'ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കി സ്ക്വാഡില്‍ അർഹതയില്ലാത്തവരും ഉണ്ട്'-  ടീം തിരഞ്ഞെടുപ്പിനെതിരെ വിമർശനവുമായി റാണി രാംപാല്‍

'ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കി സ്ക്വാഡില്‍ അർഹതയില്ലാത്തവരും ഉണ്ട്'- ടീം തിരഞ്ഞെടുപ്പിനെതിരെ വിമർശനവുമായി റാണി രാംപാല്‍

ഹോക്കി ഇന്ത്യ പുറത്തുവിട്ട താല്‍ക്കാലിക ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കി സ്‌ക്വാഡില്‍ റാണി രാംപാലിന്റെ പേരില്ല

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ഹോക്കി ടീം തിരഞ്ഞെടുപ്പിനെതിരേ വിമര്‍ശനവുമായി മുതിര്‍ന്ന താരം റാണി രാംപാല്‍. ഹാംസ്ട്രിങ് ഇഞ്ചുറിക്ക് ശേഷം മികച്ച തിരിച്ചുവരവ് നടത്തിയിട്ടും റാണിയെ ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനു പിന്നാലെയാണ് റാണിയുടെ വിമര്‍ശനം. ഏഷ്യന്‍ ഗെയിംസിനായി തിരഞ്ഞെടുത്ത ഹോക്കി താല്‍ക്കാലിക സ്‌ക്വാഡില്‍ അനര്‍ഹരായ നിരവധി കളിക്കാരുണ്ടെന്നും ദേശീയ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടും തന്നെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നും താരം ചൂണ്ടിക്കാട്ടി.

ടോക്കിയോ ഒളിമ്പിക്‌സില്‍ റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഗംഭീര പ്രകടനം കാഴച്ചവയ്ക്കുകയും നാലാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവിടെ വച്ച് ഹാംസ്ട്രിങിന് പരുക്കേറ്റ താരം പിന്നീട് ഗുജറാത്ത് ദേശീയ ഗെയിംസിലാണ് തിരിച്ചുവന്നത്. ദേശീയ ഗെയിംസില്‍ ഹരിയാനയുടെ ജൈത്രയാത്രയില്‍ 18 ഗോളുകള്‍ നേടിയ റാണി ആയിരുന്നു ടോപ് സ്‌കോറര്‍. എന്നിട്ടും ഏഷ്യന്‍ ഗെയിംസിനുള്ള ടീമിന്റെ ഭാഗമാകാത്തതിലുള്ള നിരാശ താരം പങ്കുവച്ചു.

ദേശീയ ഗെയിംസിലെ ഹരിയാനയുടെ ജൈത്രയാത്രയില്‍ 18 ഗോളുകള്‍ നേടിയ റാണി ആയിരുന്നു ടോപ് സ്‌കോറര്‍

'' ഞാന്‍ ശ്രമിച്ചു, നേടി. ദേശീയ ഗെയിംസ് കളിച്ചു, ടോപ് സ്‌കോററായി. എന്നിട്ടും എന്നെ പരിഗണിച്ചില്ല, പ്രകടനത്തിന്റെ പ്രശ്‌നം കാരണമല്ല എന്ന് വ്യക്തമാണ്'' റാണി പ്രതികരിച്ചു. തനിക്ക് പ്രകടനും ഫിറ്റനസും എല്ലാം ഉണ്ടായിരുന്നിട്ടും തന്നെ പരിഗണിക്കാതിരിക്കുകയായിരുന്നു എന്നും അവര്‍ ആരോപിക്കുന്നു. ''ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഞാന്‍ ഇല്ലെന്ന് എനിക്കറിയാം. സ്‌ക്വാഡില്‍ യോഗ്യതയില്ലാത്ത ധാരാളം കളിക്കാറുണ്ട്. അവരുടെ പേരുകള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല, എന്നിട്ടും അവര്‍ ഏഷ്യന്‍ ഗെയിംസിന് പോകുന്നു, ഇത് കോച്ചിന്റെ തീരുമാനമാണെന്ന് മനസിലാക്കുന്നു'' അവര്‍ ചൂണ്ടിക്കാട്ടി.

താന്‍ കളിച്ചില്ലെങ്കിലും ഇന്ത്യന്‍ വനിതാ ടീം പോഡിയത്തില്‍ എത്തണമെന്നും അവര്‍ പറഞ്ഞു. ''പോസിറ്റീവ് ആയിരിക്കാന്‍ മാത്രമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. അതിനായി ഞാന്‍ കഠിനമായി പരിശ്രമിക്കുന്നു. അത് മുന്‍പ് തെളിയിച്ചതാണ്. തിരഞ്ഞെടുപ്പ് എന്റെ കൈയിലല്ല, കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ചെയ്യുന്ന കാര്യമേ ഇപ്പോഴും എനിക്ക് ചെയ്യാന്‍ സാധിക്കൂ'' താരം വിശദമാക്കി. ഇനിയും ഹോക്കിയുല്‍ തുടരുമന്നെും അവസരം കിട്ടുമ്പോഴെല്ലാം വീണ്ടും കളിക്കുമെന്നും റാണി പറയുന്നു.

'ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കി സ്ക്വാഡില്‍ അർഹതയില്ലാത്തവരും ഉണ്ട്'-  ടീം തിരഞ്ഞെടുപ്പിനെതിരെ വിമർശനവുമായി റാണി രാംപാല്‍
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: ഫൈനല്‍ കാണാതെ അവിനാഷ് സാബിള്‍ പുറത്ത്, ആദ്യ സ്വർണം സ്പെയിന്

ടോക്കിയോ ഒളിമ്പിക്‌സിന് ശേഷമുള്ള തന്റെ കരിയറിലെ ദുഷ്‌കരമായ സമയത്തെക്കുറിച്ചും അവര്‍ സംസാരിച്ചു. ഒറ്റയ്ക്ക് പരിശ്രമിച്ച് ഫിറ്റ്‌നസ് വീണ്ടെടുത്തു. ദേശീയ ഗെയിംസില്‍ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തും എന്നിട്ടും കഴിഞ്ഞ രണ്ട് വര്‍ഷമായി തനിക്ക് ഒരു അവസരവും ലഭിച്ചില്ലെന്നും താരം വ്യക്തമാക്കി. താന്‍ ഇനിയും കളിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in