ജൂനിയർ ഏഷ്യാ കപ്പ്: ഇന്ത്യ നാളെ
ചൈനീസ് തായ്‌പേയ്‌ക്കെതിരെ

ജൂനിയർ ഏഷ്യാ കപ്പ്: ഇന്ത്യ നാളെ ചൈനീസ് തായ്‌പേയ്‌ക്കെതിരെ

മലേഷ്യയിൽ നടക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പിന് യോഗ്യത നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്

ഒമാനിലെ സലാലയില്‍ നാളെ ആരംഭിക്കുന്ന ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ നാളെ ചൈനീസ് തായ്‌പേയിയെ നേരിടും. നിലവിലെ ജേതാക്കളായ ഇന്ത്യ കിരീടം നിലനിര്‍ത്തി ഈ വർഷം ഡിസംബറിൽ മലേഷ്യയിൽ നടക്കുന്ന ജൂനിയർ ലോകകപ്പിന് യോഗ്യത നേടാനാണ് ലക്ഷ്യമിടുന്നത്. ഏഷ്യാ കപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാരാണ് ലോകകപ്പിലേക്ക് യോഗ്യത നേടുക.

ഏഷ്യാ കപ്പ് ഫുട്‌ബോളില്‍ പൂൾ എയിൽ പാകിസ്താൻ, ജപ്പാൻ, തായ്‌ലൻഡ്, ചൈനീസ് തായ്‌പേയ് എന്നിവർക്കൊപ്പമാണ് ഇന്ത്യ മത്സരിക്കുക. പൂൾ ബിയിൽ ഒമാൻ, കൊറിയ, മലേഷ്യ, ബംഗ്ലാദേശ്, ഉസ്‌ബെക്കിസ്ഥാൻ എന്നീ ടീമുകളെയാണ് നേരിടുന്നത്. പുരുഷന്മാരുടെ ജൂനിയർ ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിജയം നേടിയ രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും. മൂന്ന് തവണയാണ് ഇരു രാജ്യങ്ങളും ട്രോഫി നേടിയത്.

ജൂനിയർ ഏഷ്യാ കപ്പ്: ഇന്ത്യ നാളെ
ചൈനീസ് തായ്‌പേയ്‌ക്കെതിരെ
പരിശീലകനെ മാറ്റി നോര്‍ത്ത് ഈസ്റ്റ്; പുതിയ സീസണില്‍ സ്പാനിഷ് കോച്ച്

സീനിയർ ഇന്ത്യൻ ടീമിനെതിരെ ബെംഗളൂരുവിൽ കളിച്ചത് ടൂർണമെന്റിനായി തയ്യാറെടുക്കാൻ ഏറെ സഹായിച്ചുവെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ ഉത്തം സിങ് പറയുന്നു. "ഞങ്ങളുടെ കഴിവ് തെളിയിക്കാനുള്ള വലിയ അവസരമാണ് ജൂനിയർ ഏഷ്യാ കപ്പ്. കഴിഞ്ഞ രണ്ട് വർഷമായി നേടിയ മികച്ച രാജ്യാന്തര പരിചയവും ബെംഗളൂരുവിലെ സായ് സെന്ററിൽ നടത്തിയ പരിശീലന സെഷനുകളും കണക്കിലെടുക്കുമ്പോൾ ഞങ്ങൾക്ക് വിജയം ഉറപ്പാണ്. കിരീടം നേടാൻ തയ്യാറാണ്", സിങ് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ജോഹർ കപ്പിലെ കിരീട നേട്ടം ടീമിന് വലിയ ആത്മവീര്യം നൽകിയെന്നാണ് ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ ബോബി സിങ് ധാമി പറയുന്നത്. ലോകകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടുകയെന്ന ലക്ഷ്യം മുന്നിൽ കണ്ട് ഞങ്ങളുടെ കഴിവിന്റെ പരമാവധി നൽകാനാണ് ലക്ഷ്യമിടുന്നതെന്നും ടൂർണമെന്റിൽ ഏത് ടീമിനെയും പരാജയപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും ധാമി കൂട്ടിച്ചേർത്തു.

ജൂനിയർ ഏഷ്യാ കപ്പ്: ഇന്ത്യ നാളെ
ചൈനീസ് തായ്‌പേയ്‌ക്കെതിരെ
ഹോര്‍മിപാമിനെ നിലനിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ്; 2027 വരെ കരാര്‍

ഓരോ പൂളിൽ നിന്നും മികച്ച രണ്ട് ടീമുകളാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുക. രണ്ട് ഫൈനലിസ്റ്റുകളും വെങ്കല മെഡൽ ജേതാവും മലേഷ്യയിൽ നടക്കുന്ന ജൂനിയർ ലോകകപ്പിന് യോഗ്യത നേടും. മെയ് 25ന് ജപ്പാനെതിരെയാണ് ഇന്ത്യയുടെ രണ്ടാം പൂൾ മത്സരം. തുടർന്ന് മെയ് 27ന് പാകിസ്താനെ നേരിടും. മെയ് 28ന് തായ്‌ലൻഡിനെതിരെയാണ് അവസാന പൂൾ മത്സരം. ജൂൺ ഒന്നിനാണ് ഫൈനൽ നടക്കുക.

logo
The Fourth
www.thefourthnews.in