പെയിൻ. ഷൂട്ട് ഔട്ടിലേക്ക് നീണ്ട ഫൈനൽ മത്സരത്തില്‍ എതിരാളികളായ ക്രൊയേഷ്യയെ 4-5 ന് തോൽപ്പിച്ചാണ് സ്പെയിൻ കിരീടം സ്വന്തമാക്കിയത്. 2012 ൽ യൂറോ ചാമ്പ്യന്മാരായ ശേഷം 11 വർഷത്തിന് ശേഷമാണ് സ്പെയിൻ ഒരു അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്.

യുവേഫ നേഷന്‍സ് ലീഗ്: കന്നിക്കിരീടം ചൂടി സ്പെയിൻ
യുവേഫ നേഷൻസ് ലീഗ്: ഓറഞ്ച് പടയെ തുരത്തി ക്രൊയേഷ്യ ഫൈനലിൽ

അധികസമയത്തിന് ശേഷവും മത്സരം ഗോൾരഹിതമായി തുടർന്നതോടെയാണ് ഷൂട്ടൗട്ടിലൂടെ നീണ്ടത്. മുഖ്യപരിശീലകനായിരുന്ന ലൂയിസ് എന്റിക്ക് പകരം നിയമിതനായ ലൂയിസ് ഡി ഫ്യുന്റെയുടെ കീഴിൽ സ്പെയിൻ നേടുന്ന ആദ്യത്തെ കിരീടം കൂടിയാണിത്. ലോക ഫുട്ബോളിൽ ഒരു മേജർ കിരീടം നേടുക എന്ന ക്രോയേഷ്യയുടെ സ്വപ്നമാണ് വീണ്ടും അകന്ന് പോകുന്നത്.

സെമി ഫൈനലിൽ ഇറ്റലിയെ പരാജയപ്പെടുത്തിയായിരുന്നു സ്പെയിനിന്റെ ഫൈനൽ പ്രവേശനം. എന്നാൽ ടീമിൽ രണ്ട് പ്രധാന മാറ്റങ്ങൾ വരുത്തിയാണ് സ്പെയിൻ കളത്തിലിറങ്ങിയത്. മൈക്ക് മെറിനോക്ക് പകരം ഫേബറിന് റുഗീസും റോഡ്രിഗോക്ക് പകരം അസെൻസിയോയും ഇറങ്ങി. ക്രയോഷ്യയിൽ ഡൊമഗോജ് വിദക്ക് പകരമെത്തിയത് മാർട്ടിൻ ഏർലിച്ച്.

ആദ്യ പകുതിയിൽ ഒരു ഗോൾ സ്വന്തമാക്കാൻ ഇരു ടീമുകളും കിണഞ്ഞ് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 21 ഷോട്ടുകൾ തൊടുത്ത സ്പെയ്നിന് മുൻപിൽ ക്രോയേഷ്യയുടെ പ്രതിരോധ നിര ഉറച്ചുനിന്നതിനാൽ അതൊന്നും ഗോളിലേക്കെത്തിക്കാൻ സാധിച്ചില്ല. ലോവ്‌റോ മജർ, ബ്രൂണോ പെറ്റ്‌കോവിച്ച് എന്നിവരുടെ പെനാൽറ്റികൾ തടഞ്ഞ ഗോൾ കീപ്പർ ഉനൈ സൈമണിന്റെ പ്രകടനമാണ് ഒടുവിൽ സ്പൈനിന് തുണയായത്. സ്പെയിൻ താരം ലപോർട്ട എടുത്ത പെനാൽറ്റി ക്രോസ് ബാറിൽ തട്ടി നഷ്ടമായി. അവസാന ഷോട്ട് ഡാനിയേൽ കാർവാജൽ ലക്ഷ്യത്തിൽ എത്തിച്ചു.

യുവേഫ നേഷന്‍സ് ലീഗ്: കന്നിക്കിരീടം ചൂടി സ്പെയിൻ
നേഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിന്‍-ക്രൊയേഷ്യ പോരാട്ടം

മുൻ ലോകകപ്പ്, യൂറോകപ്പ് ചാമ്പ്യന്മാരായ സ്പൈനിന് 2012 ന് ശേഷം ലഭിക്കുന്ന പ്രധാന കിരീടമാണ് യുവേഫ നേഷന്‍സ് ലീഗ്. 2018 ൽ ലോകകപ്പിലെ റണ്ണർ അപ്പായ ക്രൊയേഷ്യയും കന്നി കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങിയത്.

logo
The Fourth
www.thefourthnews.in