ചരിത്ര മാറ്റത്തിന് ആപ്പിള്‍, ഒപ്പം ആശങ്കയും; എന്താണ് സൈഡ്‌ലോഡിങ് ഫീച്ചർ

ചരിത്ര മാറ്റത്തിന് ആപ്പിള്‍, ഒപ്പം ആശങ്കയും; എന്താണ് സൈഡ്‌ലോഡിങ് ഫീച്ചർ

പുതിയ ഫീച്ചറിന്റെ സഹായത്തോടെ ആപ്പ് സ്റ്റോറിന് പുറത്തുള്ള ആപ്പുകളും ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കള്‍ക്ക് കഴിയും

ഐഒഎസ് 17.4 അപ്ഡേറ്റിലൂടെ ചരിത്ര മാറ്റത്തിനൊരുങ്ങി ആപ്പിൾ. ആപ്പ് സ്റ്റോറിന് പുറത്തുള്ള ആപ്പുകളും ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സൈഡ്‌ലോഡിങ് ഫീച്ചറാണ് ആപ്പിൾ അവതരിപ്പിക്കുന്നത്. തങ്ങളുടെ ഫോണുകളില്‍, തങ്ങളുടേതല്ലാത്ത മറ്റ് ആപ്പ് സ്റ്റോറുകളില്‍ നിന്നുള്ള ആപ്പുകളും ഇന്‍സ്റ്റോള്‍ ചെയ്യുന്നത് അനുവദിക്കുന്ന ഫീച്ചറാണ് സൈഡ്‌ലോഡിങ്. സുരക്ഷ മുൻനിർത്തിയാണ് മറ്റ് ആപ്പ് ​സ്റ്റോറുകളെ ഐഒഎസിൽ നിന്ന് ആപ്പിൾ അകറ്റി നിർത്തിയിരുന്നത്. ആപ്പ് സ്റ്റോറിൽ ആപ്പുകൾ എടുക്കണമെങ്കിൽ ആപ്പിളിന് 30 ശതമാനം കമ്മീഷനും ലാഭവിഹിതവും ആപ്പ് ഡെവലപ്പിങ് കമ്പനി നൽകണം.

ഈ ഫീച്ചർ ഇന്ത്യയിൽ ലഭ്യമാകില്ല. യൂറോപ്യന് യൂണിയൻ കീഴിലുള്ള 27 രാജ്യങ്ങളിൽ മാത്രമായിരിക്കും ഈ ഫീച്ചർ ലഭ്യമാകുക

തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളിൽനിന്നുള്ള ആപ്പുകളും ഐഒഎസിൽ ഇൻസ്റ്റാൾ ചെയ്യാൻ അ‌നുവദിക്കണമെന്നും യൂറോപ്യൻ യൂണിയന്റെ പുതിയ നിയമമായ ഡിജിറ്റൽ മാർക്കറ്റ് ആക്ട് (ഡിഎംഎ) നിർദേശമുണ്ടായിരുന്നു. ആപ്പ് സ്റ്റോറുകൾ തെരഞ്ഞെടുക്കാനുള്ള അ‌വകാശം ഉപയോക്താക്കൾക്ക് വിട്ടു നൽകണം എന്നാണ് നിയമത്തിലൂടെ യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ആപ്പിളിന്റെ പുതിയ നീക്കം. എന്നാൽ ഈ ഫീച്ചർ ഇന്ത്യയിൽ ലഭ്യമാകില്ല. യൂറോപ്യന് യൂണിയൻ കീഴിലുള്ള 27 രാജ്യങ്ങളിൽ മാത്രമായിരിക്കും ഈ ഫീച്ചർ ലഭ്യമാകുക. മറ്റുള്ള രാജ്യങ്ങളിലും സൈഡ്‌ലോഡിങ് ഫീച്ചർ അനുവദിനീയമായിരിക്കില്ല.

