സാനിയ മിർസയുമായി വേർപിരിഞ്ഞു; ഷൊയ്ബ് മാലിക്ക് വീണ്ടും വിവാഹിതനായി, വധു സന ജാവേദ്

സാനിയ മിർസയുമായി വേർപിരിഞ്ഞു; ഷൊയ്ബ് മാലിക്ക് വീണ്ടും വിവാഹിതനായി, വധു സന ജാവേദ്

ഷോയ്‌ബ് മാലിക്ക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ ചിത്രം പങ്കുവെച്ചത്

പാകിസ്താന്‍ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്ക് വിവാഹിതനായി. പാകിസ്താനി നടിയായ സന ജാവേദാണ് വധു. ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിർസയുമായുള്ള വേർപിരിയല്‍ വാർത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് വിവാഹം. ഷോയ്‌ബ് മാലിക്ക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ ചിത്രം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വേർപിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു.

"വിവാഹം ബുദ്ധിമുട്ടേറിയ ഒന്നാണ്. വേർപിരിയല്‍ കഠിനവും. അമിതവണ്ണം ബുദ്ധിമുട്ടേറിയ ഒന്നാണ്. ഫിറ്റായിരിക്കുക എന്നത് കഠിനവും. ആശയവിനിമയം ബുദ്ധിമുട്ടേറിയ ഒന്നാണ്, ആശയവിനിമയം ഇല്ലാതിരിക്കുക എന്നത് കഠിനവും. ജീവിതം ഒരിക്കലും എളുപ്പമുള്ള ഒന്നല്ല, എപ്പോഴും കഠിനമായിരിക്കും...വിവേകത്തോടെ വേണം തിരഞ്ഞെടുപ്പ് നടത്താന്‍," സാനിയ കുറിച്ചു.

സാനിയ മിർസയുമായി വേർപിരിഞ്ഞു; ഷൊയ്ബ് മാലിക്ക് വീണ്ടും വിവാഹിതനായി, വധു സന ജാവേദ്
തിരിച്ചുവരവിന്റെ കഥ തുടരുന്നു; ഓസ്ട്രേലിയന്‍ ഓപ്പണിലെ 'അമ്മക്കരുത്ത്'

2010 ഏപ്രില്‍ 12നായിരുന്നു ഷോയ്‌ബ് മാലിക്കിന്റേയും സാനിയ മിർസയുടേയും വിവാഹം നടന്നത്. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. പിന്നീട് പാകിസ്താനില്‍ വെച്ചും ചടങ്ങുകള്‍ നടന്നിരുന്നു. 2018 ഒക്ടോബറില്‍ ഇരുവർക്കും ആണ്‍കുഞ്ഞ് ജനിച്ചിരുന്നു. ഇസാന്‍ മിർസ മാലിക്കെന്നാണ് കുട്ടിയുടെ പേര്.

2023 ഫെബ്രുവരിയിലായിരുന്നു സാനിയ ടെന്നീസിനോട് വിടപറഞ്ഞത്. ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലുമായി ആറ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സാനിയ സ്വന്തമാക്കിയിട്ടുണ്ട്. ഡബിള്‍സ് - ഓസ്ട്രേലയന്‍ ഓപ്പണ്‍ (2016), വിംബിള്‍ഡണ്‍ (2015), യുഎസ് ഓപ്പണ്‍ (2015). മിക്സഡ് ഡബിള്‍സ് - ഓസ്ട്രേലിയന്‍ ഓപ്പണ്‍ (2009), ഫ്രഞ്ച് ഓപ്പണ്‍ (2012), യുഎസ് ഓപ്പണ്‍ (2014).

logo
The Fourth
www.thefourthnews.in