'വരുമാനം വളരെ കുറവ്';
കോള്‍, ഡേറ്റ നിരക്കുകള്‍ ഉയർത്താനൊരുങ്ങി എയർടെൽ

'വരുമാനം വളരെ കുറവ്'; കോള്‍, ഡേറ്റ നിരക്കുകള്‍ ഉയർത്താനൊരുങ്ങി എയർടെൽ

കഴിഞ്ഞ മാസം എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനിന്റെ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. 28 ദിവസത്തേക്കുള്ള കുറഞ്ഞ റീചാർജിന്റെ നിരക്ക് 57 ശതമാനമായാണ് വർധിപ്പിച്ചത്.

കോള്‍, ഡേറ്റ നിരക്കുകള്‍ ഉയർത്താനൊരുങ്ങി രാജ്യത്തെ മുന്‍ നിര ടെലികോം കമ്പനിയായ എയർടെൽ. ഈ വർഷം എല്ലാ പ്ലാനുകളുടെയും നിരക്കുകൾ വർധിപ്പിക്കുമെന്ന് ഭാരതി എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു. കോളുകളുടെയും ഇന്റർനെറ്റ് ഡാറ്റയുടെയും നിരക്കുകൾ ഉയർത്താനാണ് തീരുമാനം.

കഴിഞ്ഞ മാസം എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനിന്റെ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. 28 ദിവസത്തേക്കുള്ള കുറഞ്ഞ റീചാർജിന്റെ നിരക്ക് 57 ശതമാനമായാണ് വർധിപ്പിച്ചത്. ഇത്തരത്തിൽ എട്ട് സർക്കിളുകളിലായി 155രൂപയാക്കിയിരുന്നു. കമ്പനിയുടെ ബാലൻസ് ഷീറ്റ് ആരോഗ്യകരമാണെങ്കിലും താരിഫ് വർധനയുടെ ആവശ്യമുണ്ട്. ടെലികോം ബിസിനസിൽ മൂലധന വരുമാനം വളരെ കുറവാണെന്നും ഈ വർഷം താരിഫ് വർദ്ധനവ് ഉണ്ടാകുമെന്നും ഭാരതി മിത്തൽ വ്യക്തമാക്കി. ഇന്ത്യൻ താരിഫ് സാഹചര്യത്തിൽ വരേണ്ട ചെറിയ വർധനവിനെ കുറിച്ചാണ് കമ്പനി സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'വരുമാനം വളരെ കുറവ്';
കോള്‍, ഡേറ്റ നിരക്കുകള്‍ ഉയർത്താനൊരുങ്ങി എയർടെൽ
എയര്‍ടെല്‍ 5G ഉടനെത്തും ; നിലവിലുള്ള സിമ്മില്‍ തന്നെ 5Gയും കിട്ടും

''ശമ്പളം വർധിച്ചു, വാടക വർധിച്ചു. ആർക്കും പരാതിയില്ല. ഉപഭോക്താക്കൾ ഒരു തരത്തിലുള്ള താരിഫും നൽകാതെയാണ് 30 ജിബി ഉപയോഗിക്കുന്നത്. രാജ്യത്ത് തങ്ങൾക്ക് വോഡഫോൺ (ഐഡിയ) തരത്തിലുള്ള സാഹചര്യങ്ങളില്ലാത്തതുകൊണ്ട് താരിഫ് വർദ്ധന നടപ്പിലാക്കിയേ തീരു. നമുക്ക് രാജ്യത്ത് ശക്തമായ ഒരു ടെലികോം കമ്പനി ആവശ്യമാണ്-'' സുനിൽ ഭാരതി മിത്തൽ പറഞ്ഞു. നേരത്തെ 99 രൂപയുടെ മിനിമം റീചാർജ് പ്ലാൻ കമ്പനി പിൻവലിച്ചിരുന്നു. 99 രൂപയ്ക്ക് റീചാർജ്  ചെയ്‌താല്‍ ഉപഭോക്താക്കൾക്ക് 200എംബി ഡാറ്റയും ലോക്കൽ, എസ്ടിഡി കോളുകൾക്ക് ഓരോ കോളിനും 2.5 പൈസ നിരക്കിലും ലഭിച്ചിരുന്ന പ്ലാനാണ് പിൻവലിച്ചിരിക്കുന്നത്.

'വരുമാനം വളരെ കുറവ്';
കോള്‍, ഡേറ്റ നിരക്കുകള്‍ ഉയർത്താനൊരുങ്ങി എയർടെൽ
5ജി സ്‌പെക്ട്രം; സേവനം ആരംഭിക്കാൻ തയ്യാറെടുക്കണമന്ന് കമ്പനികളോട് കേന്ദ്രം

ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യയ്ക്ക് വളരെയധികം നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് മിത്തൽ പറഞ്ഞു. രാജ്യം 5ജിയിലേക്ക് മാറിയതിന് പിന്നാലെയാണ് 2023ല്‍ 4ജി സേവനങ്ങളുടെ നിരക്ക് കൂട്ടാൻ കമ്പനികൾ ഒരുങ്ങുന്നത്. 5ജി ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റാ ക്വാട്ട അനുവദിക്കാനാണ് ടെലകോം ഓപറേറ്റർമാർ ആലോചിക്കുന്നത്. ഇതിനകം തന്നെ വിവിധ ടെലകോം ഓപറേറ്റർമാർ 4ജി സേവനനിരക്ക് നിരക്കുകൾ കൂട്ടുകയോ ചെറിയ നിരക്കിന്റെ പ്ലാനുകൾ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. എയർടെലും തങ്ങളുടെ 5ജി ശൃംഖല വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. കൂടുതൽ ഡാറ്റ ഓഫറുകളും മികച്ച വേഗതയും കാണിച്ച് ഉപയോക്താക്കളെ 5ജി ഫോണുകളിലേക്ക് മാറാനാണ് പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് അഞ്ചാം തലമുറ ടെലകോം സേവനങ്ങൾക്ക് തുടക്കമിട്ടത്. ഡിസംബർ 20ന് കേരളത്തിലും 5ജി സേവനങ്ങൾക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ കൊച്ചിയിലായിരുന്നു സേവനങ്ങൾ ലഭിച്ചത്. ഈ വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 2024 അന്ത്യത്തോടെ എല്ലാ നഗരങ്ങളിലും 5ജി ലഭ്യമാക്കുമെന്ന് എയർടെല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in