മെസി, എംബാപ്പെ, ബെന്‍സേമ
മെസി, എംബാപ്പെ, ബെന്‍സേമ

മെസിയോ എംബാപ്പെയോ ബെൻസേമയോ- ഫിഫ ദ ബെസ്റ്റിനെ ഇന്നറിയാം

മികച്ച വനിതാ/പുരുഷ താരങ്ങള്‍, മികച്ച വനിതാ പരിശീലക, മികച്ച പുരുഷ പരിശീലകന്‍, മികച്ച വനിതാ/പുരുഷ ഗോള്‍കീപ്പര്‍മാര്‍ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലേക്കുള്ള അന്തിമ പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ലോകമെമ്പാടുമുള്ള കാല്‍പന്ത് ആരാധകരുടെ കാത്തിരിപ്പിന് ഇന്ന് രാത്രി വിരാമമാകും. 2022 ലെ ഫിഫയുടെ മികച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് ഇന്നറിയാം. ഇന്ത്യന്‍ സമയം പുലർച്ചെ 1.30 നാണ് പുരസ്കാരദാന ചടങ്ങ്. പാരീസില്‍ വച്ചാണ് അവാര്‍ഡ് പ്രഖ്യാപനം നടക്കുന്നത്.  മികച്ച വനിതാ/പുരുഷ താരങ്ങള്‍, മികച്ച വനിതാ പരിശീലക, മികച്ച പുരുഷ പരിശീലകന്‍, മികച്ച വനിതാ/പുരുഷ ഗോള്‍കീപ്പര്‍മാര്‍ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലേക്കുള്ള അന്തിമ പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 മെസി, എംബാപ്പെ, ബെന്‍സേമ
മെസി, എംബാപ്പെ, ബെൻസെമ..ആരാകും ഫിഫ ദ ബെസ്റ്റ്? അന്തിമപട്ടിക പ്രഖ്യാപിച്ചു

ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, കരീം ബെന്‍സേമ എന്നിവരാണ് ഫിഫയുടെ മികച്ച പുരുഷ താരത്തിന്റെ പുരസ്‌കാരത്തിനുള്ള അവസാന പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. കാല്പന്തിലെ വമ്പന്മാരില്‍ ആരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹനാവുക എന്ന് അറിയാന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ആരാധകര്‍. ഫിഫയുടെ മികച്ച വനിതാ താരങ്ങളുടെ പട്ടികയില്‍ ബെത്ത് മീഡ്, അലക്‌സ് മോര്‍ഗന്‍, അലക്‌സിയ പുട്ടെല്ലസ് എന്നിവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നിരാശാജനകമായ ആദ്യ സീസണ് ശേഷം മെസി പിഎസ്ജിക്ക് വേണ്ടി അവിസ്മരണീയമായ പ്രകടനമാണ് കഴിഞ്ഞ വര്‍ഷം പുറത്തെടുത്തത്. ഖത്തറില്‍ നടന്ന ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീനയ്ക്ക് വേണ്ടി കിരീടമുയര്‍ത്തിയാണ് മെസി 2022 അവസാനിപ്പിച്ചത്. അതേ സമയം മികച്ച ഫോമിലുള്ള എംബാപ്പെയുടെ മികച്ച പോരാട്ടവും ഖത്തറിൽ കണ്ടു. ടൂർണമെന്റിലുടനീളം എംബാപ്പെ തന്റെ ഫോം നിലനിര്‍ത്തി. പിഎസ്ജിക്കൊപ്പം 201-22 ലീഗ്1 കിരീടം നേടുകയും ചെയ്തു.

 മെസി, എംബാപ്പെ, ബെന്‍സേമ
ബെന്‍സേമ യുവേഫയുടെ താരം; ചാമ്പ്യന്‍സ് ലീഗില്‍ മരണഗ്രൂപ്പായി സി

മികച്ച ഫോമിലുള്ള എംബാപ്പെയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു ഖത്തറിലെ ഫൈനലില്‍ കണ്ടത്

റയല്‍മാഡ്രിഡിനെ ലാ ലിഗ, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് എന്നിവയില്‍ കിരീടത്തിലേക്ക് നയിച്ച് ബെന്‍സേമ കഴിഞ്ഞ വര്‍ഷം ബാലണ്‍ ഡി ഓര്‍ ജേതാവായി. പരുക്ക് മൂലം ലോകകപ്പില്‍ നിന്ന് പുറത്തായ അദ്ദേഹം, തന്റെ ഇരട്ട ഗോളിലൂടെ ചാമ്പ്യന്‍സ് ലീഗ് റൗണ്ട് ഓഫ് 16 ആദ്യ പാദത്തില്‍ ലിവര്‍പൂളിനെതിരെ ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

മാര്‍ട്ടിനസ്, കോര്‍ട്ടോയിസ്, ബോനോ
മാര്‍ട്ടിനസ്, കോര്‍ട്ടോയിസ്, ബോനോ

മാര്‍സിന്‍ ഒലെക്‌സി, ദിമിത്രി പയറ്റ്, റിച്ചാര്‍ലിസണ്‍ എന്നിവരാണ് ഫിഫയുടെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. 2022 ലെ ഏറ്റവും മികച്ച ഫിഫ പുരുഷ പരിശീലകനുള്ള അന്തിമപട്ടികയില്‍ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി കളി മെനഞ്ഞ് കിരീടത്തിലേക്കെത്തിച്ച ലയണല്‍ സ്‌കലോണിയും ഉള്‍പ്പെടുന്നുണ്ട്. കാര്‍ലോ ആന്‍സെലോട്ടി, പെപ് ഗ്വാര്‍ഡിയോള എന്നിവരാണ് മറ്റ് രണ്ട് പേര്‍.

മികച്ച പുരുഷ ഗോള്‍ കീപ്പര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചത് യാസീന്‍ ബോനോ, തിബോട്ട് കോര്‍ട്ടോയിസ്, എമിലിയാനോ മാര്‍ട്ടിനസ് എന്നിവരാണ്. ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ എത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ രാജ്യമായി മൊറോക്കോ മാറുന്നതില്‍ ബോനോയുടെ പങ്ക് ചെറുതല്ല. അര്‍ജന്റീനയുടെ വിജയകരമായ ലോകകപ്പ് യാത്രയില്‍ ടീമിന്റെ വന്മതിലയിരുന്നു മാര്‍ടിനെസ്. ടൂര്‍ണമെന്റില്‍ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലോവും മാര്‍ടിനെസ് സ്വന്തമാക്കി. സ്പാനിഷ് യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനായി കോര്‍ട്ടോയിസ് ഗംഭീര പ്രകടനമാണ് നടത്തിയത്.

logo
The Fourth
www.thefourthnews.in