പരിശീലനത്തിനിടെ പരുക്ക്; വിനേഷ് ഫോഗാട്ട്‌ ഏഷ്യൻ ഗെയിംസില്‍ നിന്ന് പിന്മാറി

പരിശീലനത്തിനിടെ പരുക്ക്; വിനേഷ് ഫോഗാട്ട്‌ ഏഷ്യൻ ഗെയിംസില്‍ നിന്ന് പിന്മാറി

കാല്‍മുട്ടിനേറ്റ പരുക്കാണ് ഇന്ത്യന്‍ താരത്തിന്റെ ഏഷ്യന്‍ ഗെയിംസ് സ്വപ്നങ്ങള്‍ തകര്‍ത്തത്‌

ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗാട്ട്‌ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. പരിശീലനത്തിനിടെ കാല്‍മുട്ടിന് പരുക്കേറ്റതിനാലാണ് പിന്മാറുന്നതെന്ന് താരം എക്സില്‍ പോസ്റ്റ് ചെയ്തു. ഓഗസ്റ്റ് 17 ന് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും താരം അറിയിച്ചു. തനിക്ക് പകരം ഏഷ്യന്‍ ഗെയിംസിലേക്ക് മറ്റൊരാളെ അയക്കണമെന്നും താരം അഭ്യര്‍ഥിച്ചു.

ഒരു ദുഖവാര്‍ത്ത എല്ലാവരോടും പങ്കുവയ്ക്കാന്‍ ഉണ്ടെന്ന് പറഞ്ഞാണ് താരം പോസ്റ്റ് തുടങ്ങുന്നത്. ''രണ്ട് ദിവസം മുന്‍പ് ഓഗസ്റ്റ് 13 ന് പരിശീലനത്തിനിടെ എന്റെ കാല്‍ മുട്ടിന് പരുക്കേറ്റു. പരിശോധകള്‍ക്ക് ശേഷം പരുക്ക് ഭേദമാകാന്‍ ശസ്ത്രക്രയ ചെയ്യുക എന്നതാണ് ഒരേയൊരു പോംവഴി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനാല്‍ ഓഗസ്റ്റ് 17 ന് മുംബൈയില്‍ വച്ച് ഞാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയാണ്'' താരം അറിയിച്ചു.

2018 ല്‍ ജക്കാര്‍ത്തയില്‍ സ്വന്തമാക്കിയ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ നിലനിര്‍ത്തുക എന്നത് എന്റെ വലിയ സ്വപ്‌നമായിരുന്നു

ഏഷ്യന്‍ഗെയിംസ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കുക എന്നത് തന്റെ വലിയ സ്വപ്‌നമായിരുന്നു എന്നും എന്നാല്‍ പരുക്ക് വില്ലനായെന്നും വിനേഷ് പറഞ്ഞു. '2018 ല്‍ ജക്കാര്‍ത്തയില്‍ സ്വന്തമാക്കിയ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ നിലനിര്‍ത്തുക എന്നത് എന്റെ വലിയ സ്വപ്‌നമായിരുന്നു, എന്നാല്‍ പരുക്കേറ്റതിനാല്‍ എനിക്ക് അതിന് സാധിക്കില്ല' -അവര്‍ കുറിച്ചു. പരുക്കേറ്റ ഉടന്‍ തന്നെ താന്‍ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചിരുന്നതായും അതിനാല്‍ ഏഷ്യന്‍ ഗെയിംസിലേക്ക് പകരക്കാരെ അയക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും വിനേഷ് വ്യക്തമാക്കി.

2024 പാരിസ് ഒളിമ്പിക്‌സിനു മുമ്പായി ശക്തമായി തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്നും താരം പ്രത്യാശിച്ചു. ' എനിക്കുള്ള പിന്തുണ ഇനിയും തുടരാന്‍ ഞാന്‍ ആരാധകരോട് അഭ്യര്‍ഥിക്കുകയാണ്. എങ്കില്‍ മാത്രമേ എനിക്ക് തിരിച്ചുവരാനും 2024 ഒളിംപിക്‌സിലേക്ക് പരിശീലനം തുടരാനും സാധിക്കുകയുള്ളു. നിങ്ങളുടെ പിന്തുണയാണ് എന്റെ ശക്തി' താരം കൂട്ടിച്ചേര്‍ത്തു.

പരിശീലനത്തിനിടെ പരുക്ക്; വിനേഷ് ഫോഗാട്ട്‌ ഏഷ്യൻ ഗെയിംസില്‍ നിന്ന് പിന്മാറി
'ട്രയല്‍സില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല', വിമർശനങ്ങൾക്ക് മറുപടിയുമായി വിനേഷും പുനിയയും

ഏഷ്യന്‍ ഗെയിംസിലേക്ക് വിനേഷിന് ട്രയല്‍സില്ലാതെ നേരിട്ട് പ്രവേശനം നല്‍കിയ ഐഒഎ നടപടി വിവാദമായിരുന്നു. നിയമപോരാട്ടത്തിലേക്കു വരെ വഴിവച്ച വിവാദത്തിനൊടുവില്‍ കോടയി വിനേഷിന് അനുകൂലമായി വിധിക്കുകയായിരുന്നു. ലൈംഗികാരോപണ വിധേയനായ ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ സമരം ചെയ്തതിനാല്‍ താരത്തിന് പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അതിനാലാണ് വിനേഷ് ഫോഗട്ടിനും ബജ്രംഗ് പുനിയയ്ക്കും ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചത്.

logo
The Fourth
www.thefourthnews.in