പി ടി ഉഷ തന്നെ നയിക്കും; ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരാളികളില്ല

പി ടി ഉഷ തന്നെ നയിക്കും; ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരാളികളില്ല

ഇന്നലെ വൈകീട്ടോടെ ട്വിറ്റർ വഴിയാണ് അസോസിയേഷന്‍ തലപ്പത്തേയ്ക്ക് മത്സരിക്കുന്ന വിവരം പി ടി ഉഷ വെളിപ്പെടുത്തിയത്

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന അത്‌ലറ്റിക്സിലെ ഇതിഹാസ താരം പി ടി ഉഷയ്ക്ക് എതിരാളികളില്ല. തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക താരം സമർപ്പിച്ചതായും അറിയിച്ചു. ഞായറാഴ്ചയായിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതിയെന്നിരിക്കെ ഉഷ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്. ശനിയാഴ്ച വൈകീട്ടോടെ ട്വിറ്റർ വഴിയാണ് അസോസിയേഷന്‍ തലപ്പത്തേയ്ക്ക് മത്സരിക്കുന്ന വിവരം പി ടി ഉഷ വെളിപ്പെടുത്തിയത്.

ഡിസംബർ 10നാണ് അധ്യക്ഷ തിരഞ്ഞെടുപ്പ്.

എതിരാളികൾ ഇല്ലെന്ന് ഉറപ്പായതോടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ മലയാളി എന്ന ഖ്യാതിയും പി ടി ഉഷ സ്വന്തമാക്കുകയാണ്. ഡിസംബർ 10നാണ് അധ്യക്ഷ തിരഞ്ഞെടുപ്പ്. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നുവരെ പത്രിക പിന്‍വലിക്കാം. എന്നാല്‍ മറ്റ് പത്രികകള്‍ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ അന്തിമ പ്രഖ്യാപനം തിരഞ്ഞെടുപ്പ് തീയ്യതിയില്‍ ഉണ്ടാകും.

പി ടി ഉഷ തന്നെ നയിക്കും; ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരാളികളില്ല
ഉഷ ഒളിമ്പിക് അസോസിയേഷന്‍ സാരഥി ആയാൽ...

ഐഒഎ എക്‌സിക്യൂട്ടീവിലേക്ക് മത്സരം ഉണ്ടാകും. ഇതിന്റെ അന്തിമ പട്ടിക ഡിസംബര്‍ നാലിന് പുറത്തുവരും. നേരത്തെ പി ടി ഉഷ യോഗേശ്വർ ദത്ത്‌ ഉൾപ്പടെയുള്ള എട്ടുപേരെ ഡിസംബർ പത്തിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സ്പോർട്സ്പേഴ്‌സണ്‍സ് ഓഫ് ഔട്ട്‌സാറ്റാന്‍ഡിങ് മെറിറ്റ്‌ (എസ്ഒഎം) വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. അസോസിയേഷൻ പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്ന ഇവരിൽ നാല് വീതം പുരുഷന്മാരും സ്ത്രീകളുമാണ് ഉള്ളത്.

logo
The Fourth
www.thefourthnews.in