ചരിത്ര മാറ്റത്തിന് ആപ്പിള്‍, ഒപ്പം ആശങ്കയും; എന്താണ് സൈഡ്‌ലോഡിങ് ഫീച്ചർ
ഇനി ഐ ഫോൺ മോഷ്ടിക്കാന്‍ മെനക്കെടേണ്ട, പാസ്‌വേഡ് അറിഞ്ഞിട്ടും കാര്യമില്ല; ഐഒഎസ് 17.3 അപ്ഡേറ്റിൽ ഗംഭീര ഫീച്ചർ

ഈ വർഷം ജൂൺ മാസത്തോടുകൂടിയായിരിക്കും ഐഒഎസിന്റെ പുതിയ അപ്ഡേറ്റായ 17.4 പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ട്. ഈ അ‌പ്ഡേഷന്റെ ഫീച്ചറുകളുടെ കൂട്ടത്തിൽ ആപ്പ് സൈഡ്‌ലോഡിങ് ഫീച്ചറും ഉൾപ്പെടുന്നതായിരിക്കും. നിലവിൽ ഐഫോണുകളിൽ ആപ്പ് സ്റ്റോറിന് പുറത്തുനിന്നുള്ള ആപ്പുകൾ ഔദ്യോഗികമായ രീതികളിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല. സുരക്ഷാ വലയം 'ജെയില്‍ബ്രേയ്ക്' ഭേദിച്ച് അതിനുള്ള അനുമതി നൽകിയാൽ മാത്രമേ പുറത്തുള്ള ആപ്പുകൾ ഐഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കു. ഇതോടെ ഐഫോണുകളിൽ സുരക്ഷാ വെല്ലുവിളിയുണ്ടാകും.

ഐഒഎസ്സിലുള്ളതിനേക്കാൾ 47 മടങ്ങ്​ മാൽവെയറുകൾ ആൻഡ്രോയ്​ഡിലുണ്ടെന്നും ആപ്പുകള്‍ സൈഡ്‌ലോഡ് ചെയ്യാന്‍ താത്പര്യമുള്ള ഉപയോക്താക്കള്‍ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങുന്നത് പരിഗണിക്കണമെന്നും വർഷങ്ങക്ക് മുൻപ് ആപ്പിൾ സിഇഒ ടിം കുക്ക് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ യൂറോപ്യന്‍ യൂണിയന്റെ നിബന്ധനയ്ക്ക് വഴങ്ങി ലൈറ്റനിംഗ് ചാർജിങ് പോർട്ട് ഉൾപ്പടെയുള്ള മാറ്റങ്ങൾ ആപ്പിൾ പുതിയ സീരീസിൽ കൊണ്ടുവന്നിരുന്നു. ഐഫോണ്‍ 15 സീരീസിൽ യുഎസ്ബി-സി പോര്‍ട്ടായിരുന്നു പ്രധാന മാറ്റം. ഇപ്പോഴിതാ രൂക്ഷമായി വിമർശനം ഉയർത്തിയ സൈഡ്‌ലോഡിങ് ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ടെക് ലോകത്തെ ഭീമന്മാരായ ആപ്പിൾ.

ചരിത്ര മാറ്റത്തിന് ആപ്പിള്‍, ഒപ്പം ആശങ്കയും; എന്താണ് സൈഡ്‌ലോഡിങ് ഫീച്ചർ
സാംസങ് വീണു! സ്മാർട്ട്ഫോണ്‍ വിപണിയില്‍ ആപ്പിള്‍ ഒന്നാമത്; വളർച്ചയുടെ പിന്നിലെ കാരണം

ഐഫോണുകളിൽ സൈഡ്‌ലോഡിംഗ് സുരക്ഷിതമാണോ?

സൈഡ്‌ലോഡിങ് ഐഫോണുകളുടെ വിശ്വാസ്യതയും സുരക്ഷയും നഷ്ടപ്പെടുത്തുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതിലൂടെ സുരക്ഷാ വീഴ്ചകൾ ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നുണ്ട്. മാൽവെയർ ആപ്പുകളുടെ ഇന്‍സ്റ്റാലേഷന്‍ തടയുക വഴി ഐഫോണുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു എന്നാണ് കമ്പനിയുടെ നിലപാട്.

