മഴ കളിച്ചു; രണ്ടാം ടെസ്റ്റ് സമനിലയില്‍, ഇന്ത്യയ്ക്ക് പരമ്പര

മഴ കളിച്ചു; രണ്ടാം ടെസ്റ്റ് സമനിലയില്‍, ഇന്ത്യയ്ക്ക് പരമ്പര

നാലാം ദിനം അവസാന സെഷനില്‍ വിന്‍ഡീസിന്റെ രണ്ട് വിക്കറ്റുകളും ഇന്ത്യ വീഴ്ത്തിയിരുന്നു

പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ മഴ തകര്‍ത്ത് കളിച്ചതോടെ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം മത്സരം സമനിലയില്‍. ഇതോടെ ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ 1-0 ന് പരമ്പര സ്വന്തമാക്കി. അഞ്ചാം ദിനം പൂര്‍ണമായും മഴ പെയ്തതോടെ കളി ഉപേക്ഷിച്ച് ഇരുടീമും സമനിലയില്‍ പിരിയുകയായിരുന്നു. അവസാനദിനം വിന്‍ഡീസിന്റെ എട്ട് വിക്കറ്റ് വീഴ്ത്തി പരമ്പര തൂത്തുവാരാനിറങ്ങിയ ഇന്ത്യയ്ക്ക് മഴ വില്ലനാവുകയായിരുന്നു.

മഴ കളിച്ചു; രണ്ടാം ടെസ്റ്റ് സമനിലയില്‍, ഇന്ത്യയ്ക്ക് പരമ്പര
ബാസ്ബോളിനെ കടത്തിവെട്ടി ഇന്ത്യയുടെ 'ദ്രാവ്ബോള്‍': ടെസ്റ്റ് ക്രിക്കറ്റിലെ ശ്രീലങ്കന്‍ റെക്കോര്‍ഡ് ഇനി പഴങ്കഥ

വിന്‍ഡീസിനെതിരെ പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം ടെസ്റ്റിലും വിജയം ഉറപ്പാക്കിയാണ് ഇന്ത്യ പൊരുതിയത്. നാലാം ദിനം രണ്ടാം ഇന്നിങ്‌സില്‍ ഏറ്റവും മികച്ച റണ്‍റേറ്റോടെ അതിവേഗം 181 റണ്‍സ് തികച്ചാണ് ഇന്ത്യ ഡിക്ലയര്‍ ചെയതത്. 381 റണ്‍സ് ആയിരുന്നു ഇന്ത്യ ആതിഥേയര്‍ക്ക് മുന്നില്‍ വച്ച വിജയലക്ഷ്യം. നാലാം ദിനം അവസാന സെഷനില്‍ വിന്‍ഡീസിന്റെ രണ്ട് വിക്കറ്റുകളും ഇന്ത്യ വീഴ്ത്തിയിരുന്നു. എന്നാല്‍ അവസാന ദിനം മഴപെയ്ത് കളി പൂര്‍ണമായും മുടങ്ങിയതോടെ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് ജയം എന്ന പ്രതീക്ഷ പൂവണിഞ്ഞില്ല. ഇന്ത്യന്‍ സമയം 12.20ഓടെ കളി നിര്‍ത്തിവച്ച് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞു.

നാലാം ദിനം രണ്ടാം ഇന്നിങ്‌സില്‍ ഏറ്റവും മികച്ച റണ്‍റേറ്റോടെ അതിവേഗം 181 റണ്‍സ് തികച്ചാണ് ഇന്ത്യ ഡിക്ലയര്‍ ചെയതത്.

രണ്ടാം ടെസ്റ്റില്‍ വിരാട് കോഹ്‌ലി, മുഹമ്മദ് സിറാജ്, ഇഷാന്‍ കിഷാന്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുടങ്ങിയവരുടെ ഗംഭീര പ്രകടനത്തോടെ ഇന്ത്യ വിജയ പ്രതീക്ഷ നിലനിര്‍ത്തിയിരുന്നു. തന്റെ 500ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ വിരാട് കോഹ്‌ലി ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി. നാലാം ദിനത്തില്‍ അഞ്ച് മുഹമ്മദ് സിറാജും മൈതാനത്ത് തിളങ്ങി. ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സില്‍ കാര്യമായ ലീഡ് നേടി കൊടുക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രകടനവും നിര്‍ണായകമായി. രണ്ടാം ഇന്നിങ്‌സില്‍ കോഹ്‌ലിക്ക് പകരം നാലാം നമ്പറില്‍ ബാറ്റ് ചെയ്ത ഇഷാന്‍ കിഷന്‍ തന്റെ കന്നി ടെസ്റ്റ് അദ്ധസെഞ്ചുറി നേടി. എ്ന്നാല്‍ അവസാന ദിനം ഇന്ത്യയുടെ വിജയപ്രതീക്ഷയ്ക്ക് മഴ വിലങ്ങുതടിയായി.

സ്‌കോര്‍: ഇന്ത്യ 438, രണ്ടിന് 181 ഡിക്ല. വെസ്റ്റ് ഇന്‍ഡീസ് 255, രണ്ട വിക്കറ്റിന് 76.

അഞ്ചാം മത്സരം സമനിലയിലായതോടെ ഇനി റാങ്കിങ് തീരുമാനിക്കണമെങ്കില്‍ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ആഷസ് ടെസ്റ്റിന്റെ ഫലം കൂടി പരിഗണിക്കണം. ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ജൂലൈ 27 ന് നടക്കുന്ന ആഷസ് ഫൈനല്‍ ടെസ്റ്റില്‍ ഓസീസ് പരാജയപ്പെടണം.

logo
The Fourth
www.thefourthnews.in