'ഈ വിജയം ഞങ്ങളുടെ ക്യാപ്റ്റൻ ധോണിക്ക് വേണ്ടി'; വിജയം സമർപ്പിച്ച് 'സർ ജഡേജ'

'ഈ വിജയം ഞങ്ങളുടെ ക്യാപ്റ്റൻ ധോണിക്ക് വേണ്ടി'; വിജയം സമർപ്പിച്ച് 'സർ ജഡേജ'

'മഹി ഭായ് ആപ്‌കെ ലിയേ' എന്ന് പറഞ്ഞു കൊണ്ടുള്ള ട്വിറ്റർ കുറിപ്പിൽ ഒരേ ഒരു എം എസ് ധോണിക്ക് വേണ്ടി ഞങ്ങൾ കപ്പ് നേടി എന്നാണ് ജഡേജ കുറിച്ചിരിക്കുന്നത്

മഹേന്ദ്ര സിങ് ധോണി എന്ന നായകന്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ നിര്‍ണായക സാന്നിധ്യമായി മാറിയിട്ട് വര്‍ഷങ്ങളായി. നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും അദ്ദേഹം ആ മഞ്ഞക്കുപ്പായത്തില്‍ നിറഞ്ഞാടുകയായിരുന്നു. വീണ്ടും കപ്പ് ചെന്നൈയുടെ കയ്യിൽ എത്തിയതോടെ ധോണി എന്ന നായകനെ പുകഴ്ത്തിക്കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ നിരവധിയാണ്. തലയുടെ നേതൃത്വപാടവത്തിന്റെ മികവില്‍ എത്ര വലിയ എതിരാളിയെയും കീഴടക്കാന്‍ കഴിയുമെന്നാണ് ആരാധകരുടെ ഭാഷ്യം. ഏത് സാഹചര്യത്തിലും വ്യക്തമായ തന്ത്രമുള്ള നായകൻ എന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചത്.

'ഈ വിജയം ഞങ്ങളുടെ ക്യാപ്റ്റൻ ധോണിക്ക് വേണ്ടി'; വിജയം സമർപ്പിച്ച് 'സർ ജഡേജ'
ചെന്നൈയുടെ ഹൃദയംകവർന്ന 'തല'; ക്യാപ്റ്റൻ കൂളിനെ തന്ത്രശാലിയെന്ന് വാഴ്ത്തി സ്റ്റാലിൻ

ഇപ്പോഴിതാ സി‌എസ്‌കെയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. ധോണിയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത് സി‌എസ്‌കെയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. 'മഹി ഭായ് ആപ്‌കെ ലിയേ' എന്ന് പറഞ്ഞു കൊണ്ടുള്ള ട്വിറ്റർ കുറിപ്പിൽ ഒരേ ഒരു എം എസ് ധോണിക്ക് വേണ്ടി ഞങ്ങൾ കപ്പ് നേടി എന്നാണ് ജഡേജ കുറിച്ചിരിക്കുന്നത്. മുൻ നിരയിൽ നിന്ന് ടീമിനെ നയിച്ച പ്രിയപ്പെട്ട ക്യാപ്റ്റൻ ധോണിക്ക് വേണ്ടിയാണ് ഐപിഎൽ കപ്പ് സമർപ്പിക്കുന്നതെന്നാണ് ജഡേജ വ്യക്തമാക്കിയിരിക്കുന്നത്.

'ഞാനൊരു ഗുജറാത്തുകാരനാണ്. എന്റെ സ്വന്തം നാടിനു മുന്നിൽ അഞ്ചാമത്തെ കിരീടം നേടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇത്ര വലിയ ജനക്കൂട്ടം എന്നെ അതിശയിപ്പിക്കുകയാണ്. കളി നടക്കാനായി മഴ മാറുവോളം അവർ കാത്തിരുന്നു.ഞങ്ങളെ പിന്തുണയ്ക്കാൻ എത്തിയ സിഎസ്കെ ആരാധകരോട് വലിയ ഒരു നന്ദി പറയുന്നു. ഈ വിജയം എംഎസ് ധോണിക് സമർപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്', മത്സര ശേഷം ജഡേജ പറഞ്ഞു. മഴ കളിച്ച മത്സരത്തിൽ ജഡേജയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ചെന്നൈയ്ക്ക് തുണയായത്.

logo
The Fourth
www.thefourthnews.in