'ട്രയല്‍സില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല',  
വിമർശനങ്ങൾക്ക് മറുപടിയുമായി വിനേഷും പുനിയയും

'ട്രയല്‍സില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല', വിമർശനങ്ങൾക്ക് മറുപടിയുമായി വിനേഷും പുനിയയും

അവകാശങ്ങൾക്കായി ഗുസ്തി താരങ്ങൾ പോരാടുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും താരങ്ങൾ

ഏഷ്യന്‍ ഗെയിംസില്‍ ട്രയല്‍സില്ലാതെ നേരിട്ട് പ്രവേശനം നല്‍കിയ ഐഒഎ തീരുമാനത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ പ്രതികരണവുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും. ട്രയല്‍സില്‍ നിന്ന് തങ്ങള്‍ ഒളിച്ചോടിയിട്ടില്ലെന്നും വിവാദങ്ങളിലേക്കും കോടതി നടപടികളിലേക്കും തങ്ങളെ വലിച്ചിഴച്ചതില്‍ വേദനയുണ്ടെന്നും താരങ്ങള്‍ പ്രതികരിച്ചു. അതേസമയം തങ്ങളുടെ അവകാശങ്ങള്‍ക്കായി ഗുസ്തി താരങ്ങള്‍ പോരാടുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും താരങ്ങള്‍ പറഞ്ഞു.

'ട്രയല്‍സില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല',  
വിമർശനങ്ങൾക്ക് മറുപടിയുമായി വിനേഷും പുനിയയും
ഏഷ്യന്‍ ഗെയിംസ്: ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത നല്‍കിയതിനെതിരായ ഹര്‍ജി തള്ളി

''ഞങ്ങള്‍ ട്രയല്‍സിന് എതിരല്ല, പംഗലിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല, അവള്‍ തെറ്റ് ചെയ്തിട്ടില്ല. അവള്‍ അവളുടെ അവകാശങ്ങള്‍ക്കും ഞങ്ങള്‍ ഞങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുകയാണ്. അവള്‍ വളരെ ചെറുപ്പമാണ്, കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല, പക്ഷേ ഞങ്ങള്‍ തെറ്റുകാരല്ല'' വിനേഷ് പറഞ്ഞു. തങ്ങള്‍ വ്യവസ്ഥിതിക്കെതിരെയും ശക്തന്മാര്‍ക്കെതിരെയും പോരാടുമ്പോള്‍ ആരും മുന്നോട്ട് വന്നില്ലെന്നും വിനേഷ് കുറ്റപ്പെടുത്തി.

'കേസിനെ കോടതിയില്‍ നേരിടും. വിചാരണകളെ ഞങ്ങള്‍ ഭയപ്പെടുന്നില്ല'

''വിവാദങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു. എന്നാല്‍ കുട്ടികള്‍ സംസാരിച്ചു തുടങ്ങിയതില്‍ സന്തോഷമുണ്ട്. അവരിപ്പോള്‍ ധൈര്യം സംഭരിച്ചു മുന്നോട്ട് വരുന്നു. ഇത് നല്ല കാര്യമാണ് ''.വിനേഷ് വ്യക്തമാക്കി. കേസിനെ കോടതിയില്‍ നേരിടും. വിചാരണകളെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. ഈ ട്രയല്‍സില്‍ കാണിച്ച ആവേശം അവര്‍ സമരത്തില്‍ കാണിച്ചിരുന്നെങ്കില്‍ ബ്രിജ്ഭൂഷണിപ്പോള്‍ പുറത്തുണ്ടാകുമായിരുന്നില്ലെന്നും വിനേഷ് കുറ്റപ്പെടുത്തി. സമരത്തില്‍ പങ്കെടുത്തതിനാല്‍ തങ്ങള്‍ക്ക് പരിശീലനത്തിനാവശ്യമായ സമയം ലഭിച്ചിരുന്നില്ല. അങ്ങനെ ലഭിച്ച അവസരം വിട്ടുകൊടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും വിനേഷ് പ്രതികരിച്ചു.

'ട്രയല്‍സില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല',  
വിമർശനങ്ങൾക്ക് മറുപടിയുമായി വിനേഷും പുനിയയും
ഏഷ്യന്‍ ഗെയിംസ്: ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത നൽകി ഐഒഎ; പ്രതിഷേധവുമായി മറ്റ് താരങ്ങൾ

ബജ്‌രംഗ് പൂനിയയ്ക്കും വിനേഷ് ഫോഗട്ടിനും ട്രയല്‍സ് നടത്താതെ ഏഷ്യന്‍ ഗെയിംസില്‍ നേരിട്ട് പ്രവേശനം നല്‍കിയ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തീരുമാനമാണ വിവാദമായത്. ഐഒഎയുടെ ഈ തീരുമാനം ചോദ്യം ചെയ്ത് അണ്ടര്‍ 20 ലോക ചാമ്പ്യന്‍ ആന്റിം പംഗലും അണ്ടര്‍ 23 ഏഷ്യന്‍ ചാമ്പ്യന്‍ സുജീത് കല്‍ക്കലും കോടതിയെ സമീപിച്ചെങ്കിലും കോടതി വാദം കേള്‍ക്കാതെ ഹര്‍ജി തള്ളുകയായിരുന്നു. ഐഒഎയുടെ തീരുമാനം ഏകപക്ഷീയവും അധാര്‍മ്മികവുമാണെന്നു പറയാന്‍ പറ്റില്ലെന്നും വിനേഷും ബജ്‌രംഗും ലോക റാങ്കിങ്ങില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഉള്ളവരാണെന്നും അതിനാല്‍ അവരെ എലീറ്റ് അത്ലറ്റുകളായി കണക്കാക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം.

logo
The Fourth
www.thefourthnews.in