ഏഷ്യൻ ഗെയിംസ്: സ്വർണം അമ്പെയ്തിട്ട്‌ ഇന്ത്യൻ വനിതാ സംഘം

ഏഷ്യൻ ഗെയിംസ്: സ്വർണം അമ്പെയ്തിട്ട്‌ ഇന്ത്യൻ വനിതാ സംഘം

ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 82 ആയി ഉയർന്നു

2023 ഏഷ്യന്‍ ഗെയിംസിന്റെ പന്ത്രണ്ടാം ദിവസം സ്വർണ്ണത്തിലൂടെ തുടക്കം കുറിച്ച് ഇന്ത്യ. അമ്പെയ്ത്തിൽ ഇന്ത്യൻ വനിതാ കോമ്പൗണ്ട് ടീം ഇനത്തിലാണ് സ്വർണനേട്ടം. ജ്യോതി വെണ്ണം, അദിതി സ്വാമി, പർനീത് കൗർ എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടിയത്. ഫൈനലിൽ ചൈനീസ് തായ്‌പേയിയെ 230-229ന് മറികടന്നാണ് ഇന്ത്യൻ സഖ്യത്തിന്റെ വിജയം.

ഏഷ്യൻ ഗെയിംസ്: സ്വർണം അമ്പെയ്തിട്ട്‌ ഇന്ത്യൻ വനിതാ സംഘം
ഏഷ്യന്‍ ഗെയിംസ്: 'ഇന്ത്യയെ ചതിക്കാന്‍ ഒഫീഷ്യലുകളുടെ ശ്രമം', ആരോപണവുമായി അഞ്ജു ബോബി ജോര്‍ജ്

അതേസമയം ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി നേരിട്ടു. വനിതകളുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സൂപ്പര്‍ താരം പിവി സിന്ധു സെമി കാണാതെ തോറ്റു പുറത്തായി. രണ്ടു തവണ ഒളിമ്പിക് മെഡല്‍ ജേതാവായ സിന്ധു ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ഹി ബിങ്ജിയാവോയോടാണ് പരാജയം സമ്മതിച്ചത്. സ്‌കോര്‍ 16-21, 12-21.

ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ സിന്ധു നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച താരമാണ് ബിങ്ജിയാവോ. അന്നത്തെ തോല്‍വിക്ക് മധുരമായി പകവീട്ടാനും ഇന്ന് ചൈനീസ് താരത്തിനു കഴിഞ്ഞു. വെറും 23 മിനിറ്റിനുള്ളിലാണ് ആദ്യ ഗെയിം ചൈനീസ് താരം സ്വന്തമാക്കിയത്. രണ്ടാം ഗെയിമില്‍ തിരിച്ചുവരാമെന്ന സിന്ധുവിന്റെ മോഹം തുടക്കത്തിലേ തകര്‍ത്ത ബിന്‍ജിയാങ് ആദ്യന്തം ലീഡ് നിലനിര്‍ത്തി മത്സരം സ്വന്തമാക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in