ഏഷ്യൻ ഗെയിംസ്: വനിതാ സ്ക്വാഷില്‍ ഇന്ത്യയ്ക്ക് വെങ്കലം, സെമിയില്‍ ഹോങ്കോങ്ങിനോട് തോല്‍വി

ഏഷ്യൻ ഗെയിംസ്: വനിതാ സ്ക്വാഷില്‍ ഇന്ത്യയ്ക്ക് വെങ്കലം, സെമിയില്‍ ഹോങ്കോങ്ങിനോട് തോല്‍വി

ഇന്ത്യന്‍ പുരുഷ സ്‌ക്വാഷ് ടീം ഇന്ന് സെമിഫൈനലില്‍ മലേഷ്യയോട് ഏറ്റുമുട്ടും.

2023 ഏഷ്യന്‍ഗെയിംസ് വനിതാ സ്‌ക്വാഷില്‍ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷകള്‍ക്ക് തിരിച്ചടി. സെമി ഫൈനലില്‍ ഹോങ്കോങ്ങിനോട് 1-2 ന് തോറ്റ ഇന്ത്യന്‍ ടീമിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജോഷ്‌ന ചിന്നപ്പ, തന്‍വി ഖന്ന, അനാഹത് സിങ് എന്നിവരാണ് ഇന്ത്യയുടെ വനിതാ സ്‌ക്വാഷ് ടീം. രണ്ടാം റൗണ്ടില്‍ ജോഷ്‌ന ജയിച്ചെങ്കിലും ആദ്യ ഗെയിമില്‍ തന്‍വി ഖന്നയും മൂന്നാം ഗെയിമില്‍ അനാഹത് സിങ്ങും ജയം കൈവിട്ടതോടെ ഇന്ത്യയ്ക്ക് ഫൈനല്‍ കാണാതെ മടങ്ങേണ്ടി വന്നു.

ഏഷ്യൻ ഗെയിംസ്: വനിതാ സ്ക്വാഷില്‍ ഇന്ത്യയ്ക്ക് വെങ്കലം, സെമിയില്‍ ഹോങ്കോങ്ങിനോട് തോല്‍വി
ഏഷ്യൻ ഗെയിംസ്: ഷൂട്ടിങില്‍ വീണ്ടും സ്വർണം, റെക്കോഡ് നേട്ടത്തോടെ പാലക്

22 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ തന്‍വി ഖന്ന 6-11,7-11,3-11 എന്ന സ്‌കോറിന് തോറ്റായിരുന്നു തുടങ്ങിയത്. സിന്‍ യുക് ചാനോടാണ് തോല്‍വി വഴങ്ങിയത്. രണ്ടാം റൗണ്ടില്‍ സെ ലോക് ഹോയ്‌ക്കെതിരെ 7-11,11-7,9-11,11-6,11-8 ന് ജയിച്ച് സമനിലയിലാക്കി. നിര്‍ണായകമായ മൂന്നാം റൗണ്ടില്‍ ഇന്ത്യയുടെ അനാഹത് സിങ് പോരാടിയെങ്കിലും മത്സരം പിടിക്കാനുള്ള ശ്രമങ്ങള്‍ പാഴായി. തുടര്‍ച്ചയായി ആറ് പോയിന്റുകള്‍ നേടി തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും 8-11,7-11,10-12 എന്ന സ്‌കോറിന് തോല്‍വി സമ്മതിക്കേണ്ടി വന്നു.

ഈ വെങ്കലത്തോടെ ഇന്ത്യയ്ക്ക് എട്ട് സ്വര്‍ണമടക്കം 32 മെഡലുകളാണുള്ളത്. ഏഷ്യന്‍ ഗെയിംസ് ആറാം ദിനത്തില്‍ മെഡല് പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. ഇന്ത്യന്‍ പുരുഷ സ്‌ക്വാഷ് ടീം ഇന്ന് സെമിഫൈനലില്‍ മലേഷ്യയോട് ഏറ്റുമുട്ടും.

logo
The Fourth
www.thefourthnews.in