കൂട്ട പിരിച്ചുവിടലിനൊരുങ്ങി ബംബിൾ; വെട്ടിക്കുറയ്ക്കുക മുന്നൂറിലധികം തസ്തികകള്‍

കൂട്ട പിരിച്ചുവിടലിനൊരുങ്ങി ബംബിൾ; വെട്ടിക്കുറയ്ക്കുക മുന്നൂറിലധികം തസ്തികകള്‍

2022 അവസാനത്തോടെ ബംബിളിൽ 950-ലധികം മുഴുവൻ സമയ ജീവനക്കാരും ഉണ്ടായിരുന്നു

കൂട്ട പിരിച്ചുവിടലിനൊരുങ്ങി ജനപ്രിയ ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ ബംബിൾ. ഏകദേശം 350 ഓളം തസ്തികകൾ വെട്ടിക്കുറയ്‌ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ കമ്പനിയിലെ മൂന്നിലൊന്ന് ജീവനക്കാർക്ക് ജോലി നഷ്ടമാകും. പ്ലാറ്റ്ഫോമിന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് വെട്ടിക്കുറയ്ക്കൽ.

കൂട്ട പിരിച്ചുവിടലിനൊരുങ്ങി ബംബിൾ; വെട്ടിക്കുറയ്ക്കുക മുന്നൂറിലധികം തസ്തികകള്‍
ശ്രദ്ധയോടെയുള്ള ഉപയോഗം, തുറന്ന സംസാരം, കരുതല്‍; സൈബർ ചതിക്കുഴികളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാം

ആദ്യപാദത്തിലെ വരുമാന നഷ്ടവും ഉപയോക്തൃ ചെലവിലെ വെല്ലുവിളികളും മറികടക്കുക എന്നതാണ് കമ്പനിയുടെ പ്രാഥമിക ലക്ഷ്യം. ടെക്സാസ് ആസ്ഥാനമായുള്ള ബംബിൾ കഴിഞ്ഞ വർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ 32 മില്യൺ ഡോളറിൻ്റെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 273.6 മില്യൺ ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. എന്നാൽ 2022-ൽ അതേ പാദത്തിൽ 241.6 മില്യൺ ഡോളറായിരുന്നു വരുമാനം. അന്നത്തെ 159 മില്യൺ ഡോളർ നഷ്ടത്തിൽ നിന്ന് ഇത്തവണ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം. കമ്പനിയുടെ മൊത്തം വരുമാനം മുൻ പാദത്തിലെ 241.6 മില്യൺ ഡോളറിൽ നിന്ന് 13.2 ശതമാനം വർധിച്ച് 273.6 മില്യൺ ഡോളറായിട്ടുണ്ട്.

"ഇന്ന്, കമ്പനി അതിൻ്റെ പ്രവർത്തന രീതിയെ ഭാവിയിലെ തന്ത്രപ്രധാന മുൻഗണനകളുമായി മികച്ച രീതിയിൽ ചേർക്കാനും ശക്തമായ പ്രവർത്തന നേട്ടം കൈവരിക്കാനും ആഗോള തൊളിലാളികളിൽ ഏകദേശം 350 തസ്തികകൾ കുറയ്ക്കാൻ ഉദ്ദേശിക്കുന്നു. ഈ പ്രവർത്തനങ്ങൾ ഞങ്ങളുടെ അടിസ്ഥാന കഴിവുകളെ ശക്തിപ്പെടുത്തുമെന്നും ആരോഗ്യകരവും തുല്യവുമായ ബന്ധങ്ങൾ സൃഷ്ടിക്കുന്ന പുതിയതും ആകർഷകവുമായ ഉപയോക്തൃ അനുഭവങ്ങൾ തുടർന്നും നൽകുന്നതിന് ഞങ്ങളെ പ്രാപ്തരാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,”ബംബിൾ സിഇഒ ലിഡിയൻ ജോൺസ് പറഞ്ഞു.

കൂട്ട പിരിച്ചുവിടലിനൊരുങ്ങി ബംബിൾ; വെട്ടിക്കുറയ്ക്കുക മുന്നൂറിലധികം തസ്തികകള്‍
കോള്‍ റെക്കോഡിങ്ങും എഐ ട്രാന്‍സ്ക്രിപ്ഷനും; ഫീച്ചറുകള്‍ ഇന്ത്യയിലും അവതരിപ്പിക്കാന്‍ ട്രൂകോളർ

2022 അവസാനത്തോടെ ബംബിളിൽ 950-ലധികം മുഴുവൻ സമയ ജീവനക്കാരും ഉണ്ടായിരുന്നു. അതിൽ ഏകദേശം 770 തൊഴിലാളികൾ യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്താണെന്ന് കമ്പനി രേഖകളിൽ പറയുന്നു. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനിലെ ഒരു ഫയലിംഗ് അനുസരിച്ച്, 2022-ൽ ശരാശരി 40 ദശലക്ഷം ആളുകൾ കമ്പനിയുടെ ബംബിൾ, ബഡൂ, ഫ്രിറ്റ്‌സ് ആപ്പുകൾ ഉപയോഗിച്ചിട്ടുണ്ട്.

കൂട്ട പിരിച്ചുവിടലിനൊരുങ്ങി ബംബിൾ; വെട്ടിക്കുറയ്ക്കുക മുന്നൂറിലധികം തസ്തികകള്‍
ട്രാന്‍സ്‌പെരന്റ് ഡിസ്പ്ലെ ലാപ്ടോപ് അവതരിപ്പിച്ച് ലെനൊവൊ; ലോകത്തില്‍ ആദ്യം

കഴിഞ്ഞ രണ്ട് വർഷങ്ങളിലായി നിരവധി കമ്പനികളാണ് ആയിരക്കണക്കിന് ജീവനക്കാരെ കൂട്ടമായി പിരിച്ച് വിട്ടത്. സമാനമായി 2024 ടെക് രംഗത്തും പിരിച്ച് വിടലുകൾ തുടരുകയാണ്. ഗൂഗിളും ആമസോണും പോലുള്ള പ്രമുഖ കമ്പനികൾ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതു തുടരുകയാണ്. 170-ലധികം ടെക് സ്ഥാപനങ്ങൾ ഏകദേശം 44,000 ജീവനക്കാരെ ഇതുവരെ വെട്ടിക്കുറച്ചിട്ടുണ്ട്. സിലിക്കൺ വാലി ഭീമന്മാർ പോലും ഇക്കൂട്ടത്തിൽ പെടുന്നു.

logo
The Fourth
www.thefourthnews.in