ചെസിൽ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ താരം ഗുകേഷ്;  കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന പ്രായം കുറഞ്ഞ താരം

ചെസിൽ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ താരം ഗുകേഷ്; കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന പ്രായം കുറഞ്ഞ താരം

വിശ്വനാഥന്‍ ആനന്ദിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഗുകേഷ്

ചെസില്‍ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ ഡി. ഗുകേഷ്. കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയാണ് ഗുകേഷ് ചരിത്രം കുറിച്ചത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമായി പതിനേഴുകാരനായ ഗുകേഷ്. ലോകചാമ്പ്യനെ തീരുമാനിക്കാനുള്ള മത്സരത്തിനും ഗുകേഷ് യോഗ്യത നേടി. വിശ്വനാഥന്‍ ആനന്ദിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഗുകേഷ്.

യുഎസ് താരം ഹികാരു നകമുറയുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് ഒമ്പചു പോയിന്റുമായി ഗുകേഷ് ഒന്നാമനായത്. റഷ്യന്‍ താരം ഇയാന്‍ നെപോംനിയാച്ചിയും യുഎസ് താരം ഫാബിയാനോ കരുവാനയും തമ്മിലുള്ള മത്സരവും ഗുകേഷിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു. ഇവരില്‍ ആരെങ്കിലും വിജയിച്ചാല്‍ ഗുകേഷിനുമായി പോയിന്റില്‍ തുല്യത നേടിയെനെ. പിന്നീട് പ്ലേ ഓഫിലൂടെ വിജയിയെ കണ്ടെത്തേണ്ട സാഹചര്യം സംജാതമായേനെ. എന്നാല്‍, 109 നീക്കങ്ങള്‍ നീണ്ട ആ മത്സരവും സമനിലയില്‍ അവസാനിക്കുകയായിരുന്നു.

ചെസിൽ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ താരം ഗുകേഷ്;  കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന പ്രായം കുറഞ്ഞ താരം
മൂന്ന്‌ വിക്കറ്റ് ജയം; പഞ്ചാബിനെ തകര്‍ത്ത് ടൈറ്റന്‍സ് ആറാമത്‌
മത്സരത്തിന് മുന്‍പ് 
ഹികാരു നകമുറയും ഗുകേഷും
മത്സരത്തിന് മുന്‍പ് ഹികാരു നകമുറയും ഗുകേഷും

ഇതോടെ, ഹികാരു നകമുറയെ സമനിലയില്‍ തളച്ചതോടെ കാന്‍ഡിഡേറ്റ്‌സ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന നേട്ടം ഗുകേഷിന് സ്വന്തമാക്കുകയായിരുന്നു. ലോക ചെസ് ചാമ്പ്യനെ നേരിടാനുള്ള കളിക്കാരനെ കണ്ടെത്താന്‍ ഫിഡെ (അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍) നടത്തുന്ന ടൂര്‍ണ്ണമെന്റാണ് ഇത്. കഴിഞ്ഞ ഒരു വര്‍ഷത്തെ ചെസ് ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തുന്ന എട്ട് ഗ്രാന്റ് മാസ്റ്റര്‍മാര്‍ വീതമാണ് പുരുഷ, വനിതാ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇതിലെ വിജയിയാണ് ഇപ്പോഴത്തെ ലോകചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനുമായി ലോക ചെസ് കിരീടത്തിന് ഏറ്റുമുട്ടുക.

ചെസിൽ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ താരം ഗുകേഷ്;  കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന പ്രായം കുറഞ്ഞ താരം
ത്രില്ലറിനൊടുവില്‍ നൈറ്റ്‌റൈഡേഴ്‌സ്; ഒരു റണ്ണിന് കീഴടങ്ങി റോയല്‍ ചലഞ്ചേഴ്‌സ്

കാന്‍ഡിഡേറ്റ്‌സില്‍ കളിക്കാന്‍ യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം കൂടിയാണ് 17 വയസ്സായ ഗുകേഷ്. അമേരിക്കയുടെ ബോബി ഫിഷര്‍, നോര്‍വ്വെയുടെ മാഗ്‌നസ് കാള്‍സന്‍ എന്നിവരായിരുന്നു കാന്‍ഡിഡേറ്റ്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ ഗുകേഷിനേക്കാള്‍ പ്രായം കുറഞ്ഞ കളിക്കാര്‍.

വനിത വിഭാഗത്തില്‍ ചൈനീസ് താരം ടാന്‍ സോങ്യി കിരീടമണിഞ്ഞു. ലോക കിരീടത്തിനായ അവര്‍ ചൈനയുടെ തന്നെ ജു വെന്‍ജുനുമായി ഏറ്റുമുട്ടും.

logo
The Fourth
www.thefourthnews.in