നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ; ജാവലിന്‍ താണ്ടിയത് സീസണിലെ മികച്ച ദൂരം

നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ; ജാവലിന്‍ താണ്ടിയത് സീസണിലെ മികച്ച ദൂരം

8.77 മീറ്റർ ദൂരമെറിഞ്ഞാണ് ഇന്ത്യയുടെ ഒളിമ്പിക് ജേതാവ് കൂടിയായ താരം ഫൈനലിൽ പ്രവേശിച്ചത്

ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ് ഫൈനലിൽ. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ടൂർണമെന്റില്‍ പുരുഷവിഭാഗം ജാവലിൻ യോഗ്യതാ മത്സരത്തിൽ ആദ്യ ശ്രമത്തിൽ തന്നെ സീസണിലെ തന്റെ ഏറ്റവും മികച്ച ത്രോ ആയിരുന്നു നീരജ് കുറിച്ചത്.

88.77 മീറ്റർ ദൂരമെറിഞ്ഞാണ് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ താരം ഫൈനലിൽ പ്രവേശിച്ചത്

83.03 മീറ്ററായിരുന്നു ഫൈനൽ യോഗ്യതയ്ക്കായുള്ള കുറഞ്ഞ ദൂരം. 88.77 മീറ്റർ ദൂരമെറിഞ്ഞാണ് ഇന്ത്യയുടെ ഒളിമ്പിക് ജേതാവ് കൂടിയായ താരം ഫൈനലിൽ പ്രവേശിച്ചത്. ഈ സീസണിലെ ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ത്രോയാണിത്. ടോക്കിയോ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് ജാക്കൂബ് വാഡ്‌ലെചിന്റേതാണ് ഈ സീസണിലെ ഏറ്റവും മികച്ച ത്രോ.

നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ; ജാവലിന്‍ താണ്ടിയത് സീസണിലെ മികച്ച ദൂരം
'കെഎസ്എഫ്ഡിസി നിർമ്മിച്ച ചിത്രം സെൻസർ സർട്ടിഫിക്കറ്റില്ലാതെ പുരസ്കാരത്തിനയച്ചു': വലിയ പിഴവെന്ന് ജൂറി അംഗം

2022ൽ അമേരിക്കയിലെ ഒറിഗോണിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര സിൽവർ മെഡൽ കരസ്ഥമാക്കിയിരുന്നു. അഞ്ജു ബോബി ജോർജ് 2003ലെ പാരീസ് ടൂർണമെന്റിൽ വെങ്കല മെഡൽ നേടിയ ശേഷം, ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മെഡൽ നേടുന്ന താരമാണ് നീരജ് ചോപ്ര. പുരുഷ ജാവലിനിൽ നിലവിലെ ലോക മൂന്നാം നമ്പർ താരമാണ് നീരജ് ചോപ്ര. ഞായറാഴ്ചയാണ് ഫൈനൽ മത്സരങ്ങൾ.

logo
The Fourth
www.thefourthnews.in