ഏഷ്യൻ ഗെയിംസ്: പുരുഷ ഹോക്കിയില്‍ പാകിസ്താനെ തറപറ്റിച്ച് ഇന്ത്യൻ ആധിപത്യം

ഏഷ്യൻ ഗെയിംസ്: പുരുഷ ഹോക്കിയില്‍ പാകിസ്താനെ തറപറ്റിച്ച് ഇന്ത്യൻ ആധിപത്യം

രണ്ടിനെതിരെ പത്തു ഗോളിനാണ് ഇന്ത്യയുടെ വമ്പൻ ജയം

ഏഷ്യൻ ഗെയിംസ് ഹോക്കിയില്‍ തുടർച്ചയായ നാലാം വിജയവുമായി ഇന്ത്യ. പൂർണമായും ഇന്ത്യ ആധിപത്യം പുലർത്തിയ മത്സരത്തില്‍ പാകിസ്താനെതിരെ രണ്ടിനെതിരെ പത്തു ഗോളിനായിരുന്നു ടീമിൻ്റെ ജയം. ഇതോടെ പൂള്‍ എയില്‍ 12 പോയിൻ്റുമായി ഒന്നാമത് നില്‍ക്കുന്ന ഇന്ത്യ സെമി സാധ്യത നിലനിർത്തി. പാകിസ്താനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണ് ഇത്. ഇന്ത്യൻ നായകൻ ഹര്‍മന്‍പ്രീത് നാല് ഗോളുകള്‍ നേടി.

എട്ടാം മിനിറ്റില്‍ മന്‍ദീപ് സിങ്ങാണ് ഇന്ത്യയുടെ അക്കൗണ്ട് ഓപ്പണ്‍ ചെയ്തത്.

ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യയുടെ വ്യക്തമായ മുന്നേറ്റം പ്രകടമായിരുന്നു. അഭിഷേകിന്റെയും മന്‍ദീപി സിങ്ങിന്റെ മികച്ച കോമ്പിനേഷനിലൂടെയാണ് ആദ്യ ഗോളിന്റെ വഴി തുറന്നത്. എട്ടാം മിനിറ്റില്‍ മന്‍ദീപ് സിങ്ങാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ഇന്ത്യയ്ക്കെതിരെ പത്താം മിനിറ്റില്‍ പാകിസ്താന്‍ ആദ്യ പെനാല്‍റ്റി കോര്‍ണര്‍ നേടിയെങ്കിലും ഫലമുണ്ടായില്ല. 11-ാം മിനിറ്റില്‍ പെനാല്‍റ്റി സ്‌ട്രോക്കിലൂടെ ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയത്. ഇന്ത്യ 2-0ന് ലീഡ് ചെയ്തതോടെ ആദ്യ പാദം അവസാനിപ്പിച്ചു.

മൂന്നാം പാദത്തില്‍ ക്യാപ്റ്റന്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഇന്ത്യ ലീഡ് 3-0ലേക്ക് ഉയര്‍ത്തി. ഹാഫ്-ടൈം വിസിലിന് നിമിഷങ്ങള്‍ക്ക് മുമ്പ്, ഗുജറന്തിന്റെ മുന്നേറ്റത്തിലൂടെ ഇന്ത്യ നാലാം ഗോള്‍ നേടി, റഫറി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് ഗോള്‍ അനുവദിച്ചത്. ഇതോടെ പാകിസ്താനെ നിഷ്പ്രഭമാക്കിക്കൊണ്ട് ഇന്ത്യ ആദ്യപകുതി അവസാനിപ്പിച്ചു.

ഏഷ്യൻ ഗെയിംസ്: പുരുഷ ഹോക്കിയില്‍ പാകിസ്താനെ തറപറ്റിച്ച് ഇന്ത്യൻ ആധിപത്യം
സ്‌ക്വാഷ് മധുരം; ഫൈനലില്‍ പാകിസ്താനെ വീഴ്ത്തി, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് പത്താം സ്വര്‍ണം

രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഹാട്രിക് തികച്ചായിരുന്നു ഇന്ത്യയുടെ അഞ്ചാം ഗോള്‍. 34ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് നാലാമതും ലക്ഷ്യം കണ്ട് ലീഡ് 6-0 ആക്കി ഉയര്‍ത്തി. ഏകപക്ഷീയമായ ഏറ്റുമുട്ടലിന്റെ 38-ാം മിനിറ്റിലാണ് പാകിസ്ഥാന്‍ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 41ാം മിനിറ്റില്‍ പാകിസ്താന്റെ ഗോള്‍വല കുലുക്കി വരുണ്‍ കുമാര്‍ എതിരാളികളുടെ സന്തോഷത്തെ നിമിഷ നേരംകൊണ്ട് ഇല്ലാതാക്കി കളഞ്ഞു. മൂന്നാം പാദത്തിന്റെ അവസാനം പാകിസ്താന്‍ രണ്ടാം ഗോള്‍ നേടി.

46ാം മിനിറ്റില്‍ ഇന്ത്യ എട്ടാം തവണയും പാകിസ്താന്റെ ഗോള്‍വല ചലിപ്പിച്ചു. ഇത്തവണ ഷംഷേറിനായിരുന്നു ഗോളവസരം. ലളിത് ഉപാധ്യായിലൂടെയായിരുന്നു ഇന്ത്യയുടെ ഒന്‍പതാം ഗോള്‍. തന്റെ ഇരട്ട ഗോളിലൂടെ വരുണ്‍ ഇന്ത്യയുടെ ഗോളെണ്ണം പത്ത് തികച്ചു. ഇതോടെ ഇന്ത്യ പൂള്‍ എയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

logo
The Fourth
www.thefourthnews.in