ഫോക്സ്കോണിന്റെ ഇന്ത്യയിലെ രണ്ടാമത്തെ നിക്ഷേപം തെലങ്കാനയിൽ; 
സ്ഥിരീകരിച്ച് കമ്പനി ചെയർമാൻ

ഫോക്സ്കോണിന്റെ ഇന്ത്യയിലെ രണ്ടാമത്തെ നിക്ഷേപം തെലങ്കാനയിൽ; സ്ഥിരീകരിച്ച് കമ്പനി ചെയർമാൻ

സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്ന് ഫോക്സ്കോൺ ചെർമാൻ യങ് ലിയു
Published on

ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്ര ഇലക്ട്രോണിക്‌സ് കമ്പനി ഫോക്സോണിന്റെ സംരംഭം തെലങ്കാനയിൽ ആരംഭിക്കുമെന്ന് സ്ഥിരീകരണം. ഫോക്സ്കോൺ കമ്പനി ചെയർമാൻ യങ് ലിയു തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന് അയച്ച കത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിയുന്നതും വേഗത്തിൽ നിർമാണ യൂണിറ്റ് ആരംഭിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ പിന്തുണ ആവശ്യമാണെന്നും കത്തിൽ യങ് ലിയു ആവശ്യപ്പെടുന്നു. ഹൈദരാബാദിന് സമീപത്തെ കോംഗര കലന്‍ എന്ന പ്രദേശത്താണ് നിർമാണ യൂണിറ്റ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

'മാര്‍ച്ച് രണ്ടിന് തെലങ്കാന മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഫോക്‌സ്‌കോണിന്റെ നിര്‍മാണ യൂണിറ്റ് കോംഗര കലനില്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കഴിയുന്നതും വേഗത്തില്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ആവശ്യമാണ്' മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് അയച്ച കത്തില്‍ ലിയു വ്യക്തമാക്കി.

'പ്രഗതി ഭവനില്‍ വെച്ച് മുഖ്യമന്ത്രിയും ലിയുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഫോക്‌സ്‌കോണിന്റെ നിര്‍മാണ യൂണിറ്റ് തെലങ്കാനയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഇത് ഒരു ലക്ഷത്തിലധികം തൊഴില്‍ സാധ്യത സൃഷ്ടിക്കും' മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഫോക്സ്കോണിന്റെ ഇന്ത്യയിലെ രണ്ടാമത്തെ സംരഭമാണ് തെലങ്കാനയിൽ വരാൻ പോകുന്നത്. കഴിഞ്ഞ വർഷം തമിഴ്നാട്ടിലാണ് ഫോക്സ്കോണിന്റെ ആദ്യ യൂണിറ്റ് ആരംഭിച്ചത്.

ഫോക്സ്കോണിന്റെ ഇന്ത്യയിലെ രണ്ടാമത്തെ നിക്ഷേപം തെലങ്കാനയിൽ; 
സ്ഥിരീകരിച്ച് കമ്പനി ചെയർമാൻ
57,000 കോടിയുടെ ഐ ഫോൺ നി‍‍‍ർമാണ യൂണിറ്റ്; ഇന്ത്യയില്‍ രണ്ടാമത്തെ നിക്ഷേപത്തിനൊരുങ്ങി ഫോക്സ്കോണ്‍

നേരത്തെ ബെംഗളൂരുവിൽ ഫോക്സോൺ നിർമാണ യൂണിറ്റ് ആരംഭിക്കാൻ പോകുന്നുവെന്ന തരത്തിലാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഈ വാർത്ത നിഷേധിച്ച് ഫോക്സ്കോൺ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് തെലങ്കാനയിൽ നിർമാണ യൂണിറ്റ് ആരംഭിക്കാൻ തീരുമാനിച്ചതായി കമ്പനി തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഫോക്സ്കോണിന്റെ ഇന്ത്യയിലെ രണ്ടാമത്തെ നിക്ഷേപം തെലങ്കാനയിൽ; 
സ്ഥിരീകരിച്ച് കമ്പനി ചെയർമാൻ
കരാറിൽ ഒപ്പുവെച്ചിട്ടില്ല; ഇന്ത്യയിൽ വീണ്ടും ഐ ഫോൺ നി‍‍‍ർമാണ യൂണിറ്റെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഫോക്സ്കോണ്‍
logo
The Fourth
www.thefourthnews.in