The Fourth Impact- ജീവന്‍ ജോസഫിന് അവസരം; കാലിക്കറ്റ് വാഴ്സിറ്റിയിലെ 'ഇടിച്ചുകയറ്റലില്‍' സര്‍ക്കാര്‍ ഇടപെടല്‍

The Fourth Impact- ജീവന്‍ ജോസഫിന് അവസരം; കാലിക്കറ്റ് വാഴ്സിറ്റിയിലെ 'ഇടിച്ചുകയറ്റലില്‍' സര്‍ക്കാര്‍ ഇടപെടല്‍

ദേശീയ തലത്തില്‍ 71-75 കിലോഗ്രാം വിഭാഗത്തില്‍ ജീവന്‍ ജോസഫ് മത്സരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു

കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കോളിജിയറ്റ് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയ കായിക താരം ജീവന്‍ ജോസഫിന്റെ അവസരം നഷ്ടപ്പെടുത്തില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. ദേശീയ തലത്തില്‍ 71-75 കിലോഗ്രാം വിഭാഗത്തില്‍ ജീവന്‍ ജോസഫ് മത്സരിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.

ദേശീയ ബോക്സിംഗ് മത്സരത്തില്‍ പങ്കെടുക്കാനുള്ള സെലക്ഷന്‍ ലിസ്റ്റില്‍ നിന്ന് ജീവന്‍ ജോസഫിനെ ഒഴിവാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചു എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഡോ ബിന്ദു കാലിക്കറ്റ് വി സിയ്ക്കും ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലാ രജിസ്ട്രാര്‍ക്കും മന്ത്രി കത്തു നല്‍കിയിരുന്നു.

The Fourth Impact- ജീവന്‍ ജോസഫിന് അവസരം; കാലിക്കറ്റ് വാഴ്സിറ്റിയിലെ 'ഇടിച്ചുകയറ്റലില്‍' സര്‍ക്കാര്‍ ഇടപെടല്‍
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ 'ഇടിച്ചുകയറ്റല്‍'; ഒന്നാമന്‍ പുറത്ത്, മൂന്നാമന്‍ അകത്ത്

കാലിക്കറ്റ് സര്‍വകലാശാല ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ 67 കിലോഗ്രാം വിഭാഗത്തിന് പകരമാണ് 71-75 കിലോഗ്രാം വിഭാഗത്തില്‍ ജീവന്‍ ജോസഫിന് ദേശീയ തലത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കുക. സാങ്കേതിക ബുദ്ധിമുട്ടുകള്‍ ജീവന്‍ ജോസഫിനെ അറിയിക്കുകയും പകരം അവസരം നഷ്ടപ്പെടാതിരിക്കാന്‍ 71-75 കിലോ വിഭാഗത്തില്‍ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ ജീവന്‍ ജോസഫ് തയ്യാറായതില്‍ സന്തോഷമുള്ളതായും മന്ത്രി പറഞ്ഞു.

ഈ മാസം ആദ്യം എട്ട്, ഒമ്പതു തീയതികളിലായി നടന്ന കാലിക്കറ്റ് സര്‍വകലാശാല ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയതായിരുന്നു തൃശൂര്‍ കൊടകര സഹൃദയ കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ജീവന്‍ ജോസഫ്. സര്‍വകലാശാല അധികൃതര്‍ നടത്തിയ കള്ളക്കളികള്‍ ജീവന്‍ ജോസഫ് ദ ഫോര്‍ത്തിനോടായിരുന്നു ആദ്യം പ്രതികരിച്ചത്.

13 വിഭാഗങ്ങളിലായി നടത്തുന്ന സര്‍വകലാശാല ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനത്ത് എത്തുന്ന താരങ്ങളെ ദേശീയ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പിന് അയയ്ക്കണമെന്നാണ് നിയമം. ഇതുപ്രകാരം 67 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ജീവന്‍ ജോസഫിനാണ് അവസരം ലഭിക്കേണ്ടിയിരുന്നത്.

എന്നാല്‍ ജീവനെ തഴഞ്ഞു മറ്റൊരു താരത്തിന് അവസരം നല്‍കാന്‍ ഈ ഭാരവിഭാഗത്തിനു മാത്രമായി സര്‍വകലാശാല പ്രത്യേക സെലക്ഷന്‍ ട്രയല്‍സ് നടത്തുകയായിരുന്നു. ഇക്കഴിഞ്ഞ 23-ന് തട്ടിക്കൂട്ടി നടത്തിയ ട്രയല്‍സിനൊടുവില്‍ ജീവനെക്കാള്‍ മികവ് കാട്ടിയെന്ന കാരണം പറഞ്ഞു മറ്റൊരു ബോക്സര്‍ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പിന് അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in