പ്രതിഷേധം ഫലം കണ്ടു; ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതി സസ്പെന്‍ഡ് ചെയ്ത് കായിക മന്ത്രാലയം

പ്രതിഷേധം ഫലം കണ്ടു; ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതി സസ്പെന്‍ഡ് ചെയ്ത് കായിക മന്ത്രാലയം

ജൂനിയർ വിഭാഗം മത്സരങ്ങള്‍ മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ചതില്‍ താരങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി

ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. ഭരണ സമിതിയ്ക്ക് എതിരെ ഗുസ്തി താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. തെരഞ്ഞെടുപ്പിന് പിന്നാലെ കരിയര്‍ അവസാനിപ്പിക്കുന്നതായി ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് പ്രഖ്യാപിച്ചിരുന്നു. മറ്റൊരു താരമായ ബജ് രംഗ് പുനിയ പത്മശ്രീ പുരസ്കാരവും മടക്കി നല്‍കിരുന്നു.

പ്രതിഷേധം ഫലം കണ്ടു; ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതി സസ്പെന്‍ഡ് ചെയ്ത് കായിക മന്ത്രാലയം
ഗോദയിലെ കണ്ണീർ; അനീതിയുടെ 'സാക്ഷ്യ' പത്രം

ജൂനിയർ വിഭാഗം മത്സരങ്ങള്‍ മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ചതില്‍ താരങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടിയെന്നാണ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ വിശദീകരണം. മുന്‍ ഫെഡറേഷന്‍ തലവനും ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിന്റെ നാടായ ഗോണ്ടയിലെ നന്ദിനി നഗറില്‍ വെച്ച് ഡിസംബർ 28-ന് ജൂനിയർ മത്സരങ്ങള്‍ ആരംഭിക്കുമെന്നായിരുന്നു പുതിയ ഭരണസമിതിയുടെ പ്രഖ്യാപനം.

പ്രതിഷേധം ഫലം കണ്ടു; ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതി സസ്പെന്‍ഡ് ചെയ്ത് കായിക മന്ത്രാലയം
'40 ദിവസം റോഡിലാണ് ഉറങ്ങിയത്, എന്നിട്ടും നീതിയില്ല'; ഇനി ഗോദയിലേക്കില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക്

ഡിസംബര്‍ 21 നായിരുന്നു ദേശീയ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്ഐ) പുതിയ തലവനായി സഞ്ജയ് സിങ് തിരഞ്ഞെടുക്കപ്പെട്ടത്. ലൈംഗികാരോപണത്തെ തുടർന്ന് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അനുയായിയായാണ് സഞ്ജയ് സിങ് അറിയപ്പെട്ടിരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വർണ മെഡല്‍ ജേതാവും പ്രമുഖ ഗുസ്തി താരങ്ങളുടെ പിന്തുണയോടെയും മത്സരിച്ച അനിത ഷിയോറനെയാണ് സഞ്ജയ് സിങ് പരാജയപ്പെടുത്തിയത്. 47-ല്‍ 40 വോട്ടും നേടിയായിരുന്നു സഞ്ജയ് സിങ്ങിന്റെ വിജയം.

logo
The Fourth
www.thefourthnews.in