ആപ്പ് റിവ്യൂ വഴി എല്ലാ ആപ്പുകളുടെയും സുരക്ഷ പരിശോധിക്കുവാനും വൈറസ് ബാധിതമായ എസ്ഡികെകള്‍, മാല്‍വെയറുകള്‍ തുടങ്ങിയവയുണ്ടോ എന്ന് പരിശോധിക്കാൻ ആപ്പിളിനാകും ഇതുവഴിയാണ് ആപ്പ് സ്റ്റോര്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നത്.

സൈഡ് ലോഡ് ചെയ്യാന്‍ അനുവദിച്ചാല്‍ അനുകരണ ആപ്പുകള്‍ ഉപയോഗിച്ച് തട്ടിപ്പുകൾ തടത്താനാകുമെന്നും ട്രോജന്‍ ആപ്പുകള്‍ ഉൾപ്പെടെ ഐഫോണുകളില്‍ കയറിക്കൂടാനുള്ള സാധ്യതകാളാണ് കമ്പനി മുന്നോട്ട് വെക്കുന്നത്.'

ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകളെ നിയന്ത്രിക്കാൻ, ഐഒഎസ് ആപ്പുകൾക്കുള്ള നോട്ടറൈസേഷൻ പോലുള്ള സുരക്ഷാസംവിധാനങ്ങൾ ആപ്പിൾ ഇതോടൊപ്പം നടപ്പിലാക്കും, അതിനാൽ കൃത്യത, പ്രവർത്തനക്ഷമത, സുരക്ഷ, സ്വകാര്യത എന്നിവയ്ക്കായി ആപ്പിളിൻ്റെ നോട്ടറൈസേഷൻ മാനദണ്ഡങ്ങൾ ഉപയോക്താക്കൾ പാലിക്കണം.

ഐഫോണിൽ സൈഡ്‌ലോഡിംഗ് ഫീച്ചർ പ്രവർത്തിക്കുന്നതെങ്ങനെ?

ഐഒഎസ് 17.4ലൂടെ സൈഡ്‌ലോഡിങ് ഫീച്ചർ ഉപയോഗിക്കാനാകും. തേർഡ് പാർട്ടി ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ, ഡൗൺലോഡ് ചെയ്യുന്നതിനും ഇൻസ്റ്റാളേഷൻ അനുവദിക്കുന്നതിനും മുൻപ് ആപ്പുകളുടെ വിവരങ്ങൾ കാണാൻ ഉപയോക്താക്കളോട് ആവശ്യപ്പെടും തുടർന്ന് ഡൌൺലോഡ് ചെയ്യാൻ അനുമതി നൽകണം ശേഷം മാർക്കറ്റ് പ്ലേസ് ഡെവലപ്പറുടെ ഉടമസ്ഥതയിലുള്ള ഒരു വെബ്‌സൈറ്റിൽ നിന്നും ഉപയോക്താക്കൾക്ക് മാർക്കറ്റ് പ്ലേസ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.

ചരിത്ര മാറ്റത്തിന് ആപ്പിള്‍, ഒപ്പം ആശങ്കയും; എന്താണ് സൈഡ്‌ലോഡിങ് ഫീച്ചർ
വിഷ്വൽ ടെക്നോളജിയിൽ വിപ്ലവം സൃഷ്ടിക്കാൻ ആപ്പിൾ വിഷൻ പ്രോ; 2024 ഫെബ്രുവരിയോടെ പുറത്തിറങ്ങുമെന്ന് സൂചന

ഉപയോക്താക്കൾക്ക് മാർക്കറ്റ് പ്ലേസ് ആപ്പുകളുടെ പട്ടിക നിയന്ത്രിക്കാനാകും ഒപ്പം എപ്പോൾ വേണമെങ്കിലും ആ ഓപ്ഷൻ ഡിലീറ്റ് ചെയ്യാനുമുള്ള സജ്ജീകരണം ഐഫോണിലുണ്ടാകും. മാർക്കറ്റ് പ്ലേസ് ഡിലീറ്റ് ആക്കുന്നതിലൂടെ ബന്ധപ്പെട്ട എല്ലാ ഡാറ്റയും ഇല്ലാതാക്കുകയും ആ മാർക്കറ്റിൽ നിന്നുള്ള ആപ്പ് അപ്‌ഡേറ്റുകൾ നിർത്തുകയും ചെയ്യും.

logo
The Fourth
www.thefourthnews.in